Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:21 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Market

Market, Business News, Kerala Market

അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ക്കു​ന്നു

Published:17 November 2021

ത​ല​സ്ഥാ​ന​ത്ത് വെ​ണ്ട​യ്ക്ക​യും ബീ​ന്‍സും നൂ​റി​ന​ടു​ത്താ​ണ് കി​ലോ​യ്ക്ക് വി​ല. ഒ​രാ​ഴ്ച​ക്കി​ടെ അ​രി​വി​ല​യി​ല്‍ ആ​റു രൂ​പ​യു​ടെ വ​രെ വ​ര്‍ധ​ന​വു​ണ്ടാ​യി. പാ​ക്ക​റ്റി​ലെ​ത്തു​ന്ന ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ക്ക് എ​ല്ലാം വി​ല കൂ​ടി

തി​രു​വ​ന​ന്ത​പു​രം: ഒ​ടു​വി​ല്‍ ഭ​യ​പ്പെ​ട്ട​ത് ത​ന്നെ സം​ഭ​വി​ക്കു​ന്നു. സം​സ്ഥാ​ന​ത്ത് അ​വ​ശ്യ​സാ​ധ​ന വി​ല കു​തി​ക്കു​ന്നു. പ​ച്ച​ക്ക​റി വി​ല ഇ​ര​ട്ടി​യാ​യ​താ​യാ​ണ് വി​പ​ണി​യി​ല്‍ നി​ന്നു​ള്ള വി​വ​രം. ത​ല​സ്ഥാ​ന​ത്ത് വെ​ണ്ട​യ്ക്ക​യും ബീ​ന്‍സും നൂ​റി​ന​ടു​ത്താ​ണ് കി​ലോ​യ്ക്ക് വി​ല. ഒ​രാ​ഴ്ച​ക്കി​ടെ അ​രി​വി​ല​യി​ല്‍ ആ​റു രൂ​പ​യു​ടെ വ​രെ വ​ര്‍ധ​ന​വു​ണ്ടാ​യി. പാ​ക്ക​റ്റി​ലെ​ത്തു​ന്ന ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ക്ക് എ​ല്ലാം വി​ല കൂ​ടി. ശ​ക്ത​മാ​യ മ​ഴ​യും അ​ടി​ക്ക​ടി ഉ​യ​രു​ന്ന ഇ​ന്ധ​ന​വി​ല​യു​മാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് വ​ലി​യ വി​ല​ക്ക​യ​റ്റം ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ കു​ത്ത​നെ കൂ​ടി​യ ഇ​ന്ധ​ന​വി​ല​യും ക​ന​ത്ത മ​ഴ​യും കാ​ര​ണം പ​ച്ച​ക്ക​റി​ക​ള്‍ക്ക് അ​ട​ക്കം ഇ​പ്പോ​ള്‍ വി​ല കൂ​ടു​ക​യാ​ണ്. ന​ഗ​ര​ത്തി​ല്‍ മി​ക്ക പ​ച്ച​ക്ക​റി​ക​ള്‍ക്കും ഒ​രു മാ​സ​ത്തി​നി​ടെ ഇ​ര​ട്ടി വി​ല​യാ​യി. അ​രി വി​ല​യി​ല്‍ ഒ​രാ​ഴ്ച​ക്കി​ടെ ആ​റു രൂ​പ​യു​ടെ വ​രെ വ​ര്‍ധ​ന ഉ​ണ്ടാ​യി.

പാ​ക്ക​റ്റി​ല്‍ വ​രു​ന്ന എ​ല്ലാ ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ക്കും വി​ല കൂ​ടി. മ​സാ​ല​പ്പൊ​ടി​ക​ള്‍, മാ​വി​ന​ങ്ങ​ള്‍, പ​യ​റു വ​ര്‍ഗ​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം കൂ​ടി​യ വി​ല​യ്ക്കാ​ണ് ഇ​പ്പോ​ള്‍ വി​പ​ണി​യി​ല്‍ എ​ത്തു​ന്ന​ത്. ക​ര്‍ണാ​ട​ക​യി​ല്‍ നി​ന്നു​ള്ള വ​ടി മ​ട്ട അ​രി​ക്ക് ഒ​രാ​ഴ്ച​ക്കി​ടെ എ​ട്ടു രൂ​പ​യാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ പ​ല കു​ടും​ബ​ങ്ങ​ളും മ​ട്ട അ​രി ഉ​പേ​ക്ഷി​ച്ച് മ​റ്റി​നം അ​രി​ക​ള്‍ ഉ​പ​യോ​ഗി​ച്ച് തു​ട​ങ്ങി. പാ​ല​ക്കാ​ട്, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ ഉ​ണ്ടാ​യ നെ​ല്‍കൃ​ഷി നാ​ശ​വും കേ​ര​ള​ത്തി​ലെ അ​രി വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലെ ക​ന​ത്ത മ​ഴ​യാ​ണ് പ​ച്ച​ക്ക​റി വി​പ​ണി​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള എ​ല്ലാ പ​ച്ച​ക്ക​റി​ക​ള്‍ക്കും വി​ല കൂ​ടി. പെ​ട്രോ​ളി​യം ഉ​ല്‍പ്പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​യ വി​ല വ​ര്‍ധ​ന​യ്ക്ക് ഇ​ട​യാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി​ഡി സ​തീ​ശ​ന്‍ കു​റ്റ​പ്പെ​ടു​ത്തി. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top