Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:18 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

സിപിഐഎമ്മിലെ വിഭാഗീയത ; ബ്രാഞ്ച് സെക്രട്ടറിമാർ രാജിവച്ചു

Published:22 October 2021

പുളിമ്പറമ്പ് പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറിയായ കെ. മുകുന്ദനും പ്രാദേശിക വിഷയത്തിൽ ലോക്കൽ കമ്മറ്റിക്ക് കത്ത് നൽകി.  സിപിഐഎം തളിപ്പറമ്പ് നേതൃത്വത്തെ കൂടുതൽ പ്രതിസന്ധിയിലേക്കു നയിക്കുന്ന നീക്കമായിരുന്നു കെ മുകുന്ദന്‍റെ കത്ത് കൈമാറലിലൂടെ നടന്നത്

കണ്ണൂർ: തളിപ്പറമ്പ് സിപിഐഎമ്മിൽ  നോർത്ത് ലോക്കൽ കമ്മിറ്റിയിലെ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവച്ചു. വിഭാഗീയത ശക്തമായതാണ് രാജിയിലേക്ക് നയിച്ചത്. ബ്രാഞ്ച് സെക്രട്ടറിമാരായ മാന്തംകുണ്ട് കിഴക്ക് കെ. സതീശൻ, മാന്തംകുണ്ട് പടിഞ്ഞാറ് ഡി. എം ബാബു എന്നിവരാണ് രാജിസന്നദ്ധത അറിയിച്ചത്.

പുളിമ്പറമ്പ് പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറിയായ കെ. മുകുന്ദനും പ്രാദേശിക വിഷയത്തിൽ ലോക്കൽ കമ്മറ്റിക്ക് കത്ത് നൽകി.  സിപിഐഎം തളിപ്പറമ്പ് നേതൃത്വത്തെ കൂടുതൽ പ്രതിസന്ധിയിലേക്കു നയിക്കുന്ന നീക്കമായിരുന്നു കെ മുകുന്ദന്‍റെ കത്ത് കൈമാറലിലൂടെ നടന്നത് .

സെക്രട്ടറിയായിപുല്ലായിക്കൊടി ചന്ദ്രനെ തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ  വീണ്ടും തെരഞ്ഞെടുത്തതാണ് വിഭാഗീയത വഷളാകാൻ കാരണമായത്. പോസ്റ്ററുകളായും ശക്തി പ്രകടനങ്ങളായും വഴിയോരങ്ങളിലും തെരുവുകളിലും പ്രതിഷേധമുയർന്നു. കോമത്ത് മുരളിയെ അനുകൂലിക്കുന്ന മാന്തംകുണ്ടിലെ പാർട്ടി അണികളെ തളിപ്പറമ്പിലെ നേതൃത്വം അടിച്ചമർത്തുന്നു എന്നായിരുന്നു ആക്ഷേപം.

വി. പി സന്തോഷ്, ഐ. എം സവിത എന്നിവരെ ഒഴിവാക്കുകയും പി. വി പദ്മനാഭനെ വീണ്ടും കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു.  ലോക്കൽ പരിധിയിലില്ലാത്ത പി. കെ രാജേഷിനെ തെരഞ്ഞെടുത്തോടെ ബ്രാഞ്ച് സെക്രട്ടറിമാർ രാജിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top