Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:37 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

World

You, Squid Games, Netflix, Web Series

നെറ്റ്ഫ്ലിക്സിൽ നമ്പർ വൺ സ്ഥാനത്ത്  'യു'

Published:21 October 2021

മുൻ സീസണുകളേക്കാൾ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ് യൂ സീസൺ 3 എന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ. റിലീസ് ചെയ്ത് വെറും 24 മണിക്കൂറുകൾ കൊണ്ട് നെറ്റ്ഫ്ലിക്സിൽ നമ്പർ വൺ ആയിമാറിയിരുന്നു.

പെൻ ബാഡ്ഗ്ലി അഭിനയിച്ച ഏറ്റവും പുതിയ വെബ് സീരീസ് 'യു' നെറ്റ്ഫ്ലിക്സിൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. കൊറിയൻ സീരീസായ  'സ്ക്വിഡ് ഗെയിംസ് നെറ്റ്ഫ്ലിക്സ് ആരാധകർക്കിടയിൽ തരംഗമായിരുന്നു. നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട പരമ്പരയായി ഇത് മാറി. 82  ദശലക്ഷം ആളുകൾ കണ്ട 'ബ്രിഡ്ജർട്ടൺ' എന്ന സീരീസിനെ മറികടന്ന് ഇതിനോടകം 111 ദശലക്ഷം ആളുകൾ സ്ക്വിഡ് ഗെയിംസ് കണ്ടുകഴിഞ്ഞു. 

എന്നാലിപ്പോൾ സ്ക്വിഡ് ഗെയിംസിന്‍റെ റെക്കോഡും മറികടക്കാനൊരുങ്ങുകയാണ് യൂ സീസൺ 3. സൈക്കോളജിക്കൽ ത്രില്ലറായ  'യു'വിന്‍റെ  മൂന്നാം ഭാഗം ഒക്ടോബർ 15 -നായിരുന്നു പുറത്തിറങ്ങിയത്. പെൻ ബാഡ്ഗ്ലി, വിക്ടോറിയ പെഡ്രെറ്റി എന്നിവരാണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങൾ. മുൻ സീസണുകളേക്കാൾ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ് യൂ സീസൺ 3 എന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ. റിലീസ് ചെയ്ത് വെറും 24 മണിക്കൂറുകൾ കൊണ്ട് നെറ്റ്ഫ്ലിക്സിൽ നമ്പർ വൺ ആയിമാറിയിരുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top