Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:08 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Bollywood

Katrina Kaif, Vicky Kaushal, Movies

ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും വിവാഹിതരാകുന്നു

Published:28 October 2021

വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കായി കത്രീനയുടെ മാതാവ് സൂസാനെയും സഹോദരി ഇസബെല്ലയും മുംബൈയില്‍ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും വിവാഹിതരാകുന്നു. ഡിസംബറില്‍ ഇവരുടെ വിവാഹം നടക്കുമെന്നാണ്  റിപ്പോര്‍ട്ടുകൾ. വിവാഹത്തിന്‍റെ ഒരുക്കങ്ങള്‍ക്കായി കത്രീനയുടെ മാതാവ് സൂസാനെയും സഹോദരി ഇസബെല്ലയും മുംബൈയില്‍ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൽദി, മെഹന്ദി, ഹിന്ദു വിവാഹം, കത്തോലിക്കാ വിവാഹം എന്നിവ ഉൾപ്പെടുന്ന വലിയ പഞ്ചാബി വിവാഹമാണ് കത്രീനയും വിക്കിയും ആസൂത്രണം ചെയ്തിരിക്കുന്നത്.  ഡിസംബർ ആദ്യവാരം ബോളിവുഡ് താരങ്ങൾ വിവാഹിതരാകുകയും പിന്നീട് ഡിസംബർ 7 മുതൽ 9 വരെ രാജസ്ഥാനിൽ വിവാഹ ചടങ്ങുകൾ നടത്താനുമാണ് അവർ ആസൂത്രണം ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

രാജസ്ഥാനിലെ സിക്സ് സെന്‍സെസ് ഫോര്‍ട്ട് ബര്‍വാരയാണ് വിവാഹവേദി. വിവാഹത്തിനായുള്ള വസ്ത്രങ്ങള്‍ ഒരുക്കുന്നത് സെലിബ്രിറ്റി ഡിസൈനറും ഫോട്ടോഗ്രാഫറുമായ സബ്യസാചിയാണ്. സൂസാനെയും ഇസബെല്ലയും സബ്യസാചിയുടെ ഡിസൈനിംഗ് സ്റ്റുഡിയോയില്‍ സന്ദര്‍ശനം നടത്തിയ ചിത്രങ്ങളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.

ഇരുവരും രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായെങ്കിലും ഇരുവരും ഇത് സ്ഥിരീകരിച്ചിട്ടില്ല. പൊതുചടങ്ങുകളിലും മറ്റും വിക്കിയും കത്രീനയും ഒരുമിച്ചെത്താന്‍ തുടങ്ങിയപ്പോഴാണ് ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. നിലവില്‍ പുതിയ സിനിമകളുടെ ഷൂട്ടിംഗ് തിരക്കിലാണ് താരങ്ങള്‍.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top