Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:03 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Food

jeeja-olappura

കൊച്ചിയുടെ ഹൃദയം കവർന്ന് ഓലപ്പുര

Published:01 November 2021

ആര്‍ട്ടിഫിഷ്യല്‍ കളറുകള്‍ഒന്നും ചേര്‍ക്കാതെ ക്വാളിറ്റി ഉള്ള ഭക്ഷണം നല്‍കുക എന്ന ഉദ്ദേശത്തോടെ കൊച്ചി പോലുള്ള നഗരത്തില്‍ ഹോട്ടല്‍ ആരംഭിച്ച ജീജയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.ടെക്‌നോപാര്‍ക്കിലെ ജോലി ഉപേക്ഷിച്ച് ഹോട്ടല്‍ ബിസ്‌നസ് രംഗത്തേക്ക് എത്തിയത് തന്നെ ഫുഡിനോടുളള ഇഷ്ടം കൊണ്ടാണെന്നാണ് ജീജ പറയുന്നത്.

കല്ലിലിട്ട് ചുട്ട ചിക്കനും ചിക്കന്‍ തവയും ഫാമിലി ദോശയും  നല്ല കിടുക്കന്‍ സുലൈമാനിയും കിട്ടും ജീജയുടെ ഓലപ്പുരയില്‍. ഷേണായീസ് തിയെറ്ററിന്‍റെ തൊട്ടടുത്ത് ട്രഡീഷണല്‍ ലുക്കില്‍ ആരംഭിച്ച ഫാസ്റ്റ് ഫുഡ് ഭഷ്ണശാലയ്ക്ക് ഓലപ്പുരയെന്ന പേര് നല്‍കാന്‍ തന്നെ കാരണം ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാണെന്നാണ് ജീജ പറയുന്നത്. ഇന്‍റിരിയൽ എല്ലാം സ്വന്തം നിലയില്‍ ചെയ്ത ജീജ സംരഭം ആരംഭിച്ചതിന് പിന്നാലെ ലോക്ഡൗണ്‍ വന്നെങ്കിലും  കട വീണ്ടും ഓപ്പൺ ചെയ്തതോടെ വലിയ പ്രതീക്ഷയിലാണ്.

ആര്‍ട്ടിഫിഷ്യല്‍ കളറുകള്‍ഒന്നും ചേര്‍ക്കാതെ ക്വാളിറ്റി ഉള്ള ഭക്ഷണം നല്‍കുക എന്ന ഉദ്ദേശത്തോടെ കൊച്ചി പോലുള്ള നഗരത്തില്‍ ഹോട്ടല്‍ ആരംഭിച്ച ജീജയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.ടെക്‌നോപാര്‍ക്കിലെ ജോലി ഉപേക്ഷിച്ച് ഹോട്ടല്‍ ബിസ്‌നസ് രംഗത്തേക്ക് എത്തിയത് തന്നെ ഫുഡിനോടുളള ഇഷ്ടം കൊണ്ടാണെന്നാണ് ജീജ പറയുന്നത്.

 

ലൈവ് ഫുഡ് എന്നതാണ് ജീജയുടെ ഓലപ്പുരയുടെ അടിസ്ഥാനതത്വം.ആളുകള്‍ ഫുഡ് ഓര്‍ഡര്‍ ചെയ്തതിന് ശേഷം മാത്രമാണ് ഫുഡ് ഉണ്ടാക്കുക.. ഒപ്പം ഇതെല്ലാം ലൈവായി വീക്ഷിക്കുകയും ചെയ്യാം. ഹോട്ടലിന്റെ  ബാക്ക്‌സൈഡില്‍ എവിടെയെങ്കിലുമാണ് സാധാരണ ഹോട്ടലുകളുടെ കിച്ചണ്‍ വരുന്നത്. എന്നാല്‍ ജീജ ഹോട്ടല്‍ ഡിസൈന്‍ ചെയ്തത് തന്നെ തങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് ലൈവായി കാണും വിധത്തിലാണ്.

മലപ്പുറം സ്‌പെഷ്യല്‍ സുലൈമാനിയോടെയാണ് കടയിലെത്തുന്നവരെ ജീജ വരവേല്‍ക്കുന്നത്. പ്രത്യേകിച്ച് പൈസ ഈടാക്കാതെ എല്ലാവര്‍ക്കും ഒരു എനര്‍ജി ഡ്രിങ്കായാണ് ജീജ സുലൈമാനി നല്‍കുന്നത്്.ദോശ വൈറൈറ്റീസ് ആണ് കടയുടെ മറ്റൊരു സവിശേഷത ചിക്കന്‍ ദോശ, ബീഫ് ദോശ, മൂട്ട ദോശ തുടങ്ങിയവയ്‌ക്കൊപ്പം സീലോണ്‍ പൊറോട്ട, ബീഫ് പൊറോട്ട തുടങ്ങി വെറൈറ്റി ഫുഡ്‌സും ആവശ്യാനുസരണം  ലഭിക്കും.
 
15 രൂപ മുതല്‍ 150 വരെയുള്ള റേറ്റിലുള്ള ഫുഡാണ് കസ്റ്റമേഴ്‌സിനായി ഒരുക്കിയിരിക്കുന്നത്.. സാധാരണക്കാരായ ആളുകളുടെ ഫുഡ് ഡെസ്റ്റിനേഷന്‍ ആയാണ് ഓലപ്പുരയെ ജീജ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ക്വാളിറ്റി ഉള്ള ഫുഡ് കുറഞ്ഞ വിലയില്‍ നല്‍കുകയെന്നതാണ് കച്ചവടത്തിലെ ജീജയുടെ അടിസ്ഥാനതത്വം. എന്താണെങ്കിലും കുറഞ്ഞ കാലത്തിനുള്ളില്‍ കൊച്ചിയുടെ ഹൃദയം കവരുകയാണ് ഓലപ്പുര.
 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top