ISL-2018-219
16
February 2019 - 11:19 pm IST
Flash News
Archives

Americas

chicago-summer-fest

ചിക്കാഗോ സമ്മർഫെസ്റ്റ് ആഘോഷം ജൂലൈ 28 മുതൽ

Published:24 July 2018

സമ്മർ ഫെസ്റ്റിന്‍റെ വരുമാനത്തിൽ നിന്നും ഒരു വിഹിതം ഷിക്കാഗോയിലെ ഫുഡ് പാൻട്രിക്കും, പരുമല കാൻസർ സെന്‍ററിനും കൈമാറുമെന്ന് മേളയുടെ സംഘാടകർ അറിയിച്ചു.

ഷിക്കാഗോ: ഇത്തവണത്തെ സമ്മർഫെസ്റ്റ് ആഘോഷം ജൂലൈ 28നു ആരംഭിക്കും. ചിക്കാഗോയിലെ സെന്‍റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ചായിരിക്കും ഫെസ്റ്റ് നടക്കുക. രാവിലെ 11 മണി മുതൽ വിവിധ പരിപാടികൾ ആരംഭിക്കും. സമ്മർ ഫെസ്റ്റിന്‍റെ വരുമാനത്തിൽ നിന്നും ഒരു വിഹിതം ഷിക്കാഗോയിലെ ഫുഡ് പാൻട്രിക്കും, പരുമല കാൻസർ സെന്‍ററിനും കൈമാറുമെന്ന് മേളയുടെ സംഘാടകർ അറിയിച്ചു.

ഫെസ്റ്റിനോട് അനുബന്ധിച്ച് ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്. നാടൻ, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, കോണ്ടിനെന്‍റൽ വിഭവങ്ങളുടെ ഭക്ഷ്യശാലകളും ഫെസ്റ്റിൽ ലഭ്യമാണ്. കൂടാതെ ചിക്കാഗോയിലെ പ്രശസ്തരായ കലാകാരന്മാരുടെ കലാമേളകൾ, വിവിധതരം ഗെയിം സ്റ്റാളുകൾ, എന്നിവ സമ്മർ ഫെസ്റ്റിവലിന്‍റെ ആകർഷണങ്ങളാണ്. കൂടാതെ സമ്മർ ഫെസ്റ്റിൽ പങ്കെടുക്കുന്നവർക്കായി നടത്തപ്പെടുന്ന റാഫിളിൽ വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും കാത്തിരിക്കുന്നു. സൗജന്യ മെഡിക്കൽ ചെക്കപ്പ്, ബ്ലഡ് ഡ്രൈവ് തുടങ്ങിയവും നടത്തപ്പെടുന്നതാണ്.

ഫെസ്റ്റിന്‍റെ കൂടുതൽ വിവരങ്ങൾക്ക്, FR. HAM JOSEPH, VICAR (708) 856-7490 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top