Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:15 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Special

Guinness World Record, Viral Videos, Life style

ലിൻസിക്ക് ആപ്പിളുകളോ പാനുകളോ എന്ന് വിതൃാസമില്ല; ഒരു മിനിറ്റിനുള്ളിൽ എല്ലാം തകർത്ത് ഗിന്നസ് വേൾഡ് റെക്കോർഡ്: വീഡീയോ

Published:17 November 2021

ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ ആപ്പിളുകൾ തന്‍റെ കൈകൾക്കുള്ളിൽ വച്ച് തകർത്ത് ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിച്ച് വനിതയാണ് ഇപ്പൊൾ ഇന്‍റ്റർനെറ്റിൽ താരമായിരിക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡിന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ തന്നെയാണ് ഈ വീഡിയോ വൈറലാവുന്നത്.

തന്‍റെതായ വ്യക്തിത്വവും കഴിവും തെളിയിക്കാനായി പലതും ചെയ്യുന്നവരാണു നമ്മൾ ഓരോരുത്തരും. അതുപോലെ തന്നെയാണ് ഗിന്നസ് വേൾഡ് റെക്കോർഡിസിൽ ഇടം പിടിക്കുന്നതിനായി ഒരോരുത്തരും തികച്ചും വ്യത്യസ്തവുമായ കാര്യങ്ങളാണ് ആളുകൾ ചെയുന്നത്.  അത്തരത്തിൽ ഒരു റെക്കോർഡിനു വേണ്ടി നടത്തിയ ഒരു പരിശ്രമമാണ് ട്രെൻഡിങ്‌ ആവുന്നത്. 

ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ ആപ്പിളുകൾ തന്‍റെ കൈകൾക്കുള്ളിൽ വച്ച് തകർത്ത് ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിച്ച് വനിതയാണ് ഇപ്പൊൾ ഇന്‍റ്റർനെറ്റിൽ താരമായിരിക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡിന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ തന്നെയാണ് ഈ വീഡിയോ വൈറലാവുന്നത്. ഒരു മിനിറ്റിനുള്ളിൽ 10 ആപ്പിളുകളാണ് ലിൻഡ്‌ബെർഗ് ഉടക്കുന്നത്. 

വിഡിയോയിൽ ലിൻസി ലിൻഡ്ബെർഗ് ആപ്പിളുകൾ ഓരോന്നായി തന്‍റെ ബൈസെപ്സ് ഉപയോഗിച്ച് തകർക്കുന്നത് കാണാം. ഇതേ വീഡിയോയിൽ ഇവർ ഒരു ഫ്രൈയിങ് പാൻ വളച്ചൊടിക്കുന്നതും കട്ടിയുള്ള ഒരു പുസ്തകം കീറുന്നതും കാണിക്കുന്നു. ആളുകൾ ഇതിനെ പ്രത്സാഹിപ്പിക്കുന്ന ശബ്ദങ്ങളും ഇതിനോടൊപ്പം കേൾക്കാനാകും.

ഒരു മിനിറ്റിനുള്ളിൽ 5 ഡെക്ക് കാർഡുകൾ കീറിയതിനും ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ ടെലിഫോൺ ഡയറക്‌ടറികൾ പകുതിയാക്കി കീറിയതിനുമുള്ള റെക്കോർഡുകളും ഇവർ മുന്‍പുതന്നെ സ്വന്തമാക്കിയിട്ടുള്ളതാണ്. 2 ദിവസം മുമ്പ് പങ്കുവച്ച വീഡിയോയ്ക്ക് ഇതിനോടകം 64,000-ലധികം ലൈക്കുകളും നിരവധി കമന്‍റുകളുമാണ് ലഭിചിരിക്കുന്നത്. 

 

ആളുകൾ ഇവരുടെ കഴിവിൽ ആശ്ചര്യപ്പെട്ടുവെങ്കിലും ഒപ്പം തന്നം നിരവധി ട്രോളുകളും കമറ്റുകളായി വരുന്നുണ്ട്. ദൈവം അവരുടെ ഭർത്താവിനെ രക്ഷിക്കട്ടെയെന്നും, ഇവർ ഹൾക്ക് ആണ് എന്നെല്ലാമാണ് അതിലെ ചില രസകരമായ കമറ്റുകൾ


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top