Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:04 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Football

Kerala Blasters Vs ATK Mohun Bagan, ISL 2021-22, Football

ലെ​റ്റ്‌​സ് ഫു​ട്‌​ബോ​ള്‍; ഐ​എ​സ്എ​ല്‍ ഫു​ട്‌​ബോ​ളി​ന് ഇന്ന് തു​ട​ക്കം ആ​ദ്യ പോ​രാ​ട്ടം ബ്ലാ​സ്‌​റ്റേ​ഴ്‌​സ് - എ​ടി​കെ ബ​ഗാൻ

Published:19 November 2021

കൊ​വി​ഡ് സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ഗോ​വ​യി​ലെ മൂ​ന്ന് മൈ​താ​ന​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ക​ര്‍ശ​ന സു​ര​ക്ഷ​യൊ​രു​ക്കി​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

മ​ത്സ​രം രാ​ത്രി 7.30 മു​ത​ല്‍ 
സ്റ്റാ​ര്‍ സ്‌​പോ​ര്‍ട്‌​സ് ചാ​ന​ലു​ക​ളി​ല്‍

ഫ​ത്തോ​ര്‍ദ: ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ളി​ന്‍റെ പ്ര​ഫ​ഷ​ണ​ല്‍ മു​ഖം ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന് ഇ​ന്നു തു​ട​ക്കം. ക​രു​ത്ത​രാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​നും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തോ​ടെ​യാ​ണ് എ​ട്ടാം സീ​സ​ണി​ന്ഇന്നു തു​ട​ക്ക​മാ​വു​ന്ന​ത്. രാ​ത്രി 7.30നാ​ണ് മ​ത്സ​രം. കൊ​വി​ഡ് സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ഗോ​വ​യി​ലെ മൂ​ന്ന് മൈ​താ​ന​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ക​ര്‍ശ​ന സു​ര​ക്ഷ​യൊ​രു​ക്കി​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ലൊ​ക്കെ കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഐ​എ​സ് എ​ല്ലി​ല്‍ കാ​ണി​ക​ള്‍ക്ക് പ്ര​വേ​ശ​ന​മി​ല്ല. 11 ടീ​മു​ക​ള്‍ മാ​റ്റു​ര​യ്ക്കു​ന്ന ടൂ​ര്‍ണ​മെ​ന്‍റി​ല്‍ 115 മ​ത്സ​ര​ങ്ങ​ളാ​ണ് ആ​കെ​യു​ണ്ടാ​വു​ക. 

ഇ​ത്ത​വ​ണ ചി​ല സ​വി​ശേ​ഷ മാ​റ്റ​ങ്ങ​ളും ടൂ​ര്‍ണ​മെ​ന്‍റി​ല്‍ വ​രു​ത്തി​യി​ട്ടു​ണ്ട്. ഐ​പി​എ​ല്ലി​ലേ​തു​പോ​ലെ വി​ദേ​ശ ന​യം കൊ​ണ്ടു​വ​ന്ന​തി​നാ​ല്‍ ടീ​മി​ല്‍ നാ​ല് വി​ദേ​ശ താ​ര​ങ്ങ​ള്‍ക്ക് മാ​ത്ര​മെ ഒ​രു സ​മ​യം ക​ളി​ക്കാ​നാ​വൂ. ഇ​ന്ത്യ​യി​ലെ താ​ര​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന​തി​നാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​രി​ഷ്‌​കാ​രം. ഈ ​മാ​റ്റം ടീ​മു​ക​ളെ എ​ങ്ങ​നെ സ്വാ​ധീ​നി​ക്കു​മെ​ന്ന് കാ​ത്തി​രു​ന്ന് കാ​ണ​ണം. ക​ന്നി​ക്കി​രീ​ടം തേ​ടി ബ്ലാ​സ്റ്റേ​ഴ്സ് പ​ഴ​യ പ്ര​താ​പം ന​ഷ്ട​പ്പെ​ട്ട കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് പി​ടി​ച്ചു​നി​ല്‍ക്കാ​ന്‍ കി​രീ​ടം അ​ത്യാ​വ​ശ്യ​മാ​ണ്. ര​ണ്ട് ത​വ​ണ ഫൈ​ന​ല്‍ ക​ളി​ച്ച​പ്പോ​ഴും എ​ടി​കെ​യോ​ട് തോ​ല്‍ക്കേ​ണ്ടി​വ​ന്നു. സ​മീ​പ​കാ​ല​ത്തൊ​ന്നും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ത്ത ബ്ലാ​സ്റ്റേ​ഴ്സി​ല്‍ നി​ന്ന് വ​ലി​യ അ​ത്ഭു​ത​ങ്ങ​ളൊ​ന്നും പ്ര​തീ​ക്ഷി​ക്കേ​ണ്ടെ​ന്ന് ത​ന്നെ പ​റ​യാം. 

2018-19 സീ​സ​ണി​ല്‍ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ് ടീം ​ഫി​നി​ഷ് ചെ​യ്ത​ത്. 2019-2020 സീ​സ​ണി​ല്‍ ഏ​ഴാം സ്ഥാ​ന​ത്താ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. അ​വ​സാ​ന സീ​സ​ണി​ല്‍ 10ാം സ്ഥാ​ന​ക്കാ​രാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സ്. ഇ​വി​ടെ നി​ന്ന് ടീ​മി​ന്‍റെ ഉ​യി​ര്‍ത്തെ​ഴു​ന്നേ​ല്‍പ്പാ​ണ് ആ​രാ​ധ​ക​ര്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​വാ​ന്‍ വു​കാ​മ​നോ​വി​ച്ചെ​ന്ന പു​തി​യ പ​രി​ശീ​ല​ക​ന് കീ​ഴി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് കി​രീ​ടം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മാ​ര്‍ക്കോ ലെ​സ്‌​കോ​വി​ച്ച്, ചെ​ഞ്ചോ, അ​ഡ്രി​യാ​ന്‍ ലൂ​ണ, ജോ​ര്‍ജ് പെ​രേ​ര ഡ​യ​സ്, എ​നെ​സ് സി​പ്പോ​വി​ച്ച, അ​ല്‍വാ​രോ വാ​സ്‌​ക്വ​സ് എ​ന്നി​വ​രാ​ണ് വി​ദേ​ശ താ​ര​ങ്ങ​ളാ​യി ബ്ലാ​സ്റ്റേ​ഴ്സി​ലു​ള്ള​ത്.  ഗോ​വ​ക്കാ​ര​ന്‍ ജെ​സെ​ല്‍ ക​ര്‍ണെ​യ്റോ​യാ​ണ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്. സ​ന്ദീ​പ് സി​ങ്, നി​ഷു കു​മാ​ര്‍, സ​ഹ​ല്‍ അ​ബ്ദു​ല്‍ സ​മ​ദ്, കെ ​പ്ര​ശാ​ന്ത്, അ​ബ്ദു​ല്‍ ഹ​ക്കു, അ​ബി​നോ ഗോ​മ​സ്, കെ ​പി രാ​ഹു​ല്‍ തു​ട​ങ്ങി​യ​വ​രൊ​ക്കെ ബ്ലാ​സ്റ്റേ​ഴ്സി​നൊ​പ്പ​മു​ണ്ട്. 

എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​ന്‍ 

എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​നു​മാ​യി ല​യി​ച്ച​തോ​ടെ ടീ​മി​ന്‍റെ ക​രു​ത്ത് ഇ​ര​ട്ടി​ച്ചു​വെ​ന്ന് ത​ന്നെ പ​റ​യാം. 2014ലും 2016​ലും എ​ടി​കെ ആ​യി​രു​ന്ന​പ്പോ​ള്‍ കി​രീ​ടം നേ​ടി​യ ടീം ​മോ​ഹ​ന്‍ ബ​ഗാ​നു​മാ​യി ഒ​ന്നാ​യ ശേ​ഷം 2020-21ല്‍ ​കി​രീ​ടം നേ​ടി. ഇ​ത്ത​വ​ണ​യും ശ​ക്ത​മാ​യ താ​ര​നി​ര ടീ​മി​നൊ​പ്പ​മു​ണ്ട്. അ​ന്‍റോ​ണി​യോ ലോ​പ്പ​സ് ഹ​ബാ​സ് എ​ന്ന പ​രി​ശീ​ല​ക​നി​ല്‍ പ്ര​തീ​ക്ഷ​വെ​ച്ചാ​ണ് എ​ടി​കെ​യു​ടെ വ​ര​വ്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ഫൈ​ന​ലി​ല്‍ മും​ബൈ സി​റ്റി​യോ​ട് തോ​റ്റ​തി​ന്‍റെ ക്ഷീ​ണം മാ​റ്റാ​നാ​വും എ​ടി​കെ ഇ​റ​ങ്ങു​ക. ശ​ക്ത​മാ​യ വി​ദേ​ശ താ​ര​നി​ര ടീ​മി​നു​ണ്ട്. ഫ്ര​ഞ്ച് താ​രം ഹ്യൂ​ഗോ ബൗ​മൗ​സ്, ഫി​ന്‍ല​ന്‍ഡി​ന്‍റെ ജോ​ണി കൗ​ക്കോ, ഫി​ജി​യ​ന്‍ താ​രം റോ​യ് കൃ​ഷ്ണ, സ്പാ​നി​ഷ് താ​രം ടി​റി എ​ന്നി​വ​രെ​ല്ലാം ടീ​മി​ന് പ്ര​തീ​ക്ഷ ന​ല്‍കു​ന്നു. റോ​യ് കൃ​ഷ്ണ​യാ​ണ് ടീ​മി​ന്‍റെ നാ​യ​ക​ന്‍. സു​ബാ​ശി​ഷ് ബോ​സി​നെ​പ്പോ​ലെ​യു​ള്ള മി​ക​ച്ച ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ ക​രു​ത്തും ടീ​മി​നൊ​പ്പ​മു​ണ്ട്. 

നേ​ര്‍ക്കു​നേ​ര്‍ ക​ണ​ക്കി​ല്‍ എ​ടി​കെ 

നേ​ര്‍ക്കു​നേ​ര്‍ ക​ണ​ക്കു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​ന് മു​ന്‍തൂ​ക്ക​മു​ണ്ട്. 14 മ​ത്സ​ര​ങ്ങ​ള്‍ നേ​ര്‍ക്കു​നേ​ര്‍ എ​ത്തി​യ​പ്പോ​ള്‍ അ​ഞ്ച് ത​വ​ണ എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​നാ​ണ് ജ​യി​ച്ച​ത്. നാ​ല് ത​വ​ണ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നും ജ​യി​ക്കാ​നാ​യി. അ​ഞ്ച് ത​വ​ണ തു​ല്യ​ശ​ക്തി​ക​ളാ​യി സ​മ​നി​ല പ​ങ്കി​ട്ടാ​ണ് പി​രി​ഞ്ഞ​ത്. 15 ഗോ​ളു​ക​ള്‍ ബ്ലാ​സ്റ്റേ​ഴ്സ് എ​ടി​കെ​യ്ക്കെ​തി​രേ നേ​ടി​യ​പ്പോ​ള്‍ 16 എ​ണ്ണ​മാ​ണ് വ​ഴ​ങ്ങി​യ​ത്. നി​ര്‍ണ്ണാ​യ​ക മ​ത്സ​ര​ങ്ങ​ളി​ല്‍ ബ്ലാ​സ്റ്റേ​ഴ്സി​ന് മു​ന്നി​ലു​ള്ള പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​ണ് എ​ടി​കെ. പു​തി​യ പ​രി​ശീ​ല​ക​ന് കീ​ഴി​ല്‍ എ​ടി​കെ​യു​ടെ ത​ന്ത്ര​ങ്ങ​ളെ മ​റി​ക​ട​ന്ന് ബ്ലാ​സ്റ്റേ​ഴ്സി​ന് ജ​യി​ച്ച് തു​ട​ങ്ങാ​നാ​വു​മോ​യെ​ന്ന് ക​ണ്ട​റി​യ​ണം.-


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top