Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:11 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Comment

ചിൽ ബ്രോ ചിൽ ; പുരുഷദിനാശംസകളുമായി ആന്‍‌ പാലി

Published:19 November 2021

റ്റശ്വാസത്തിൽ പറഞ്ഞു നിർത്തിയ പരിഭവങ്ങൾക്ക് കാരണം പലപ്പോഴും ലോകം പെണ്ണുങ്ങളുടെ വിഷയങ്ങൾ മാത്രമേ പറയുന്നുള്ളൂ എന്നായിരുന്നു, ചിൽ ബ്രോ ചിൽ !കേട്ടതത്രയും മനസ്സിലുണ്ട് സഹോ, അപ്പോ ഹാപ്പി പുരുഷദിനംങ്ങള് സൂപ്പറാ ട്ടോ

അന്താരാഷ്ട്രപുരുഷ ദിനത്തിൽ ലോകം എങ്ങുമുള്ള എല്ലാ പുരുഷന്മാർക്കും ആശംസകളുമായി എഴുത്തുകാരിയും അവതാരികയുമായ ആൻ പാലി.തന്‍റെ ഫെ‍യ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ആൻ ആശംസകൾ നേർന്നിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് 

"അന്നമ്മോ, നീയൊന്ന് ശരിക്ക് ആലോചിച്ചേ... ചെറുപ്പത്തിൽ അരി പൊടിക്കാനും റേഷൻ കടേൽ വിടാനും വീട്ടില് ആരേലും വന്നാൽ മിച്ചറും പഴോം മേടിക്കാനും ആരെയാ പറഞ്ഞു വിട്ടിരുന്നെ?

വീട്ടിലെക്കുള്ള വഴീല് റബ്ബറോടിഞ്ഞു കിടന്നാൽ ആരാ എടുത്തു മാറ്റുന്നെ?

ഒരു പഴക്കൊല മൂത്താൽ ആരാ വെട്ടിക്കൊണ്ടു അടുക്കളേൽ വെയ്കുന്നേ?

റബ്ബറിന്റെ പിണ്ടിപ്പാലെടുക്കാൻ ആരെയാ പറമ്പ് മുഴുവനും നടത്തിക്കുന്നേ?

പെട്ടെന്നൊരു വണ്ടി പിടിക്കണേൽ, ഒന്ന് അമ്മച്ചിയെ എടുത്ത് ആശൂത്രീൽ കൊണ്ടൊണേൽ, വല്ലിപ്പൻ അടിച്ചു പിരിയിളകി ഇരിക്കുമ്പോ ഒന്ന് കൊണ്ടോയി കിടത്താൻ ഒക്കെ ആരെയാണ് വിളിക്കുന്നത്‌?

ഇതിപ്പോ സ്വന്തം വീട്ടിലെ കാര്യം മാത്രം മതിയോ? അയലോക്കത്തെ വീട്ടിലൊരു പ്രശ്നമുണ്ടാവുമ്പോളും ഒന്നെടപെടാൻ ആരോടാ പറയുന്നത്?

അത് പോട്ടെ, പഠിത്തമാണെങ്കിൽ ഒന്ന് തോറ്റാൽ പെണ്ണുങ്ങൾക്ക്‌ ഒന്നും മിണ്ടാതെ എന്നതേലും സീരിയലും കണ്ട് മിണ്ടിയും പറഞ്ഞുമിരിക്കാം, കുറച്ച് നാള് കഴിയുമ്പോ ആരേലും വന്ന് കെട്ടിക്കൊണ്ടുപോവും, എന്നാ ആണുങ്ങൾക്ക് അങ്ങനെയാണോ? എന്തോരം കഷ്ടപ്പെട്ട് പഠിച്ചാലാ ഒരു ജോലി ശരിയാവുന്നത്?

ഇനീപ്പോ ഒരു ജോലി ശരിയായാലോ എല്ലാർക്കും ശമ്പളം അറിയണം, കല്യാണാലോചനയുടെ സമയത്ത് അടുത്ത പ്രൊമോഷൻ എന്നാണെന്നു തൊട്ട് ജോലിസ്ഥലത്തോട്ടു കെട്ട്യോളെ കൊണ്ടുപോവാൻ പറ്റുമോന്നു വരെ അറിയണം.

എന്നുവെച്ചാൽ കിട്ടുന്ന ശമ്പളം മുഴുവനും ഞങ്ങടെ സന്തോഷത്തിനു വേണ്ടിയാ ചെലവാക്കുന്നെ? അപ്പനും അമ്മയ്ക്കും കൃത്യമായി പൈസ അയക്കണം, ഇളയ പെങ്ങടെ കല്യാണത്തിന് വേണ്ടതെല്ലാം ചെയ്യണം, നിനക്കറിയാവോ എന്റെ മൂന്ന് വർഷത്തെ ശമ്പളമാ അനിയത്തീടെ കല്യാണത്തിന് വേണ്ടി കൊടുത്തത്, ആ കാലത്തൊന്നും ഒരു നല്ല ജീൻസ് പോലും ഞാൻ മേടിച്ചിട്ടില്ല, പറഞ്ഞു വരുമ്പോ, അപ്പൻ എന്നേം അവളേം ഒരു സ്‌കൂളിലല്ലേ വിട്ടത്, അവള് എഞ്ചിനീറിങ്ങില് 4 പേപ്പർ മിസ്സാക്കിയത് എന്റെ കൊഴപ്പം കൊണ്ടാണോ?

ഇനീപ്പോ കല്യാണമാകുമ്പോ നിങ്ങള് പെണ്ണുങ്ങൾക്ക്‌ സാരിയുടെ നിറവും , മാലയുടെ ഡിസൈനുമൊക്കെ സ്വപ്നം കണ്ടൊടിരിക്കാം, ഞങ്ങൾക്കൊ? സ്വന്തം കല്യാണത്തിന് വീട്‌പെയിന്റടിപ്പിക്കണം, പറമ്പ് വൃത്തിയാക്കണം, കാറ്ററിംഗ് അറേഞ്ച് ചെയ്യണം, വണ്ടി ബുക്ക്‌ ചെയ്യണം, കെട്ടാനിറങ്ങുന്ന അന്ന് രാവിലെ വരെ ഓടിപ്പാഞ്ഞു പണിയെടുക്കണം !

ഇനി കല്യാണം കഴിഞ്ഞാലോ, പഠിപ്പുള്ള പെണ്ണുങ്ങൾ ജോലിക്ക് പോകുന്നില്ല എന്ന് വെച്ചോ, അവള് കുടുംബം നോക്കാൻ sacrifice ചെയ്തതാ എന്ന് വിളിച്ചുപറയാൻ കൊറേപ്പേരുണ്ടാവും, എന്നാ അതുപോലെ ആണുങ്ങൾ ജോലിക്ക് പോവാണ്ടിരുന്നാലോ, അവനൊരു മടിയൻ, ഒരു ജോലിക്കും പോവാതെ പെണ്ണുമ്പിള്ളേടെ കാശിന് ഉരുട്ടി തിന്നുന്നവൻ എന്ന പേരും.

ഇനി കൊച്ചിന്റെ കാര്യം, ഭാര്യ ഗര്ഭിണിയായില്ലെങ്കിൽ കെട്ട്യോൻ കേൾക്കുന്ന പഴിക്ക് വല്ല കണക്കുമുണ്ടോ? അരേലോട്ടു നോക്കി, നിനക്ക് വേറെ കുഴപ്പമൊന്നില്ലല്ലോ എന്ന് ചോദിക്കാൻ അവളുടെ വകേലെ അമ്മാവൻ വരെ കാണും.ഹോ, തൊലിയുരിഞ്ഞു പോകും.

അതൊക്കെ സഹിക്കാം ഒന്ന് മിണ്ടാതെയിരുന്നാൽ ഈ പെണ്ണുങ്ങളോട് എന്താ കാര്യം എന്ന് ചോദിച്ചാൽ 'ഒന്നൂല്ല '.അതെന്താ ഈ ഒന്നുമില്ലാത്തത്? എന്താ കാര്യമെന്നറിയാതെ നിങ്ങടെ വീർപ്പിച്ച മുഖത്തേക്ക് നോക്കിക്കൊണ്ടിരിക്കണം, എന്തൊരു കഷ്ടമാ!

അങ്ങനെ എണ്ണിപ്പറഞ്ഞാൽ എന്തോരം കാര്യങ്ങളാണെന്നേ! എന്നാലും നിങ്ങള് പറയും കഷ്ടപ്പാട് മുഴുവനും നിങ്ങൾക്കാ, ഞങ്ങളൊക്കെ എപ്പോളും ഹാപ്പി ആണെന്ന് !
എന്തൊരു അന്യായമാ, ഏഹ്? അന്നാമ്മ പറഞ്ഞേ... "

ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തിയ പരിഭവങ്ങൾക്ക് കാരണം പലപ്പോഴും ലോകം പെണ്ണുങ്ങളുടെ വിഷയങ്ങൾ മാത്രമേ പറയുന്നുള്ളൂ എന്നായിരുന്നു, ചിൽ ബ്രോ ചിൽ !കേട്ടതത്രയും മനസ്സിലുണ്ട് സഹോ, അപ്പോ ഹാപ്പി പുരുഷദിനംങ്ങള് സൂപ്പറാ ട്ടോ


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top