Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:28 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Hollywood

Money Heist, New Season, Web Series, Movies

മണി ഹീസ്റ്റ്: അഞ്ചാമത്തെ സീസണിന്‍റെ രണ്ടാം ഭാഗം ഡിസംബര്‍ 3-ന്; ബിഹൈൻഡ്-ദി-സീന്‍ വീഡിയോ റിലീസ് ചെയ്ത് ടീം

Published:19 November 2021

സീരീസിലെ ഇതുവരെ റിലീസ്​ ചെയ്​ത എല്ലാ സീസണുകളേക്കാളും വലിയ ബജറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന അഞ്ചാം സീസണ്‍ ഉദ്വേഗജനകവും സംഘര്‍ഷഭരിതവുമായിരിക്കും എന്നാണ്​ അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം.

വെബ്‌സീരിസ്‌ മണി ഹീസ്റ്റിന്‍റെ അഞ്ചാമത്തെയും അവസാനത്തെയും ഭാഗത്തിന്‍റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. നെറ്റ്​ഫ്ലിക്​സില്‍ സ്​ട്രീം ചെയ്യുന്ന സ്​പാനിഷ്​ സീരീസിന്‍റെ അഞ്ചാം സീസണ്‍ രണ്ട്​ ഭാഗങ്ങളായിട്ടാണ്​ റിലീസ്​ ചെയ്യുന്നത്​. ആദ്യത്തെ ഭാഗം സെപ്റ്റംബര്‍ മൂന്നിന് റിലീസ് ആയി. രണ്ടാം ഭാഗം ഡിസംബര്‍ 3-ന് എത്തും. രണ്ട് സീസണുകളിലും അഞ്ച്​ വീതം എപിസോഡുകളാണ് ഉള്ളത്.

 

സീരീസിലെ ഇതുവരെ റിലീസ്​ ചെയ്​ത എല്ലാ സീസണുകളേക്കാളും വലിയ ബജറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന അഞ്ചാം സീസണ്‍ ഉദ്വേഗജനകവും സംഘര്‍ഷഭരിതവുമായിരിക്കും എന്നാണ്​ അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം.

 

അലെക്​സ്​ പിന സംവിധാനം ചെയ്​ത ഈ സീരീസ്​ സ്​പെയിനിലെ ആന്‍റിന 3 ചാനലില്‍ ആണ് ആദ്യം റിലീസ്​ ചെയ്​തത്​. ആദ്യ രണ്ട്​ സീസണുകള്‍ ചാനലിലാണ്​ പുറത്തിറങ്ങിയത്​. മൂന്നാം സീസണ്‍ മുതല്‍ ഇങ്ങോട്ട്​ നെറ്റ്​ഫ്ലിക്​സ് ഒറിജനല്‍സായാണ്​ മണി ഹീസ്റ്റ്​ ​എത്തിയത്​. പ്രധാന കഥാപാത്രമായ പ്രൊഫസറിനെ അവതരിപ്പിച്ചത്​ അല്‍വാരോ മോര്‍ട്ടെയാണ്.

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top