Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:37 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Religious

mannarasala

മണ്ണാറശാല ആയില്യം ഇന്ന്

Published:30 October 2021

മുഖ്യ പൂജാരിണി മണ്ണാറശാല അമ്മ ദിവ്യ ഉമാദേവി അന്തർജ്ജനത്തിന്‍റെ അനാരോഗ്യം കാരണം ആയില്യം എഴുന്നള്ളത്തും അമ്മ നടത്തേണ്ട വിശേഷാൽ പൂജകളും ഉണ്ടായിരിക്കില്ല.

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം ഇന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചാര പ്രകാരമുള്ള ചടങ്ങുകൾ മാത്രമായി നടത്തും. മുഖ്യ പൂജാരിണി മണ്ണാറശാല അമ്മ ദിവ്യ ഉമാദേവി അന്തർജ്ജനത്തിന്‍റെ അനാരോഗ്യം കാരണം ആയില്യം എഴുന്നള്ളത്തും അമ്മ നടത്തേണ്ട വിശേഷാൽ പൂജകളും ഉണ്ടായിരിക്കില്ല. അമ്മയുടെ ദർശനത്തിനും നിയന്ത്രണമുണ്ടായിരിക്കും. കുടുംബ കാരണവരുടെ നേതൃത്വത്തിലുള്ള പൂജകളും ഇതര ചടങ്ങുകളും നടക്കും.

പൂയം ദിനമായ ഇന്നലെയും ആയില്യം ദിനമായ ഇന്നും വിശേഷാൽ തിരുവാഭരണം ചാർത്തിയാണ് പൂജകൾ. ഇന്നലെ നിരവധി ഭക്തർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂയം തൊഴുതു. പൂയം നാളിൽ ഇളയ കാരണവർ എം.കെ കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തിരുഭാവരണം ചാർത്തി ചതുശത നിവേദ്യത്തോടെയുള്ള ഉച്ചപൂജ നടന്നു.

രാത്രി 9 മണി വരെ പൂയം തൊഴൽ നടന്നു. ഇന്ന് രാവിലെ 5 മുതൽ ഉച്ചക്ക് 2 വരെയും തുടർന്ന് വൈകുന്നേരം 5 മുതൽ 7 വരെയും മാത്രമായിരിക്കും ദർശനം. അന്നദാനം, പ്രസാദം ഊട്ട് എന്നിവ ഉണ്ടാകില്ലെന്ന് ക്ഷേത്രം മാനേജർ അറിയിച്ചു.

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top