Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:45 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Special

കൊമ്പന്‍റെ വേലിചാട്ടം ട്വിറ്ററിൽ ഹിറ്റ്

Published:18 November 2021

തമിഴ്നാട് വനം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനം പ്രിൻസിപ്പൽ സെക്രട്ടറി സുപ്രിയ സാഹു ട്വിറ്ററിൽ പങ്കുവച്ച കൊമ്പന്‍റെ വേലിചാട്ടം സമൂഹമാധ്യമങ്ങളിൽ വൈറലായി. തന്‍റെ കഴുത്തൊപ്പം ഉയരമുള്ള വേലിയാണ് ഏറെ കൗശലപൂർവം കൊമ്പൻ മറികടന്നത്.

കോയമ്പത്തൂർ: ജന്തുലോകത്ത് പ്രായോഗിക ബുദ്ധിയിൽ ഏറെ മുന്നിലാണ് ആനകൾ. കിലോമീറ്ററുകൾക്ക് അപ്പുറത്തുള്ള അപകടവും മണത്തറിയാൻ ശേഷിയുണ്ട് അവയ്ക്ക്. വൈദ്യുത വേലി ഉണങ്ങിയ മരം കൊണ്ട് തകർക്കുന്ന കാട്ടാനകളയും കമ്പിവേലി നൂണ്ടുകടക്കുന്ന വമ്പന്മാരെയും കണ്ടിട്ടുണ്ട് നാം. എന്നാൽ, റെയ്‌ൽ പാളം കൊണ്ടു നിർമിച്ച കൂറ്റൻ ഇരുമ്പുവേലി ചാടിക്കടക്കുന്ന കാട്ടാനയാണ് പുതിയ ഹീറോ.

തമിഴ്നാട് വനം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനം പ്രിൻസിപ്പൽ സെക്രട്ടറി സുപ്രിയ സാഹു ട്വിറ്ററിൽ പങ്കുവച്ച കൊമ്പന്‍റെ വേലിചാട്ടം സമൂഹമാധ്യമങ്ങളിൽ വൈറലായി. തന്‍റെ കഴുത്തൊപ്പം ഉയരമുള്ള വേലിയാണ് ഏറെ കൗശലപൂർവം കൊമ്പൻ മറികടന്നത്. സുപ്രിയയുടെ ട്വീറ്റ് വൈറലായതിനൊപ്പം രസകരമായ കമന്‍റുകളും ഏറെയുണ്ട്. കൊമ്പനെ കുട്ടികളോടാണ് ചിലർ ഉപമിച്ചത്. മസിനഗുഡിയിൽ 10-15 അടി താഴ്ചയുള്ള കുഴികളിലേക്ക് എളുപ്പത്തിൽ ഇറങ്ങുന്ന ആനകളെ താൻ കണ്ടിട്ടുണ്ടെന്നു മറ്റൊരാൾ കുറിച്ചു.

സഞ്ചാരപഥത്തിൽ മനുഷ്യരുണ്ടാക്കുന്ന വേലികൾ മൃഗങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ് ഏറെ കമന്‍റുകൾ. വേലിചാട്ടത്തിനിടെ കാൽ തെന്നി കൊമ്പന് അപകടം പറ്റിയാൽ എന്താകുമെന്ന ആശങ്ക പലരും പങ്കുവയ്ക്കുന്നു. മുൻപ് സമാനമായി നിരവധി തവണ ആനകൾക്ക് അപകടം പറ്റിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട് ആളുകൾ. ബന്ദിപ്പുർ വനമേഖലയിൽ റെയ്‌ൽപാളം കൊണ്ടു നിർമിച്ച വേലി മറികടക്കാനുള്ള ശ്രമത്തിനിടെ കാൽ കുടുങ്ങി തലകീഴായി വീണ് ആന ചരിഞ്ഞിരുന്നു. കർണാടകയിൽ തന്നെ മുൻകാലുകൾ വേലിയുടെ ഒരു വശത്തും പിൻകാലുകൾ മറുവശത്തുമായി കുടുങ്ങി വീണ് ആന ചരിഞ്ഞതും വാർത്തയായിരുന്നു.

 

 


വാർത്തകൾ

വാർത്തകൾ

Sign up for NewsletterCopyright ©
All rights reserved by Metrovaartha.com
top