Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
November 2021 - 5:52 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Mollywood

Nenjorame, Music Album, Canada

പൂർണ്ണമായും കാനഡയിൽ ചിത്രീകരിച്ച 'നെഞ്ചോരമേ' മ്യൂസിക്കൽ ആൽബം 23 ന് പുറത്തിറങ്ങുന്നു

Published:21 October 2021

പൂർണ്ണമായും കാനഡയിൽ ചിത്രീകരിച്ച ഈ മ്യൂസിക്കൽ ആൽബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് അയ്റാൻ ആണ്. "അലരെ നീ എന്നിലെ"എന്ന സൂപ്പർഹിറ്റ് പാട്ട് പാടി ശ്രദ്ധേയനായ ഗായകനാണ് അയ്റാൻ. കൂടാതെ ഏയ്ഞ്ചൽ മേരി ജോസഫ് എന്ന ഗായികയെ കൂടി ഈ ആൽബത്തിലൂടെ പരിചയപെടുത്തുകയാണ്.

കെ.സി അഭിലാഷിന്റെ വരികൾക്ക് അനിൽ വർഗീസ്, അശ്വിൻ മാത്യു എന്നിവർ സംഗീതം പകർന്ന് ക്രിസ്റ്റി വർഗീസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മ്യൂസിക്കൽ ആൽബം 'നെഞ്ചോരമേ' ഈ മാസം 23 ന് പുറത്തിറങ്ങും. പൂർണ്ണമായും കാനഡയിൽ ചിത്രീകരിച്ച ഈ മ്യൂസിക്കൽ ആൽബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് അയ്റാൻ ആണ്. "അലരെ നീ എന്നിലെ"എന്ന സൂപ്പർഹിറ്റ് പാട്ട് പാടി ശ്രദ്ധേയനായ ഗായകനാണ് അയ്റാൻ. കൂടാതെ ഏയ്ഞ്ചൽ മേരി ജോസഫ് എന്ന ഗായികയെ കൂടി ഈ ആൽബത്തിലൂടെ പരിചയപെടുത്തുകയാണ്.

അലൻ ജോർജ് ആണ് ആൽബം നിർമ്മിക്കുന്നത്, ജോസഫ് കുന്നേൽ കോ- പ്രൊഡ്യൂസറും ക്യാമറ കൈകാര്യം ചെയുന്നത് അക്ഷയ് മോൻസി യും ആണ്. മ്യൂസിക് പ്രോഗ്രാമ്മിംഗ്: സാമൂവൽ എബി, ഗോപകുമാർ. ജി, മിക്സ്‌ ആൻഡ് മാസ്റ്ററിങ്: അബിൻ പോൾ, കഥ: ഗ്രീഷ്മ അമ്മു, എഡിറ്റിംഗ്: അലൻ പി ജോൺ, കളറിങ്: ബിലാൽ റഷീദ്, വീഡിയോ പാർട്ണർ: മാജിക്‌ മിസ്റ്റ് മീഡിയ, എന്നിവരാണ് ആൽബത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. AnA മ്യൂസിക് ക്രീയേഷൻസ് ന്റെ യൂട്യൂബ് ചാനലിലൂടെയാവും ആൽബം റിലീസ് ആവുന്നത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top