Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:02 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

SFI , AISF, Kottayam MG University

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന എ.ഐ.എസ്‌.എഫ് വനിതാ നേതാവിന്റെ പരാതിയിൽ പത്ത് എസ്എഫ്‌ഐ നേതാക്കൾക്കെതിരെ കേസെടുത്തു

Published:22 October 2021

ഇത്തവണയും ഒരുമിച്ചു മത്സരിക്കാനുള്ള നീക്കങ്ങൾ നടന്നുവെങ്കിലും ചർച്ചകളിൽ എസ്എഫ്ഐ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. ഇതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്ന് എഐഎസ്എഫ് ജില്ലാ നേതൃത്വം പറയുന്നു.

കോട്ടയം: എം ജി സർവകലാശാലയിലെ എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ പത്ത് എസ്എഫ്ഐ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ടോണി കുര്യാക്കോസ്, ഷിയാസ് ഇസ്മയിൽ, അർഷോം, ദീപക്, അമൽ, പ്രജിത് കെ ബാബു, സുധിൻ എന്നിവർക്കെതിരെയാണ് ഗാന്ധിനഗർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇവരെക്കൂടാതെ നേരിട്ട് അറിയാത്ത മൂന്നുപേർക്കെതിരെയും ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീയെ മർദ്ദിച്ചു, എന്നീ കുറ്റങ്ങളും പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവുമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എന്നാൽ വിശദമായ അന്വേഷണത്തിന് ശേഷമേ പ്രതികളുടെ അറസ്റ്റ് ഉണ്ടാകൂ എന്ന് ഗാന്ധിനഗർ പൊലീസ് പറഞ്ഞു.
എംജി സർവകലാശാല ക്യാമ്പസിൽ വ്യാഴാഴ്ച നടന്ന സംഘർഷത്തിൽ വനിതാ നേതാവ് അടക്കം നാല് എഐഎസ്എഫ് നേതാക്കൾക്ക് പരിക്ക് പറ്റിയിരുന്നു. ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. നേരത്തെ ഒരുമിച്ച് മത്സരിച്ചിരുന്ന രീതിയാണ് ഇരുസംഘടനകളും സ്വീകരിച്ചിരുന്നത്. ഇത്തവണയും ഒരുമിച്ചു മത്സരിക്കാനുള്ള നീക്കങ്ങൾ നടന്നുവെങ്കിലും ചർച്ചകളിൽ എസ്എഫ്ഐ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. ഇതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്ന് എഐഎസ്എഫ് ജില്ലാ നേതൃത്വം പറയുന്നു. ഇതോടെയാണ് എസ്എഫ്ഐ പ്രതികാരത്തോടെ ആക്രമണം നടത്തിയതെന്നാണ് ഇവരുടെ ആക്ഷേപം.

എംജി സര്‍വകലാശാലയിലെ സെനറ്റ് തെരഞ്ഞെടുപ്പുമായി നടന്ന സംഘര്‍ഷത്തിലാണ് എഐഎസ്എഫ് വനിതാ നേതാവിനോട് എസ്എഫ്‌ഐ നേതാക്കൾ മോശമായി പെരുമാറിയത്. കോട്ടയം ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയെ തുടര്‍ന്ന് നേതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അന്‍പതിലേറെ വരുന്ന എസ്എഫ്‌ഐക്കാരുടെ സംഘമാണ് യാതൊരു പ്രകോപനവുമില്ലാതെ മാറിനിന്ന തങ്ങളെ കൈകാര്യം ചെയ്തതെന്നും ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ പേഴ്‌സണ്‍ സ്റ്റാഫില്‍പ്പെട്ട അരുണ്‍ എന്നയാളും ഇതില്‍ ഉണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പരാതിയില്‍ ഒത്തുതീര്‍പ്പിനില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി. അതേസമയം അരുണ്‍ ഇക്കാര്യം നിഷേധിച്ചു. ജാതിപ്പേരു പറഞ്ഞ് അപമാനിച്ചതിനു പിന്നാലെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. രണ്ടും ഇടതുവിദ്യാര്‍ഥി സംഘടനകളായതിനാല്‍ ആദ്യം മടിച്ച പൊലീസ് പിന്നീട് മൊഴി രേഖപ്പെടുത്തുകയായിരുന്നു. സെനറ്റ് തെരഞ്ഞെടുപ്പ് എംജി സര്‍വകാശാല അട്ടിമറിച്ചെന്ന കെഎസ് യു ആരോപണത്തിനു പിന്നാലെയാണ് എഐഎസ്എഫ് വനിതാ നേതാവ്  രംഗത്തു വന്നിരിക്കുന്നത്.

അതേസമയം എ.ഐ.എസ്.എഫ് വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ രംഗത്തുവന്നു. എസ്.എഫ്.ഐ നേതാക്കളാണ് എന്ന് തെറ്റിധരിപ്പിച്ച് കൗൺസിലേഴ്സിനെ വിളിച്ചു ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ സംഘടിപ്പിച്ചു കള്ളവോട്ടു ചെയ്യാൻ ശ്രമിച്ചത് എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞതാണ് തെരഞ്ഞെടുപ്പു ദിവസം ക്യാമ്പസിൽ ഉണ്ടായ സംഘർഷങ്ങൾക്ക് കാരണമെന്ന് ഇവർ ആരോപിച്ചു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top