Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
November 2021 - 5:08 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Mollywood

Uru, Movie News, Uru movie, Uru Character Poster

‘ഉരു’വിന്‍റെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

Published:21 October 2021

കുടുംബത്തിന്റെ എതിർപ്പ് മറികടന്ന് മ്യുസിക് ബാന്റുമായി മുന്നോട്ട് പോകുകയും സ്വന്തം ബാപ്പ ഏറെ തെറ്റിദ്ധരിക്കുകയും ചെയ്ത കഥാപാത്രമാണ് ഉരുവിലെ ഫത്താഹ് .

ഉരു സിനിമയിൽ ഫത്താഹ് എന്ന ടീനേജ് യുവാവിന്റെ റോളിൽ മികച്ച അഭിനയം കാഴ്ചവെച്ച അർജുൻ എന്ന നടന്റെ ക്യാരക്ടർ പോസ്റ്റർ പ്രശസ്ത മലയാളം തമിഴ് നടനായ അപ്പാനി ശരത് തന്റെ ഫേസ്‌ ബുക്ക് പേജിലൂടെ റിലീസ് ചെയ്തു . കുടുംബത്തിന്റെ എതിർപ്പ് മറികടന്ന് മ്യുസിക് ബാന്റുമായി മുന്നോട്ട് പോകുകയും സ്വന്തം ബാപ്പ ഏറെ തെറ്റിദ്ധരിക്കുകയും ചെയ്ത കഥാപാത്രമാണ് ഉരുവിലെ ഫത്താഹ് .ഫത്താഹിന്റെ ബാപ്പയുടെ റോളിൽ കെ യു മനോജ് , ഉമ്മയുടെ റോളിൽ മഞ്ജു പത്രോസ് എന്നിവരാണ് ഉരുവിൽ അഭിനയിച്ചിരിക്കുന്നത് .

നവാഗത സംവിധായകനായ ഇ എം അഷ്‌റഫിന്റെ സംവിധാന മികവിൽ ഏറെ വ്യത്യസ്തമായ ഒരു കഥയാണ് ‘ഉരു’ പറയുന്നത് . മാമുക്കോയയുടെ ശ്രീധരൻ മൂത്താശാരി ഉരുവിലെ പ്രധാന കഥാപാത്രമാണ് . മൻസൂർ പള്ളൂർ നിർമ്മിച്ച ഉരുവിന്റെ സഹ നിർമ്മാതാക്കളാണ് എ സാബുവും സുബിൻ എടപ്പകത്തും. ഉരുവിന്റെ ഛായാഗ്രാഹണം ശ്രീകുമാർ പെരുമ്പടവും സംഗീതം കമൽ പ്രശാന്തുമാണ് നിർവഹിച്ചിരിക്കുന്നത് . പശ്ചാത്തല സംഗീതം ദീപാങ്കുരൻ കൈതപ്രവും  , ഗാന രചന പ്രഭാവർമ്മയുമാണ് . എഡിറ്റിങ് ഹരി ജി നായറും , അസോസിയേറ്റ് സംവിധായകൻ ഷൈജു ദേവദാസുമാണ് .കലാ സംവിധാനം വിനോദ് കൂത്തുപറമ്പും പ്രോഡക് ഷൻ എക്സിക്യു്ട്ടീവ് പി കെ സാഹിറും പി ആർ ഒ പ്രേമൻ ഇല്ലത്തും ജസീർ തെക്കേക്കരയുമാണ് 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top