Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 11:58 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kollywood

ഇതൊരു പോരാട്ടത്തിൻ്റെ കഥ; സൂര്യയുടെ ജയ് ഭീം ട്രെയ്‌ലർ പുറത്ത്

Published:22 October 2021

ഇത്തരമൊരു വേഷം  സൂര്യ ആദ്യമായാണ്  കൈകാര്യം ചെയ്യുന്നത്. ലിജോ മോൾ, രജിഷ വിജയൻ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രധാനവേഷങ്ങളിൽ  മണികണ്ഠൻ, പ്രകാശ് രാജ്, റാവു വിശ്വനാഥ് എന്നിവരും എത്തുന്നുണ്ട്.

സൂര്യ നായകനാവുന്ന പുതിയ ചിത്രമായ ജയ് ഭീമിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ചന്ദ്രു എന്ന അഭിഭാഷകന്‍റെ വേഷത്തിലാണ് സൂര്യ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇത്തരമൊരു വേഷം  സൂര്യ ആദ്യമായാണ്  കൈകാര്യം ചെയ്യുന്നത്. ലിജോ മോൾ, രജിഷ വിജയൻ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രധാനവേഷങ്ങളിൽ  മണികണ്ഠൻ, പ്രകാശ് രാജ്, റാവു വിശ്വനാഥ് എന്നിവരും എത്തുന്നുണ്ട്.

 

ത.സേ ജ്ഞാനവേലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഷോൺ റോൾദാൻ സം​ഗീത സംവിധാനവും എസ്.ആർ. കതിർ ഛായാ​ഗ്രഹണവും ഫിലോമിൻരാജ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. 2ഡി എന്‍റർടൈൻമെന്‍റിന്‍റെ ബാനറിൽ  സൂര്യയും ജ്യോതികയും ചേർന്നാണ് ജയ് ഭീം നിർമിച്ചിരിക്കുന്നത്. ചിത്രം നവംബർ 2-ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.

സൂര്യയുടെ പാണ്ഡിരാജിന്‍റെ ഏതർക്കും തുണിന്ധവനും വെട്രി മാരന്‍റെ വാദി വാസലും നിർമ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ ഉണ്ട്. ഒരു സയൻസ് ഫിക്ഷൻ ചിത്രത്തിനായി സംവിധായകൻ രവികുമാറുമായി (ഇന്ദ്രൻ നെട്രു നാളൈ-ഫെയിം) നടൻ സഹകരിക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top