Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:07 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Football

ATK Mohan Bagan, ISL Football, Kerala Blasters

ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ഉ​ണ​രു​ന്നു; നാ​ളെ മു​ത​ല്‍ ഐ​എ​സ്എ​ല്‍, ആദ്യമത്സരം കേരള ബ്ലാസ്റ്റേഴ്സ്- എടികെ ബഗാൻ

Published:18 November 2021

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന് നാ​ളെ തു​ട​ക്കം. എ​ല്ലാ മ​ത്സ​ര​ങ്ങ​ള്‍ക്കും വേ​ദി​യാ​കു​ന്ന​ത് ഗോ​വ​യാ​ണ്. ആ​ദ്യ​മ​ത്സ​രം ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​രാ​ധ​ക​രു​ള്ള ര​ണ്ടു ടീ​മു​ക​ള്‍ ത​മ്മി​ലാ​ണ്. കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ടീ​മാ​യ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സും എ​ടി​കെ മോ​ഹ​ന്‍ബ​ഗാ​നും ത​മ്മി​ല്‍. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 7.30നാ​ണ് മ​ത്സ​രം. നി​ല​വി​ലെ ചാം​പ്യ​ന്മാ​ര്‍ മും​ബൈ സി​റ്റി എ​ഫ്‌​സി​യാ​ണ്

മ​ഡ്ഗാ​വ്:  കൊ​വി​ഡി​ന്‍റെ പി​രി​മു​റു​ക്ക​ത്തി​ല്‍നി​ന്ന് പ​തി​യെ ഇ​ന്ത്യ​ന്‍ കാ​യി​ക​രം​ഗം ഉ​ണ​രു​ന്നു. ഒ​പ്പം ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ഫ​ഷ​ണ​ല്‍ ഫു​ട്‌​ബോ​ള്‍ പോ​രാ​ട്ട​ങ്ങ​ളും തു​ട​ങ്ങു​ന്നു. ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന് നാ​ളെ തു​ട​ക്കം. എ​ല്ലാ മ​ത്സ​ര​ങ്ങ​ള്‍ക്കും വേ​ദി​യാ​കു​ന്ന​ത് ഗോ​വ​യാ​ണ്. ആ​ദ്യ​മ​ത്സ​രം ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​രാ​ധ​ക​രു​ള്ള ര​ണ്ടു ടീ​മു​ക​ള്‍ ത​മ്മി​ലാ​ണ്. കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ടീ​മാ​യ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സും എ​ടി​കെ മോ​ഹ​ന്‍ബ​ഗാ​നും ത​മ്മി​ല്‍. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 7.30നാ​ണ് മ​ത്സ​രം. നി​ല​വി​ലെ ചാം​പ്യ​ന്മാ​ര്‍ മും​ബൈ സി​റ്റി എ​ഫ്‌​സി​യാ​ണ്. പു​തി​യ സീ​സ​ണി​ലെ ഏ​റ്റ​വും വ​ലി​യ മാ​റ്റം ഐ​പി​എ​ല്ലി​നു സ​മാ​ന​മാ​യി വാ​രാ​ന്ത്യ​ത്തി​ല്‍ ഡ​ബി​ള്‍ ഹെ​ഡ്ഡ​റു​ക​ളു​ണ്ടെ​ന്ന​താ​ണ്. ശ​നി​യാ​ഴ്ച മാ​ത്ര​മാ​ണ് ര​ണ്ടു മ​ല്‍സ​ര​ങ്ങ​ളു​ള്ള​ത്. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ല്‍ കി​ക്കോ​ഫ് 7.30നു ​ത​ന്നെ​യാ​ണ്. ഡ​ബി​ള്‍ ഹെ​ഡ്ഡ​റു​ക​ളു​ള്ള ദി​വ​സം ര​ണ്ടാ​മ​ത്തെ ക​ളി​യാ​രം​ഭി​ക്കു​ന്ന​ത് രാ​ത്രി 9.30നാ​യി​രി​ക്കും. ക​ഴി​ഞ്ഞ സീ​സ​ണി​ലേ​തു പോ​ല ഗോ​വ​യി​ല്‍ ത​ന്നെ​യാ​ണ് മു​ഴു​വ​ന്‍ മ​ല്‍സ​ര​ങ്ങ​ളും ന​ട​ക്കു​ക. ഗോ​വ​യി​ലെ മൂ​ന്നു സ​റ്റേ​ഡി​യ​ങ്ങ​ളാ​ണ് മ​ല്‍സ​ര​ങ്ങ​ള്‍. 115 മ​ല്‍സ​ര​ങ്ങ​ള്‍ സീ​സ​ണി​ലു​ണ്ടാ​വും. നി​ല​വി​ലെ ചാം​പ്യ​ന്‍മാ​രാ​യ മും​ബൈ സി​റ്റി​യു​ടെ ആ​ദ്യ പോ​രാ​ട്ടം ക​രു​ത്ത​രാ​യ എ​ഫ്സി ഗോ​വ​യ്ക്കെ​തി​രേ​യാ​ണ്.  22നാ​ണ് ഈ ​മ​ല്‍സ​സ​രം. സീ​സ​ണി​ലെ കൊ​ല്‍ക്ക​ത്ത ഡെ​ര്‍ബി​യാ​യ എ​സ്സി ഈ​സ്റ്റ് ബം​ഗാ​ള്‍- എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​ന്‍ ത്രി​ല്ല​ര്‍ ന​വം​ബ​ര്‍ 27നാ​ണ്.

ഐ​എ​സ്എ​ല്ലി​ന്‍റെ എ​ട്ടാം സീ​സ​ണ്‍ കൂ​ടി​യാ​ണ് ഇ​ത്ത​വ​ണ ന​ട​ക്കാ​ന്‍ പോ​വു​ന്ന​ത്. ഇ​തു​വ​രെ​യു​ള്ള ച​രി​ത്ര​മെ​ടു​ത്താ​ല്‍ കൂ​ടു​ത​ല്‍ ത​വ​ണ ചാം​പ്യ​ന്‍മാ​രാ​യി​ട്ടു​ള്ള ടീം ​എ​ടി​ക്കെ​യാ​ണ്. മൂ​ന്നു ത​വ​ണ കൊ​ല്‍ക്ക​ത്ത​യി​ല്‍ നി​ന്നു​ള്ള ഗ്ലാ​മ​ര്‍ ടീം ​ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ളി​ലെ ജേ​താ​ക്ക​ളാ​യി​ട്ടു​ണ്ട്. ര​ണ്ടു ത​വ​ണ കി​രീ​ട​മു​യ​ര്‍ത്തി​യ ചെ​ന്നൈ​യ്ന്‍ എ​ഫ്സി​യാ​ണ് പി​ന്നി​ല്‍. ബെം​ഗ​ളൂ​രു എ​ഫ്സി​യും മും​ബൈ സി​റ്റി​യും ഓ​രോ ത​വ​ണ​യും ഐ​എ​സ്എ​ല്ലി​ല്‍ വെ​ന്നി​ക്കൊ​ടി പാ​റി​ച്ചു. ഇ​ത്ത​വ​ണ മി​ക​ച്ച മു​ന്നൊ​രു​ക്ക​വു​മാ​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ത്തി​യി​രി​ക്കു​ന്ന​ത്. സ​ന്നാ​ഹ​മ​ത്സ​ര​ങ്ങ​ളി​ല്‍ മി​ക​വു തെ​ളി​യി​ച്ച ബ്ലാ​സ്റ്റേ​ഴ്‌​സ് ലീ​ഗി​ലും മി​ക​വ് ആ​വ​ര്‍ത്തി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​നാ​ണ് കെ​നെ​യ്‌​റോ​യാ​ണ് നാ​യ​ക​ന്‍. കോ​ല്‍ക്ക​ത്ത​യ്ക്ക് മൂ​ന്നു നാ​യ​ക​ന്മാ​രാ​ണ് ഈ ​സീ​സ​ണി​ലു​ള്ള​ത്. സു​ഭാ​ശി​ഷ്, പ്രീ​തം, റോ​യി കൃ​ഷ്ണ എ​ന്നി​വ​രാ​ണ് നാ​യ​ക​ന്മാ​ര്‍. 

സ്പാ​നി​ഷ് ലീ​ഗ്

വി​ദേ​ശ താ​ര​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ത്താ​ല്‍ ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ളി​ക്കു​ന്ന​ത് സ്‌​പെ​യി​നി​ല്‍നി​ന്നു​ള്ള​വ​രാ​ണ്. ഇം​ഗ്ല​ണ്ട് ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്പാ​നി​ഷ് താ​ര​ങ്ങ​ള്‍ ക​ളി​ക്കു​ന്ന ലാ​ഗ് ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗാ​ണ്. പു​തി​യ സീ​സ​ണി​ല്‍ ക​ളി​ക്കാ​നൊ​രു​ങ്ങു​ന്ന 11 ടീ​മു​ക​ളി​ലെ 66 വി​ദേ​ശ​താ​ര​ങ്ങ​ളി​ല്‍ 16 പേ​രും സ്‌​പെ​യി​നി​ല്‍നി​ന്നാ​ണ്.​ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള 11 ക​ളി​ക്കാ​രെ ഒ​ഴി​വാ​ക്കി​യാ​ല്‍ ആ​കെ വി​ദേ​ശ പ്രാ​തി​നി​ധ്യ​ത്തി​ന്‍റെ ഏ​ക​ദേ​ശം 30 ശ​ത​മാ​ന​വും സ്‌​പെ​യി​നി​ല്‍നി​ന്നു​ള്ള​വ​ര്‍ ത​ന്നെ.  5 ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ക​രും സ്‌​പെ​യി​ന്‍കാ​രാ​ണ്.എ​ഫ്‌​സി ഗോ​വ​യി​ലാ​ണ് കൂ​ടു​ത​ല്‍ സ്പാ​നി​ഷ് താ​ര​ങ്ങ​ള്‍ 5 പേ​ര്‍. ഒ​ഡീ​ഷ എ​ഫ്‌​സി​യി​ല്‍ 4 പേ​ര്‍. ഹൈ​ദ​രാ​ബാ​ദ് എ​ഫ്‌​സി​യി​ല്‍ 3. എ​ടി​കെ ബ​ഗാ​ന്‍, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്, മും​ബൈ സി​റ്റി എ​ഫ്‌​സി, നോ​ര്‍ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ന്നി​വ​യി​ല്‍ ഓ​രോ​രു​ത്ത​ര്‍ വീ​തം. സ്പാ​നി​ഷ് താ​ര​ങ്ങ​ളി​ല്ലാ​ത്ത ടീ​മു​ക​ള്‍ ബെം​ഗ​ളൂ​രു എ​ഫ്‌​സി, ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി, ഈ​സ്റ്റ് ബം​ഗാ​ള്‍, ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി എ​ന്നി​വ​യാ​ണ്.-


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top