Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
28
November 2021 - 4:38 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

Kambakakkanam Murder Case, Kerala Police, Murder Case, Suicide

കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി വിഷം കഴിച്ച് മരിച്ച നിലയില്‍

Published:21 October 2021

ഒരു കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തേവര്‍കുഴിയില്‍ അനീഷി(34)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അടിമാലി കൊരങ്ങാട്ടി ആദിവാസിക്കുടിയിലെ വീട്ടിൽ നിന്നാണ്  ഒരാഴ്ചയിലേറെ പഴക്കം ചെന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഇടുക്കി  : പ്രമാദമായ കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ  ഒന്നാം പ്രതിയെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഒരു കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തേവര്‍കുഴിയില്‍ അനീഷി(34)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അടിമാലി കൊരങ്ങാട്ടി ആദിവാസിക്കുടിയിലെ വീട്ടിൽ നിന്നാണ്  ഒരാഴ്ചയിലേറെ പഴക്കം ചെന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.

2018 ജൂലൈ 29ന് രാത്രി വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (52), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), ഭിന്നശേഷിക്കാരനായ അര്‍ജുന്‍ (17) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വീടിനു പിന്നിലെ ചാണകക്കുഴിയില്‍ മൂടിയ കേസിലെ ഒന്നാം പ്രതിയായിരുന്നു  അനീഷ്. മന്ത്രശക്തി ലഭിക്കുന്നതിന് വേണ്ടിയാണ് അനീഷ് സുഹൃത്ത് ലിബീഷിന്റെ സഹായത്തോടെ കൃഷ്ണനെയും കുടുംബത്തെയും കൂട്ടക്കൊല ചെയ്തത്. നേരത്തെ ദുര്‍മന്ത്രവാദത്തില്‍ കൃഷ്ണന്റെ സഹായിയായിരുന്നു അനീഷ്. പിന്നീട് ഇവര്‍ അകന്നു. കൃഷ്ണനെ കൊന്നാല്‍ അദ്ദേഹത്തിന്റെ ശക്തി തനിക്ക് ലഭിക്കുമെന്ന അന്ധവിശ്വാസത്തെ തുടര്‍ന്നാണ് അനീഷ് കൃത്യം നടത്തിയത്. 

തലക്കടിച്ചും വെട്ടിയും കൃഷ്ണന്റെ കുടുംബത്തെ കൊലപ്പെടുത്തി മൃതദേഹം ചാണകക്കുഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കൃഷ്ണനെയും അര്‍ജുനെയും ജീവനോടെയാണ് കുഴിച്ച് മൂടിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. വീട്ടിലുണ്ടായിരുന്ന പണവും ആഭരണങ്ങളും പ്രതികൾ മോഷ്ടിച്ചിരുന്നു. ഒരാഴ്ചക്ക് ശേഷമാണ് പ്രധാന പ്രതിയായ അനീഷിനെ പൊലീസ് പിടികൂടുന്നത്


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top