Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:10 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Mollywood

Joju George, Birthday Celebration, Dileep, Voice of Sathyanathan

വോയിസ് ഓഫ് സത്യനാഥന്‍റെ സെറ്റിൽ പിറന്നാൾ ആഘോഷിച്ച് നടന്‍ ജോജു

Published:22 October 2021

വോയിസ് ഓഫ് സത്യനാഥന്‍റെ സെറ്റിൽ കേക്ക് മുറിച്ച്  പിറന്നാൾ ആഘോഷിച്ച് നടന്‍ ജോജു ജോർജ്. താന്‍ കുടുംബത്തോടേപ്പം പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ ജോജു സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

വോയിസ് ഓഫ് സത്യനാഥന്‍റെ സെറ്റിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് നടന്‍ ജോജു ജോർജ്. ജോജുവിന്‍റെ ചിത്രം ആലേഘനം ചെയ്ത കേക്ക് മുറിച്ചാണ് പിറന്നാൾ  ആഘോഷിച്ചത്.  രമേഷ് പിഷാരടി, ദിലീപ്,  എന്നിവരുടെ നേതൃത്വത്തിലാണ് സെറ്റിൽ പിറന്നാളാഘോഷം നടത്തിയത്.  വോയിസ് ഓഫ് സത്യനാഥന്‍റെ ഒഫീഷ്യൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.

 

നേരത്തെ കുടുംബത്തോടേപ്പം പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ ജോജു  സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ജോജു ആദ്യമായി നായകനായ സിനിമ 'ജോസഫി'ലെ ജോജുവിന്‍റെ ചിത്രത്തിലുള്ള കേക്കായിരുന്നു ഇതിൽ ശ്രദ്ധേയമായത്. 

 

ദിലീപ് - റാഫി കൂട്ടു കെട്ടിലെ ഏറ്റവും പുതിയ ചിത്രം 'വോയിസ് ഓഫ് സത്യനാഥന്‍' വിദ്യാരംഭ ദിനത്തില്‍ ചിത്രീകരണം ആരംഭിച്ചു. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നിവക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥന്‍'. അടുത്ത കാലത്തായി മലയാള സിനിമയില്‍ നിന്നും മണ്‍മറഞ്ഞുപോയ  കലാകാരന്മാരുടെ ആത്മാവിന് നിത്യശാന്തിക്കായുള്ള പ്രാര്‍ത്ഥനയോടുകൂടിയാണ് ചിത്രീകരണം തുടങ്ങിയത്. സ്വിച് ഓണ്‍ കര്‍മ്മം പ്രിയപ്പെട്ട സംവിധായകന്‍ ഷാഫി നിര്‍വ്വഹിച്ചു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top