തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക്
Published:19 November 2021
580 വര്‍ഷത്തിന് ശേഷം ഏറ്റവും ദൈര്‍ഘ്യമേറിയ അര്‍ധ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ലോകം. ഇന്ന് വെള്ളിയാഴ്ച നടക്കുന്ന ഈ ആകാശ പ്രതിഭാസം ആറ് മണിക്കൂര്‍ നീണ്ട് നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഫെബ്രുവരി 18,1440-ലാണ് ഇത്ര ദൈര്‍ഘ്യമേറിയ അര്‍ധ ചന്ദ്രഗ്രണം അവസാനമായി ഉണ്ടായത്. നൂറ്റാണ്ടുകള്‍ക്കിപ്പുറം ഇന്ന് ആറ് മണിക്കൂര്‍ ഉണ്ടാകുന്ന അര്‍ധ ചന്ദ്രഗ്രഹണം കാണാനുള്ള ആവേശത്തിലാണ് വാനനിരീക്ഷകര്‍. ഭൂമിയുടെ നിഴല്‍ സൂര്യപ്രകാശത്തെ തടയുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കുക. സൂര്യനും ഭൂമിയും ചന്ദ്രനും അപൂര്‍ണമായി വ്യന്യസിക്കുമ്പോളാണ് അല്പ ഛായയുള്ള ചന്ദ്രഗ്രഹണം സംഭവിക്കുക. അപ്പോള്‍ സൂര്യ രശ്മികള്‍ ചന്ദ്രന് മേല്‍ പതിക്കുന്നത് ഭൂമി തടയുകയും ചന്ദ്രനെ മൊത്തമായോ ഭാഗികമായോ നിഴല്‍ കൊണ്ട് മറക്കുകയും ചെയ്യും.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.34ന് ഈ പ്രതിഭാസം കാണാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ നിറം ചുവപ്പായിരിക്കും. അരുണാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഈ പ്രതിഭാസം കാണാന്‍ സാധിക്കുമെന്ന് എം.പി ബിര്‍ള പ്ലാനറ്റേറിയം ഡയറക്ടര്‍ ദേബിപ്രസാദ് ദ്വാരി അറിയിച്ചു. ഇനി ഈ പ്രതിഭാസം സംഭവിക്കുക 2489 ഒക്ടോബര്‍ 9 നായിരിക്കും.
ഏറ്റവും നന്നായി നവംബര്‍ 19ന് ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കുന്ന ഇടങ്ങള്‍ വടക്കേ അമേരിക്കയും തെക്കേ അമേരിക്കയുമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. നാസയുടെ കണക്കുകള്‍ പ്രകാരം 21-ാം നൂറ്റാണ്ടില്‍ മൊത്തം 228 ചന്ദ്രഗ്രഹണങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒരു വര്‍ഷത്തില്‍ പരമാവധി മൂന്ന് തവണ ചന്ദ്രഗ്രഹണം സംഭവിക്കാമെന്നാണ് നാസയുടെ പ്രവചനം.
ഓരോ ഗ്രഹണ സമയത്തും ഭൂമിയിൽ പലവിധ മാറ്റങ്ങൾ നടക്കുമെന്നാണ് പറയപ്പെടുന്നത്. ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ട് ഇപ്പോഴും നിരവധി വിശ്വാസങ്ങൾ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. ഈ സമയത്ത് ചെയ്യാൻ പാടില്ലാത്തതും ചെയ്യേണ്ടതുമായ നിരവധി കാര്യങ്ങളുമുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകളൊന്നുമില്ല.
ചന്ദ്രഗ്രഹണ സമയത്ത് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം...
ഈ വര്‍ഷം മെയ് 26 ന് ഉണ്ടായ 'സൂപ്പര്‍ ഫ്ളവര്‍ ബ്ലഡ് മൂണ്‍' ആയിരുന്നു അവസാനത്തെ ചന്ദ്രഗ്രഹണം. സൂര്യനും ചന്ദ്രനുമിടയിലായി ഭൂമി നേര് രേഖയില്‍ വരുമ്പോഴുള്ള പൂര്‍ണ്ണ ചന്ദ്രഗ്രഹണമായിരുന്നു അത്.