Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:51 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Bollywood

Ranbir Kapoor, Aliya bhatt, Bollywood

രൺബീർ കപൂറും ആലിയ ഭട്ടും ഈ വർഷം വിവാഹിതരാകില്ല....!!!

Published:01 November 2021

ഒരു ദേശിയ മാധ്യമത്തിന്‍റെ റിപ്പോര്‍ട്ടിലാണ് രണ്‍ബീറിന്റേയും ആലിയയുടേയും വിവാഹം വൈകുമെന്ന് പറയുന്നത്.

തങ്ങള്‍ ഇഷ്ടപ്പെടുന്ന താരങ്ങള്‍ ജീവിതത്തില്‍ കൈ കോര്‍ക്കുന്നുവെന്നത് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്തയാണ്. അതുകൊണ്ടാണ് താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം സോഷ്യല്‍ മീഡിയയും ആരാധകരും ആഘോഷമാക്കി മാറ്റുന്നത്. താരവിവാഹങ്ങള്‍ എന്നും മാധ്യമങ്ങളുടേയും ആരാധകരുടേയും ചര്‍ച്ചാ വിഷയമാണ്. 

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ആലിയയും രണ്‍ബീറും. ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത് മുതല്‍ ആരാധകരും ആഘോഷം ആരംഭിച്ചു. പ്രണയത്തിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയാണെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. ഈ വര്‍ഷം അവസാനം ഡിസംബറില്‍ രണ്‍ബീറും ആലിയയും വിവാഹിതരാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

രാജസ്ഥാനില്‍ വച്ചാകും രണ്‍ബീറും ആലിയയും വിവാഹം കഴിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്‍ബീറിന്‍റെ കുടുംബം താമസിക്കുന്ന വീടിന് അടുത്തു തന്നെയായി രണ്‍ബീറും ആലിയയും പുതിയ വീട് എടുത്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. രണ്‍ബീര്‍ വിദേശത്തായിരുന്ന സമയത്ത് ഈ വീടിന്‍റെ അറ്റകുറ്റ പണികള്‍ ശ്രദ്ധിക്കാനായി ആലിയ എത്തിയതും ചര്‍ച്ചയായിരുന്നു. ഇരുവരും ഒരുമിച്ച്‌ നടത്തിയ യാത്രകളും കുടുംബങ്ങള്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചകളും രണ്‍ബീറിന്‍റെ വീട്ടിലെ ചടങ്ങുകള്‍ക്കും മറ്റുമുണ്ടായ ആലിയയുടെ സാന്നിധ്യവുമെല്ലാം വിവാഹ വാര്‍ത്തകളെ ചൂടുപിടിപ്പിക്കുന്നതായിരുന്നു.


 

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്‍ബീറും ആലിയയും തമ്മിലുള്ള വിവാഹം ഈ ഡിസംബറില്‍ നടക്കില്ല എന്നാണ്. വിവാഹം വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു ദേശിയ മാധ്യമത്തിന്‍റെ റിപ്പോര്‍ട്ടിലാണ് രണ്‍ബീറിന്റേയും ആലിയയുടേയും വിവാഹം വൈകുമെന്ന് പറയുന്നത്. തങ്ങളുടെ വിവാഹം വലിയ ആഘോഷമാക്കാനാണ് രണ്‍ബീറും ആലിയയും പ്ലാന്‍ ചെയ്തിരിക്കുന്നത്. അതിനായി ഇനിയും കുറച്ച്‌ സമയം വേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ തങ്ങളുടെ മനസിലുള്ളത് പോലൊരു വിവാഹം നടത്തുക സാധ്യമാകില്ല. അതിനാല്‍ വിവാഹം അടുത്ത വര്‍ഷത്തേക്ക് നീട്ടി വച്ചിരിക്കുകയാണ് രണ്‍ബീറും ആലിയയും എന്നെല്ലാമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

 

അതേസമയം കഴിഞ്ഞ ദിവസം ആലിയ ഭട്ട് പങ്കുവച്ച തന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ മോതിരം കാണിക്കുകയാണ് ചിത്രത്തില്‍ ആലിയ. താരത്തിന്റെ മോതിരത്തിലെ എട്ട് എന്ന നമ്ബര്‍ ആണ് ആരാധകരുടെ ശ്രദ്ധ നേടിയത്. ഇത് രണ്‍ബീറിന്‍റെ ഭാഗ്യ നമ്പര്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നേരത്തേയും ആലിയയുടെ മോതിരങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. താരത്തിന്റെ വിരലിലെ മോതിരം രണ്‍ബീറും ആലിയയും തമ്മിലുള്ള എന്‍ഗേജ്‌മെന്റ് നടന്നുവെന്നതിന്‍റെ തെളിവാണെന്നും സോഷ്യല്‍ മീഡിയ പറഞ്ഞിരുന്നു. നേരത്തെ ഒരു അഭിമുഖത്തില്‍ കൊവിഡ് പ്രതിസന്ധി ഇല്ലായിരുന്നുവെങ്കില്‍ താനും ആലിയയും ഇതിനോടകം തന്നെ വിവാഹം കഴിച്ചിട്ടുണ്ടാകുമെന്ന് രണ്‍ബീര്‍ തന്നെ പറഞ്ഞിരുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top