Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:17 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Food

chocolate

ഇതെന്നാ ചോക്ലേറ്റാ; സോഷ്യൽ മീഡിയയിൽ ഹിറ്റായി ഭീമൻ ചോക്ലേറ്റ്

Published:03 November 2021

ഫെറാരോ റോച്ചർ എന്ന ചോക്ലേറ്റിന്‍റെ ഭീമൻ ചോക്ലേറ്റാണ് കാമില തയാറാക്കിയിരിക്കുന്നത്. കിലോ കണക്കിന് ചോക്ലേറ്റ് ഉരുക്കി, വേഫറുകള്‍ പൊടിച്ച് ചേര്‍ത്ത് മിഠായിയുടെ പുറം ഭാഗം ഉണ്ടാക്കുന്നു.

നിരവധി രുചിഭേദങ്ങളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയുടെ മനംകവരുന്നത്. പുതിയ രീതിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വരുന്ന ഭക്ഷണ വിഭവങ്ങളുടെ വിഡിയോകള്‍ക്കാണെങ്കില്‍ കാഴ്ചക്കാരേറെയാണ്. എന്തായാലും ഇത്തരത്തിലുള്ള ചില വിഡിയോകളെങ്കിലും നമ്മെ അത്ഭുതപ്പെടുത്താറും കൊതിപ്പിക്കാറുമുണ്ട്. റഷ്യന്‍ ഫുഡ് ബ്ലോഗറായ കാമില തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച ഒരു വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്.

ഫെറാരോ റോച്ചർ എന്ന ചോക്ലേറ്റിന്‍റെ ഭീമൻ ചോക്ലേറ്റാണ് കാമില തയാറാക്കിയിരിക്കുന്നത്. കിലോ കണക്കിന് ചോക്ലേറ്റ് ഉരുക്കി, വേഫറുകള്‍ പൊടിച്ച് ചേര്‍ത്ത് മിഠായിയുടെ പുറം ഭാഗം ഉണ്ടാക്കുന്നു. ശേഷം നൂട്ടെല്ല ചോക്ലേറ്റ് ഉപയോഗിച്ച് അകത്ത് നിറയ്ക്കാനുള്ള ഫില്ലിംഗ് തയാറാക്കുന്നു. അകത്ത് കാണുന്ന ഹേസില്‍നട്ടിന് പകരം വലിയ ഹേസില്‍നട്ട്, നട്ട്‌സ് തന്നെ പൊടിച്ചത് ഉപയോഗിച്ച് തയാറാക്കുന്നു.

ഒടുവില്‍ മിഠായിയുടെ രൂപത്തിലേക്ക് ആക്കുകയാണ്. ശേഷം ഒറിജിനലിന്‍റേത് പോലെ തന്നെ കവറും തയാറാക്കുന്നുണ്ട് ഇവര്‍. വളരെ രസകരമായാണ് കാമില ഇത് തയാറാക്കിയിരിക്കുന്നത്. കുട്ടികളെയോ ചോക്ലേറ്റ് പ്രേമികളെയോ എല്ലാം സെക്കന്‍ഡുകള്‍ കൊണ്ട് കൈയിലെടുക്കും വിധത്തിലുള്ളതാണ് വിഡിയോ. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top