ISL-2018-219
21
January 2019 - 8:52 am IST
Flash News
Archives

Sex

baby-infertility

വന്ധ്യത അറിയേണ്ടത് എന്തൊക്കെ?

Published:25 July 2018

മുപ്പത് വയസിനു താഴെയുള്ള സ്ത്രീകളിൽ ചികിത്സാവിജയം നേടുന്ന അത്ര എളുപ്പമല്ല മുപ്പത് വയസിനു മുകളിലുള്ള പുരുഷൻമാരിൽ. പ്രായം കൂടുന്തോറും ചികിത്സാവിജയത്തിനുള്ള സാധ്യത കുറഞ്ഞുവരുന്നു. കൃത്യസമയത്ത് ചികിത്സ നേടിയാൽ കൂടുതൽ ഫലപ്രദമാണ്.

വിവാഹം കഴിഞ്ഞാൽ കുറച്ചു നാൾ കഴിയുമ്പോൾ എല്ലാവരുടേയും ചോദ്യം വിശേഷമായോ എന്നാണ്.പെൺകുട്ടികൾ കഴിയുന്നതും 25 വയസോടെ വിവാഹം കഴിക്കുന്നതാണ് ഉത്തമം. ദാമ്പത്യത്തിന്‍റെ ആദ്യനാളുകൾ ആസ്വദിക്കാനുള്ളതാണ്. പുരുഷൻമാരേക്കാളും സങ്കീർണമായ പ്രത്യുൽപാദന വ്യവസ്ഥയാണ് സ്ത്രീയുടേത്.

മാറുന്ന ജീവിത ശൈലിയും പെൺകുട്ടികളുടെ സാമ്പത്തികവും എല്ലാമാണ് വിവാഹം വൈകുന്നതിന് കാരണമാകുന്നത്. വിവാഹം വൈകുന്നു എന്നു മാത്രമല്ല ആദ്യത്തെ കുഞ്ഞിനായുള്ള ശ്രമവും വൈകിപ്പിക്കുന്നു. വയസ് വന്ധ്യത ചികിത്സയിലെ പ്രധാന പരിമിതിയാണ്. മുപ്പത് വയസിനു താഴെയുള്ള സ്ത്രീകളിൽ ചികിത്സാവിജയം നേടുന്ന അത്ര എളുപ്പമല്ല മുപ്പത് വയസിനു മുകളിലുള്ള പുരുഷൻമാരിൽ. പ്രായം കൂടുന്തോറും ചികിത്സാവിജയത്തിനുള്ള സാധ്യത കുറഞ്ഞുവരുന്നു. കൃത്യസമയത്ത് ചികിത്സ നേടിയാൽ കൂടുതൽ ഫലപ്രദമാണ്.

ജനിതക തകരാറുകൾ സംഭവിച്ചാലും വന്ധ്യത സംഭവിക്കാം. മാസമുറയ്ക്ക് 14 ദിവസം മുൻപാണ് ഓവുലേഷൻ നടക്കുന്നത്. ഈ സമയത്ത് ബന്ധപ്പെട്ടാൽ ഗർഭധാരണ സാധ്യത കൂടും. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ കൊണ്ട് ഇവ മനസിലാക്കാവുന്നതാണ്. കൃത്യമായ ആർത്തവ ചക്രം ഇല്ലാത്തവർക്ക് സ്കാനിങ്ങിലൂടെ ഓവുലേഷൻ കണ്ടുപിടിക്കാവുന്നതാണ്.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top