Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:01 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

Mirae Asset Mutual Fund, ETF plan, Hang Seng Tech

മിറെ അസറ്റ് മ്യൂചല്‍ ഫണ്ട് ഹാങ് സെങ് ടെക് സൂചികയെ പ്രതിഫലിപ്പിക്കുന്ന ഇടിഎഫ് പദ്ധതി അവതരിപ്പിക്കുന്നു

Published:17 November 2021

ഇരു ഫണ്ടുകളുടേയും പുതിയ ഫണ്ട് ഓഫര്‍ 2021 നവംബര്‍ 17-ന് ആരംഭിക്കും.  മിറെ അസറ്റ് ഹാങ് സെങ് ടെക് ഇടിഎഫ് എന്‍എഫ്ഒ നവംബര്‍ 29-നും മിറെ അസറ്റ് ഹാങ് സെങ് ടെക് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് എന്‍എഫ്ഒ ഡിസംബര്‍ ഒന്നിനും അവസാനിക്കും

മുംബൈ : ഓഹരി, കടപത്ര മേഖലകളില്‍ നിക്ഷേപിക്കുന്ന ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഫണ്ട് ഹൗസുകളില്‍ ഒന്നായ മിറെ അസറ്റ് മ്യൂചല്‍ ഫണ്ട് ഹാങ് സെങ് ടെക് ടോട്ടല്‍ റിട്ടേണ്‍ സൂചികയെ പ്രതിഫലിപ്പിക്കുന്ന/ പിന്തുടരുന്ന ഓപണ്‍ എന്‍ഡഡ് പദ്ധതിയായ മിറെ അസറ്റ് ഹാങ് സെങ് ടെക് ഇടിഎഫ്, മിറെ അസറ്റ് ഹാങ് സെങ് ടെക് ഇടിഎഫ് യൂണിറ്റുകളില്‍ മുഖ്യമായി നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയായ മിറെ അസറ്റ് ഹാങ് സെങ് ടെക് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട്‌സ് എന്നിവ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.

ഇരു ഫണ്ടുകളുടേയും പുതിയ ഫണ്ട് ഓഫര്‍ 2021 നവംബര്‍ 17-ന് ആരംഭിക്കും.  മിറെ അസറ്റ് ഹാങ് സെങ് ടെക് ഇടിഎഫ് എന്‍എഫ്ഒ നവംബര്‍ 29-നും മിറെ അസറ്റ് ഹാങ് സെങ് ടെക് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് എന്‍എഫ്ഒ ഡിസംബര്‍ ഒന്നിനും അവസാനിക്കും.

മിറെ അസറ്റ് ഹാങ് സെങ് ടെക് ഇടിഎഫിന്റെ ഫണ്ട് മാനേജര്‍ സിദ്ധാര്‍ത്ഥ് ശ്രീവാസ്തവയും മിറെ അസറ്റ് ഹാങ് സെങ് ടെക് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ടിന്റെ ഫണ്ട് മാനേജര്‍ ഏകതാ ഗാലയും ആയിരിക്കും.  മിറെ അസറ്റ് ഹാങ് സെങ് ടെക് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് ഗ്രോത്ത് ഓപ്ഷനുകളുമായി റഗുലര്‍, ഡയറക്ട് രീതികളിലും ലഭിക്കും. ഇരു പദ്ധതികളുടേയും കുറഞ്ഞ നിക്ഷേപം 5000 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളും ആയിരിക്കും.

മുഖ്യ സവിശേഷതകള്‍:

ഹോങ്കോങ് ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്തിട്ടുള്ള ഏറ്റവും വലിയ 30 സാങ്കേതികവിദ്യാധിഷ്ഠിത ചൈനീസ് കമ്പനികളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നു.

ബിഎസ്ഇ സെന്‍സെക്‌സ് സൂചികയിലെ എല്ലാ കമ്പനികളുടേയും വിപണി മൂല്യത്തിന്റെ 15 ശതമാനം അധികം വരുന്ന രീതിയില്‍ 1.8 ട്രില്യണ്‍ വിപണി മൂല്യം.  ബിഎസ്ഇ സെന്‍സെക്‌സ് 30 കമ്പനികളുടെ ആക്െ വരുമാനത്തേക്കാള്‍ 15 ശതമാനം ഉയര്‍ന്ന നിലയില്‍ 463 ബില്യണ്‍ ഡോളര്‍ വരുമാനവും.  

സാങ്കേതികവിദ്യാ രംഗത്ത് ക്ലൗഡ്, നിര്‍മിത ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ്  ഉള്‍പ്പെടെ വിവിധ മേഖലകള്‍ പ്രയോജനപ്പെടുത്തുന്ന ലക്ഷ്യവുമായി  നിക്ഷേപം. ഏഴു കലണ്ടര്‍ വര്‍ഷങ്ങളില്‍ അഞ്ചു തവണയും ഹാങ് സെങ് ടെക് സൂചിക നിഫ്റ്റി 50 സൂചികയേക്കാള്‍ മികച്ച പ്രകടനം നടത്തി. ഇതില്‍ 2019, 2020 എന്നീ വര്‍ഷങ്ങളില്‍ വളരെ മികച്ച പ്രകടനമായിരുന്നു. പക്ഷേ, 2018, 2021-ല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ഇതുവരെയും താഴ്ന്ന പ്രകടനമായിരുന്നു.  ഇപ്പോഴത്തെ തിരുത്തലിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് വിപണി കുറഞ്ഞ മൂല്യനിര്‍ണയത്തോടെ ആകര്‍ഷകമായ നിക്ഷേപ അവസരമായിരിക്കും ലഭ്യമാക്കുക.  ഹാങ് സെങ് ടെക് സൂചിക ചരിത്രപരമായ ശരാശരിയേക്കാള്‍ 38 ശതമാനം കുറഞ്ഞ നിലയിലാണ് ട്രേഡിങ് നടത്തുന്നത്.

ചൈനയുടെ ആകെ ജിഡിപിയുടെ കാര്യത്തില്‍ സാങ്കേതികവിദ്യാ, ഡിജിറ്റല്‍ മേഖലകള്‍ ഗണ്യമായ സംഭാവനയാണു നല്‍കുന്നത്.

ഉപഭോക്തൃ താല്‍പര്യം കണക്കിലെടുത്തുള്ള സാങ്കേതികവിദ്യാ കമ്പനികളുമായി യൂണികോണ്‍ കമ്പനികള്‍ക്കു സൗകര്യം നല്‍കുന്ന കാര്യത്തില്‍ ചൈന ആഗോള തലത്തില്‍ രണ്ടാം സ്ഥാനത്താണ്.

സെമികണ്ടക്ടറുകള്‍, സോഫ്റ്റ് വെയറുകള്‍, ഐഒടി, ഗെയിമിങ്, വ്യാവസായിക ഓട്ടോമേഷന്‍, ഓട്ടോണമസ് വാഹനങ്ങള്‍, ആരോഗ്യ സേവനം, ഐടി, ഇ-കോമേഴ്‌സ്, ഫിന്‍ടെക്, ഓണ്‍ലൈന്‍ ട്രാവല്‍ തുടങ്ങിയവ പോലെ വിപുലമായ മേഖലകളിലെ നവീനതകളുടെ രംഗത്തെ മുന്‍നിരക്കാര്‍ക്കിടയില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള അവസരമാണ് ഹാങ് സെങ് ടെക് സൂചിക ഇന്ത്യന്‍ നിക്ഷേപകര്‍ക്കു ലഭ്യമാക്കുന്നത്

നിര്‍മിത ബുദ്ധി, സെമികണ്ടക്ടേറുകള്‍, ക്ലൗഡ് കംപ്യൂട്ടിങ്, അവയുടെ ഭാവിയിലെ വളര്‍ച്ചയ്ക്ക്  വേണ്ടിയുള്ള മറ്റു സുപ്രധാന മേഖലകള്‍ തുടങ്ങിയ പ്രധാന സാങ്കേതികവിദ്യകളുടെ കാര്യത്തില്‍ മുന്നേറ്റം നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് ചൈന മുന്‍നിര സമ്പദ്ഘടനകളിലൊന്നായ ഒരു ഏഷ്യന്‍ നൂറ്റാണ്ടാണിതെന്ന് മിറെ അസറ്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും സിഇഒയുമായ സ്വരൂപ് മൊഹന്തി പറഞ്ഞു.  ഹാങ് സെങ് ടെക് സൂചികയില്‍ അടുത്ത കാലത്തുണ്ടായ തിരുത്തല്‍ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ അവസരമാണു നല്‍കുന്നത്. ചൈനയുടെ വളര്‍ന്നു കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സമ്പദ്ഘടന പ്രയോജനപ്പെടുത്താനും ഇത് അവസരം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top