Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:44 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

icc mens t20 world cup final 2021, Sunil Gavaskar

അ​പ്ര​തീ​ക്ഷി​തം ഈ ​ഫൈ​ന​ല്‍

Published:14 November 2021

# സു​നി​ല്‍ ഗാ​വ​സ്‌​ക​ര്‍

ലോ​ക​ക​പ്പ് പോ​ലു​ള്ള ഇ​വ​ന്‍റു​ക​ളി​ല്‍ നോ​ക്കൗ​ട്ട് റൗ​ണ്ടു​ക​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി കി​വി​ക​ള്‍ ഉ​യ​ര്‍ന്നി​ട്ടു​ണ്ട്. ഏ​തു സ​മ്മ​ര്‍ദ​ഘ​ട്ട​ത്തി​ലും ക​ളി​യു​ടെ ഗ​തി​മാ​റ്റാ​ന്‍ ക​ഴി​വു​ള്ള ബാ​റ്റ്‌​സ്മാ​ന്മാ​രും ബൗ​ള​ര്‍മാ​രും ന്യൂ​സി​ല​ന്‍ഡി​നൊ​പ്പ​മു​ണ്ട്

ഐ​സി​സി ടി-20 ​ലോ​ക​ക​പ്പ് തു​ട​ങ്ങി​യ​പ്പോ​ള്‍ ആ​രും ത​ന്നെ പ്ര​തീ​ക്ഷി​ക്കാ​ത്ത ഒ​രു ഫൈ​ന​ലാ​യി​രു​ന്നു ന്യൂ​സി​ല​ന്‍ഡ്- ഓ​സ്‌​ട്രേ​ലി​യ പോ​രാ​ട്ടം. അ​ങ്ങ​നെ ചി​ന്തി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​ത് ക്രി​ക്ക​റ്റി​ന്‍റേ​താ​യ കാ​ര​ണ​ങ്ങ​ള്‍കൊ​ണ്ടാ​ണ്. അ​താ​യ​ത് ടി-20​യി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യു​ടെ റെ​ക്കോ​ഡ് ഏ​കി​ദ​ന​ത്തി​ലേ​തു​പോ​ലെ അ​ത്ര മി​ക​ച്ച​ത​ല്ല. അ​തു​പോ​ലെ ഇ​തു​വ​രെ അ​വ​ര്‍ ഒ​രു ലോ​ക​കി​രീ​ട​ത്തി​ലും മു​ത്ത​മി​ട്ടി​ട്ടി​ല്ല. എ​ന്നാ​ല്‍, ന്യൂ​സി​ല​ന്‍ഡ് ലോ​ക​ക​പ്പ് നേ​ടാ​ന്‍ സാ​ധ്യ​ത​യി​ല്ലാ​ത്ത ടീ​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​മി​ല്ല. അ​ത് ഇം​ഗ്ല​ണ്ടി​നെ​പ്പോ​ലെ, ഇ​ന്ത്യ​യെ പോ​ലെ​യു​ള്ള ടീ​മു​ക​ളെ അ​ട്ടി​മ​റി​ച്ച​പ്പോ​ള്‍ത്ത​ന്നെ വ്യ​ക്ത​മാ​യി​രു​ന്നു. എ​ന്നാ​ല്‍, അ​വ​രു​ടെ ടീ​മി​ല്‍ ഒ​രു സൂ​പ്പ​ര്‍ താ​രം ഇ​ല്ല എ​ന്ന​താ​യി​രു​ന്നു സാ​ധ്യ​ത​കു​റ​യ്ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ഏ​ഴു വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി ന്യൂ​സി​ല​ന്‍ഡ് കൈ​വ​രി​ച്ച നേ​ട്ടം അ​വി​ശ്വ​സ​നീ​യ​മാ​ണ്. സ​മ്മ​ര്‍ദ​ത്തെ അ​തി​ജീ​വി​ച്ച് വി​ശ്വാ​സം കാ​ക്കു​ക എ​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണ്. 

അ​ത​വ​ര്‍ ചെ​യ്തു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. ലോ​ക​ക​പ്പ് പോ​ലു​ള്ള ഇ​വ​ന്‍റു​ക​ളി​ല്‍ നോ​ക്കൗ​ട്ട് റൗ​ണ്ടു​ക​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി കി​വി​ക​ള്‍ ഉ​യ​ര്‍ന്നി​ട്ടു​ണ്ട്. ഏ​തു സ​മ്മ​ര്‍ദ​ഘ​ട്ട​ത്തി​ലും ക​ളി​യു​ടെ ഗ​തി​മാ​റ്റാ​ന്‍ ക​ഴി​വു​ള്ള ബാ​റ്റ്‌​സ്മാ​ന്മാ​രും ബൗ​ള​ര്‍മാ​രും ന്യൂ​സി​ല​ന്‍ഡി​നൊ​പ്പ​മു​ണ്ട്. പ്ര​ത്യേ​കി​ച്ചും അ​വ​രു​ടെ ഇ​മോ​ഷ​ന്‍സി​നെ ഒ​തു​ക്കി ക​ളി​യി​ല്‍ വീ​ഴ്ച​വ​രു​ത്താ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ന്നു. ഫൈ​ന​ലി​ലേ​ക്കു വ​രു​മ്പോ​ള്‍ ന്യൂ​സി​ല​ന്‍ഡി​നു തി​രി​ച്ച​ടി​യാ​യി​ട്ടു​ള്ള​ത് ഇം​ഗ്ല​ണ്ടി​നെ​തി​രേ ഉ​ജ്വ​ല​മാ​യി ക​ളി​ച്ച ഡെ​വ​ണ്‍ കോ​ണ്‍വെ​യു​ടെ അ​ഭാ​വ​മാ​ണ്. കോ​ണ്‍വെ​യ്‌​ക്കൊ​പ്പം ഡാ​രി​ല്‍ മി​ച്ച​ലി​നെ നേ​ര​ത്തെ​യി​റ​ക്കി ക​ളി​പ്പി​ച്ച​ത് കി​വീ​സി​ന്‍റെ ഒ​രു മാ​സ്റ്റ​ര്‍ സ്‌​ട്രോ​ക്കാ​യി​രു​ന്നു. 

ജി​മ്മി നീ​ഷ​മും ട്രെ​ന്‍റ് ഹോ​ള്‍ട്ടും ബാ​റ്റി​ങ്ങി​ലും ബൗ​ളി​ങ്ങി​ലും തി​ള​ങ്ങാ​ന്‍ കെ​ല്പു​ള്ള​വ​രാ​ണ്. ബോ​ള്‍ട്ടി​നൊ​പ്പം സൗ​ത്തി​യും മി​ക​ച്ച ഫോ​മി​ല്‍ത്ത​ന്നെ. എ​ന്നാ​ല്‍, മ​റു​വ​ശ​ത്ത് ഓ​സ്‌​ട്രേ​ലി​യ​യു​ടെ കാ​ര്യ​മെ​ടു​ത്താ​ല്‍ നോ​ക്കൗ​ട്ട് ഘ​ട്ട​ങ്ങ​ളി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യു​ടെ പ്ര​ക​ട​നം ഉ​ജ്വ​ല​മാ​ണ്. ഒ​രി​ക്ക​ല്‍ അ​വ​ര്‍ക്ക് മൊ​മെ​ന്‍റം ല​ഭി​ച്ചാ​ല്‍ പി​ന്നെ പി​ടി​ച്ചു​കെ​ട്ടു​ക അ​സാ​ധ്യ​മാ​ണ്. പാ​ക്കി​സ്ഥാ​നെ​തി​രേ അ​താ​ണ് ക​ണ്ട​ത്. ഒ​ന്നോ ര​ണ്ടോ ഓ​വ​റു​ക​ള്‍ മാ​റി​മ​റി​ഞ്ഞാ​ല്‍ പി​ന്നെ മ​ത്സ​രം ഏ​തു​വ​ഴി​ക്കു​പോ​കു​മെ​ന്നു പ​റ​യാ​ന്‍ വ​യ്യ. ഓ​സ്‌​ട്രേ​ലി​യ അ​വ​രു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ ടി-20 ​കി​രീ​ടം നേ​ടു​മോ, അ​തോ ന്യൂ​സി​ല​ന്‍ഡ് ടെ​സ്റ്റ് ചാം​പ്യ​ന്‍ഷി​പ്പി​നു ശേ​ഷം ഈ ​വ​ര്‍ഷ​ത്തെ ര​ണ്ടാ​മ​ത്തെ ഐ​സി​സി ട്രോ​ഫി​യി​ല്‍ മു​ത്ത​മി​ടു​മോ? കാ​ത്തി​രു​ന്നു കാ​ണാം. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top