Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
November 2021 - 5:55 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

National

priyanka

അധികാരത്തിലെത്തിയാൽ സ്കൂട്ടറും ഫോണും പെൺകുട്ടികൾക്ക്; പ്രിയങ്ക ഗാന്ധി

Published:21 October 2021

ചില വിദ്യാർഥികളുമായി സംസാരിച്ചപ്പോഴാണ് അവരുടെ പ്രശ്നങ്ങൾ മനസിലായതെന്നും പഠനത്തിലും സുരക്ഷയ്ക്കും ഉപകരിക്കുന്ന ഒരു സ്മാർട്ട് ഫോൺ പോലും പലർക്കുമില്ലെന്നും വിദ്യാർഥിനികൾ പറഞ്ഞിരുന്നു.

ലഖ്നൗ: ഉത്തർപ്രദേശിൽ പുതിയ നീക്കവുമായി പ്രിയങ്ക ​ഗാന്ധി. സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ ഡിഗ്രി വിദ്യാർഥിനികൾക്ക് ഇരുചക്ര വാഹനവും സ്മാർട്ട് ഫോണുകളും കോൺ​ഗ്രസ് വാഗ്ദാനം ചെയ്തു. സ്ത്രീകൾക്കിടിയിലെ പ്രിയങ്ക ​ഗന്ധിയുടെ സ്വാധീനം വോട്ടായി മാറ്റാൻ പുതിയ നീക്കത്തിലൂടെ കഴിയുമെന്നാണ് കോൺ​ഗ്രസ് കരുതുന്നത്. ചില വിദ്യാർഥികളുമായി സംസാരിച്ചപ്പോഴാണ് അവരുടെ പ്രശ്നങ്ങൾ മനസിലായതെന്നും പഠനത്തിലും സുരക്ഷയ്ക്കും ഉപകരിക്കുന്ന ഒരു സ്മാർട്ട് ഫോൺ പോലും പലർക്കുമില്ലെന്നും വിദ്യാർഥിനികൾ പറഞ്ഞിരുന്നു.

ഏറെ സന്തോഷത്തോടെ ഞാനാക്കാര്യം വെളിപ്പെടുത്തുകയാണ്. അധികാരത്തിലേറിയാൽ പ്ലസ് ടു വിദ്യാർഥിനികൾക്ക് സ്മാർട്ട് ഫോണും ഡിഗ്രി വിദ്യാർഥിനികൾക്ക് ഇരുചക്ര വാഹനങ്ങളും നൽകാൻ പ്രകടനപത്രിക സമിതിയുടെ സമ്മതത്തോടെ കോൺഗ്രസ് തീരുമാനിച്ചെന്ന് പ്രിയങ്കാ ​ഗാന്ധി അറിയിച്ചു.
അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞടുപ്പിൽ കോൺഗ്രസ് ശക്തമായി തിരിച്ചുവരാനാണ് കരുതുന്നത്. യുപിയിൽ ഭരണം നഷ്ടപ്പെട്ട കോൺ​ഗ്രസിന് കേവലം ഏഴ് സീറ്റ് മാത്രമാണ് സംസ്ഥാനത്തുള്ളത്.

ലോക്സഭയിൽ ഒരു എംപി മാത്രവും. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കയിലൂടെ ശക്തമായി തിരിച്ചുവരാമെന്നാണ് കോൺ​ഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. ഉത്തർപ്രദേശിൽ നാൽപത് ശതമാനം സ്ത്രീകളെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് തീരുമാനം ഇതിനോടകം കൈയടി നേടിയിരുന്നു. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top