Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 11:47 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Market

Paint, India Paint Market

പെ​യി​ന്‍റ് വി​പ​ണി​യി​ൽ നി​റം മ​ങ്ങു​ന്നു

Published:22 October 2021

ക്രൂ​ഡോ​യി​ലി​ന്‍റെ​യും അ​സം​സ്കൃ​ത സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല​യി​ലു​ണ്ടാ​യ അ​ഭൂ​ത പൂ​ർ​വ​മാ​യ വ​ർ​ധ​ന പൂ​ർ​ണ​മാ​യും ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് കൈ​മാ​റാ​ൻ ക​ഴി​യാ​ത്ത​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ അ​ഞ്ച് ത​വ​ണ​യി​ലേ​റെ ക​മ്പ​നി​ക​ൾ ഡെ​ക്ക​റേ​റ്റീ​വ് പെ​യി​ന്‍റി​ന്‍റെ​യും വ്യാ​വ​സാ​യി​ക പെ​യി​ന്‍റി​ന്‍റെ​യും വി​ല വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും മാ​ർ​ജി​ൻ കാ​ര്യ​മാ​യി മെ​ച്ച​പ്പെ​ട്ടി​ല്ല

കൊ​ച്ചി: ഇ​ന്ത്യ​ൻ പെ​യി​ന്‍റ് വി​പ​ണി​യി​ൽ വി​ല​ക്ക​യ​റ്റ ഭീ​ഷ​ണി ശ​ക്ത​മാ​കു​ന്നു. അ​സം​സ്കൃ​ത സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യി​ലു​ണ്ടാ​കു​ന്ന കു​റ​വും ക്രൂ​ഡോ​യി​ൽ വി​ല​യി​ലെ കു​തി​ച്ചു​ച്ചാ​ട്ട​വു​മാ​ണ് ഇ​ന്ത്യ​ൻ പെ​യി​ന്‍റ് ക​മ്പ​നി​ക​ൾ​ക്ക് ശ​ക്ത​മാ​യ വെ​ല്ലുവി​ളി സൃ​ഷ്ടി​ക്കു​ന്ന​ത്. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ര​ണ്ടാം ത്രൈ​മാ​സ​ക്കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്തെ പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ​യെ​ല്ലാം ലാ​ഭ​ക്ഷ​മ​ത​യി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യി​ല്ല. ക്രൂ​ഡോ​യി​ലി​ന്‍റെ​യും അ​സം​സ്കൃ​ത സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല​യി​ലു​ണ്ടാ​യ അ​ഭൂ​ത പൂ​ർ​വ​മാ​യ വ​ർ​ധ​ന പൂ​ർ​ണ​മാ​യും ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് കൈ​മാ​റാ​ൻ ക​ഴി​യാ​ത്ത​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ അ​ഞ്ച് ത​വ​ണ​യി​ലേ​റെ ക​മ്പ​നി​ക​ൾ ഡെ​ക്ക​റേ​റ്റീ​വ് പെ​യി​ന്‍റി​ന്‍റെ​യും വ്യാ​വ​സാ​യി​ക പെ​യി​ന്‍റി​ന്‍റെ​യും വി​ല വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും മാ​ർ​ജി​ൻ കാ​ര്യ​മാ​യി മെ​ച്ച​പ്പെ​ട്ടി​ല്ല. 

കൊ​വി​ഡ് വ്യാ​പ​ന​ത്തി​ന് ശേ​ഷം പെ​യി​ന്‍റ് വി​ൽ​പ്പ​ന​യി​ൽ രാ​ജ്യ​മൊ​ട്ടാ​കെ വ​ൻ വി​ൽ​പ്പ​ന നേ​ടാ​നാ​യെ​ങ്കി​ലും ക​മ്പ​നി​ക​ളു​ടെ ലാ​ഭ​ത്തി​ൽ കാ​ര്യ​മാ​യ വ​ള​ർ​ച്ച​യു​ണ്ടാ​യി​ല്ല. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും പെ​യി​ന്‍റ് വി​ല വ​ർ​ധി​പ്പി​ക്കാ​തെ നി​ർ​വാ​ഹ​മി​ല്ലെ​ന്ന് നി​ർ​മാ​താ​ക്ക​ൾ പ​റ​യു​ന്നു. ലോ​ക​മൊ​ട്ടാ​കെ ക​ണ്ട​യ്ന​ർ ട്രാ​ഫി​ക്കി​ൽ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യും പെ​യി​ന് ഉ​ത്പാ​ദ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. മ​തി​യാ​യ ക​ണ്ടെ​യ്ന​റു​ക​ളും ക​പ്പ​ലു​ക​ളും ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ ക​യ​റ്റി അ​യ​യ്ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്.

ആ​ഗോ​ള വി​പ​ണി​യി​ലെ സെ​മി ക​ണ്ട​ക്റ്റ​ർ ദൗ​ർ​ല​ഭ്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ൻ​കി​ട കാ​ർ ക​മ്പ​നി​ക​ൾ ഉ​ത്പാ​ദ​നം വെ​ട്ടി​ച്ചു​രു​ക്കു​ന്ന​തും പെ​യി​ന്‍റ് ക​മ്പ​നി​ക​ൾ​ക്ക് വ​ൻ വെ​ല്ലു​വി​ളി​യാ​കും. ഇ​ൻ​ഡ​സ്ട്രി​യ​ൽ പെ​യി​ന്‍റി​ന്‍റെ വി​ൽ​പ്പ​ന​യി​ൽ ഇ​തു​മൂ​ലം 20 ശ​ത​മാ​നം വ​രെ ഇ​ടി​വു​ണ്ടാ​കു​മെ​ന്ന് പ്ര​മു​ഖ വി​ശ​ക​ല​ന ഏ​ജ​ൻ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​തോ​ടെ വ​രും മാ​സ​ങ്ങ​ളി​ൽ വി​ൽ​പ്പ​ന മെ​ച്ച​പ്പെ​ട്ടാ​ലും പെ​യി​ന്‍റ് വി​ല കൂ​ട്ടാ​തെ വി​പ​ണി​യി​ലെ പ്ര​തി​സ​ന്ധി ഒ​ഴി​വാ​കി​ല്ലെ​ന്നും അ​വ​ർ പ​റ​യു​ന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top