Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:22 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Food

chocloate

ചോക്ലേറ്റ് കൊണ്ടൊരു ഭീമൻ തിമിംഗലം ഇതാ; വിഡിയോ പങ്കുവച്ച് ഷെഫ്

Published:31 October 2021

തിമിംഗലത്തിന്‍റെ ചിറകുകള്‍, കണ്ണുകള്‍, വാല്‍ എന്നിവ  കൈകൊണ്ട് രൂപകല്പന ചെയ്തും ടെക്സ്ചറുകള്‍ കൊത്തിയെടുത്തും മനോഹരമായാണ് അദ്ദേഹം ഇത് തയാറാക്കുന്നത്.

പാചകം ഒരു കലയാണെന്ന് പറയാറുണ്ടല്ലേ. എന്നാൽ അത്തരമൊരു കാര്യമാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. അമോറി എന്ന ഷെഫാണ് തന്‍റെ പുത്തന്‍ പാചക പരീക്ഷണത്തിന്‍റെ വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചോക്ലേറ്റ് കൊണ്ട് ഒരു ഭീമൻ തിമിംഗലത്തിന്‍റെ രൂപമാണ് ഈ ഷെഫ് തയാറാക്കിയിരിക്കുന്നത്. ഇത് തയാറാക്കിയത് എങ്ങനെയാണെന്നും വിഡിയോയില്‍ വ്യക്തമാണ്. ചോക്ലേറ്റും പാലും ഉപയോഗിച്ചാണ് ഇത് തയാറാക്കിയത്.

തിമിംഗലത്തിന്‍റെ ചിറകുകള്‍, കണ്ണുകള്‍, വാല്‍ എന്നിവ  കൈകൊണ്ട് രൂപകല്പന ചെയ്തും ടെക്സ്ചറുകള്‍ കൊത്തിയെടുത്തും മനോഹരമായാണ് അദ്ദേഹം ഇത് തയാറാക്കുന്നത്. നാല് ദിവസത്തെ ചോക്ലേറ്റ് തിമിംഗലത്തിന്‍റെ നിര്‍മാണം രണ്ടര മിനിറ്റുനുള്ളില്‍ ഉള്‍ക്കൊള്ളുന്ന വിഡിയോയായിട്ടാണ് ഷെഫ് പങ്കുവച്ചത്. പാചകത്തിലൂടെ മനോഹരമായ ശില്പങ്ങള്‍ തയാറാക്കുന്നതില്‍ വിദഗ്ധനാണ് ഈ ഷെഫ്. ഇതിന് മുമ്പും അദ്ദേഹം ഇത്തരത്തില്‍ പല രൂപങ്ങളും തയാറാക്കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ അമോറി ഗ്യൂച്ചോണിന്‍റെ പാചക കലയ്ക്ക് ലക്ഷകണക്കിന് ആരാധകരുണ്ട്. ചാരനിറത്തിലുള്ള ഒരു വലിയ തിമിംഗലത്തെ നിര്‍മിക്കുന്നതിനായി ഷെഫ്, ഉരുകിയ ചോക്ലേറ്റ് ചേരുവകള്‍ കലര്‍ത്തുന്ന രംഗത്തോടെയാണ് വിഡിയോ ദൃശ്യം ആരംഭിക്കുന്നത്. ഒക്ടോബര്‍ 27ന് പങ്കുവെച്ച വിഡിയോ ഇതിനകം ഏഴേകാല്‍ ലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു.

 

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top