Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:55 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Exclusive

SRMU, Southern Railway, malayalee employers Crisis, transfer

റെയിൽവേ ജോലി ഒരു നേട്ടമല്ല നരകമാണ്; തൃച്ചി ഡിവിഷനിലെ മലയാളി ജീവനക്കാരുടെ വെളിപ്പെടുത്തൽ

Published:22 October 2021

# അമൽ പ്രസാദ്

മലയാളി പെൺകുട്ടികളായ ജീവനക്കാർ ട്രാൻസ്ഫർ കിട്ടാതെ കഴിഞ്ഞ ആറു വർഷത്തിലേറെയായി നരകയാതന അനുഭവിക്കുന്നത്. ജിവനക്കാർക്ക് നേരെ വംശീയ അധിക്ഷേപപും രുക്ഷമാണ്. ഒരേ ഡിപ്പാർട്ട്മെന്‍റിൽ രണ്ട് സംസ്ഥാനത്തെ ജീവനക്കാർക്ക് രണ്ട് നിയമമാണെന്നും പരാതിയുണ്ട്.

ചെന്നൈ: സതേൺ റെയിൽവേ തൃച്ചി ഡിവിഷന് കീഴിലെ മേലുദ്യോഗസ്ഥർ മലയാളി ജീവനക്കാർക്ക് നേരെ വംശീയ അധിക്ഷേപം നടത്തുന്നതായി പരാതി. സാധാരണ രീതിയിൽ രണ്ട് വർഷത്തിന് ശേഷം ലഭിക്കേണ്ട ട്രാൻസ്ഫർ പലർക്കും കഴിഞ്ഞ ആറ് വർഷത്തിനിടെ ലഭിച്ചിട്ടില്ല.

തൊഴിലാളികൾക്ക് ഒപ്പം നിൽക്കേണ്ട യൂണിയനുകളും ഇവർക്ക് വേണ്ടി കാര്യമായി ഇടപെടുന്നില്ല. മലയാളി പെൺകുട്ടികളായ ജീവനക്കാർ ട്രാൻസ്ഫർ കിട്ടാതെ തൃച്ചിയിലെ ഗേറ്റുകളിൽ അടക്കപ്പെടുക‍യാണ് ചെയ്തത്. എസ് ആർ എം യു (സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ) ന്‍റെ കീഴിൽ ഉള്ള മലയാളി ജീവനക്കാരാണ് കഴിഞ്ഞ ആറു വർഷത്തിലേറെയായി നരകയാതന അനുഭവിക്കുന്നത്. ഭൂരിപക്ഷവും പെൺകുട്ടികൾ ജോലിചെയ്യുന്ന തൃച്ചി ഡിവിഷനിൽ കൈക്കൂലി കൊടുത്താൽ മാത്രമെ കാര്യങ്ങൾ നടക്കൂ എന്ന സ്ഥിതിയാണ്.

മധുരൈ, ചെന്നൈ ഡിവിഷനുകളിലെ ജീവനക്കാർ രണ്ടുവർഷം പൂർത്തിയാകുന്നതിനു മുമ്പ് തന്നെ സ്വന്തം നാടുകളിലേക്ക് ട്രാൻസ്ഫർ വാങ്ങി പോകുമ്പോൾ തൃച്ചി ഡിവിഷനിലെ മല‍യാളി ജിവനക്കാരെയാണ് നിയമപരമല്ലാത്ത രിതിയിൽ തടഞ്ഞുവെച്ചിരുക്കുന്നത്. ഉദ്യോഗസ്ഥരുടെ സ്വേച്ഛാധിപത്യ നടപടികളും മലയാളി ജീവനക്കാരോടുള്ള വംശീയ അധിക്ഷേപവും രൂക്ഷമാണ്. ഒരേ ഡിപ്പാർട്ട്മെന്‍റിന് കീഴിലെ രണ്ട് സംസ്ഥാനത്തെ ജീവനക്കാർക്ക് രണ്ട് നിയമമാണെന്നും പരാതിയുണ്ട്. കൊവിഡ് വ്യാപനത്തിനിടയിലും സ്വന്തം ജീവനും സുരക്ഷയും മറന്ന് ജോലിയെടുത്ത ജീവനക്കാർക്ക് പലർക്കും കൊവിഡ് ബാധ സമയത്ത് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഉദ്യോഗസ്ഥർ ഇല്ലാതാക്കിയിരുന്നു.

മേൽ ഉദ്യോഗസ്ഥരുടെയും ഓഫീസ് ജീവനക്കാരുടെയും മെല്ലെപ്പോക്കും, കെടുകാര്യസ്ഥതയും, പണത്തിന്‍റെ ഹുങ്കുമാണ് തൃച്ചി ഡിവിഷനെ കാർന്നു തിന്നുന്നത്. മലുദ്യോഗസ്ഥർ സ്ത്രീ ജീവനക്കാരോട് ലൈംഗിക ചുവയോടെ നിരവധി തവണ പെരുമാറിയിട്ടുണ്ടെങ്കിലും തുടർനടപടിയോന്നും എടുക്കാതെ പ്രശ്നം ഒതുക്കിത്തീർക്കുകയാണ് ചെയ്തിട്ടുള്ളത്. തുടർന്ന് പരാതിപ്പെട്ട ജീവനക്കാരോട് ഭീഷണി സ്വരത്തിലാണ് സമീപനങ്ങലും.  പലവട്ടം ട്രാൻസ്ഫറിന് അപേക്ഷ നൽകിയെങ്കിലും ഗൂണ്ടാ പെരുമാറ്റത്തിന് സമാനമായാണ് മേലുദ്യോഗസ്ഥർ ജീവനക്കാരോട് പെരുമാറുന്നതെന്നാണ് മലയാളി ജീവനക്കാരുടെ പരാതി. സുരക്ഷയെ മുൻനിർത്തി പലരും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ജീവനക്കാരുടെ നോതൃത്വത്തിൽ സോഷ്യൽ മീഡിയയിൽ I WANT TRANSFER എന്നരീതിയിൽ ക്യാമ്പയിനും നടന്നിരുന്നു.

മലയാളി  വനിത ജീവനക്കാരുടെ ട്രാൻസ്ഫർ കര്യത്തിൽ അലംഭാവമാണ് മേൽ ഉദ്യോഗസ്ഥർ കാട്ടുന്നത്. തിരുവന്തപുരം ഡിവിഷനിൽ നിന്നു പലവട്ടം അവിടേക്ക് ആളുകളെ വിട്ടുനൽകണമെന്ന് പറഞ്ഞ് കത്തുകൾ വന്നെങ്കിലും തൃച്ചി ഡിപ്പാർട്ട്മെന്‍റ് ആരെയും വിട്ടുനൽകിയില്ല തുടർന്ന് തിരുവനന്തപുരം ഡിവിഷനിലേക്കു മറ്റു ഡിവിഷനുകളിൽ നിന്ന് ആളുകൾ വന്ന്  ഒഴിവുകൾ നികത്തുകയും ചെയ്തു. ഡിവിഷനിൽ ആളില്ലാത്തതുകൊണ്ട് തന്നെ ഇത്രയും മലയാളികളെ ഇവിടെ നിന്നും വിടാൻ സാധ്യമല്ലന്നും പുതിയ ആളുകളെ എടുത്താൽ മാത്രമാണ് നിലവിൽ തൃച്ചിയിൽ ജോലിചെയ്യുന്നവരെ മറ്റുള്ളടുത്തേക്ക് വിടാൻ കഴിയു എന്നുമാണ്  ഉദ്യോഗസ്ഥരുടെ നിലപാട്. 

എന്നാൽ ഗ്രൂപ്പ് ഡി ഒഴിവിലെക്ക് അപേക്ഷ വിളിച്ചിട്ടുണ്ടെങ്കിലും എക്സാം നടന്നിട്ടില്ല. എക്സാം നടന്നു അതിന്‍റെ നടപടികൾ പൂർത്തിയായി വരുമ്പോഴേക്കും വർഷങ്ങലുടെ കാലതാമസംപിടിക്കും. മലയാളി ജിവനക്കാരുടെ പ്രശ്നങ്ങളോട് അധിതൃതരുടെ അവഗണന തുടരുകയാണെന്ന പരാതിയും ഇവർക്കുണ്ട്, സ്വന്തം നാട്ടിൽ ഇനി എന്നാണ് ജോലി ചെയ്യാൻ കഴിയുക എന്ന കാത്തിരിപ്പിലാണ്  ജീവനക്കാർ.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top