Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:05 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Travel

Saniya Iyappan, Travel video, Photoshoot

ജീവിതത്തിലെ ചെറിയ നിമിഷങ്ങൾ ആസ്വദിക്കാം; പുതിയ യാത്ര വീഡിയോ പങ്കുവച്ച് സാനിയ

Published:13 November 2021

സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ സജീവമായ താരം തന്‍റെ യാത്രകളെക്കുറിച്ചുള്ള വിശേഷങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്.

യുവതാരങ്ങൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് സാനിയ അയ്യപ്പൻ. സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ സജീവമായ താരം തന്‍റെ യാത്രകളെക്കുറിച്ചുള്ള വിശേഷങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ,  ഇന്ത്യയിലെ 'ബ്ലൂ സിറ്റി' എന്നറിയപ്പെടുന്ന ജോധ്പൂരിൽ നിന്നുള്ള വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. 

 

അടുത്തിടെ തടാകങ്ങളുടെ നഗരമായ ഉദയ്‌പൂരിൽ നിന്നും പകർത്തിയ ഏതാനും ചിത്രങ്ങളും സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. "ജീവിതം വളരെ ചെറുതാണ് അതിനാൽ ഈ ചെറിയ നിമിഷങ്ങൾ ആസ്വദിക്കാം" എന്ന അടിക്കുറുപ്പോടെയായിരുന്നു ചിത്രങ്ങൾ സാനിയ പങ്കുവച്ചത്. 

ഡാൻസ് റിയാലിറ്റി ഷോകളിൽ പങ്കെടുത്ത് കൊണ്ടാണ് സാനിയ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത് . ആദ്യ ചിത്രം പ്രേക്ഷകർക്ക് ഇടയിൽ മികച്ച അഭിപ്രായം നേടിയതോടെ സാനിയ മലയാള സിനിമയിൽ ചുവടുറപ്പിച്ചു കഴിഞ്ഞിരുന്നു. പ്രേതം 2, ലൂസിഫർ, ദി പ്രീസ്റ്റ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ. 

 

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top