Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:19 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Football

ഐഎസ്എൽ ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തോൽവി

Published:19 November 2021

മത്സരം തുടങ്ങി മൂന്നാം മിനിട്ടില്‍ തന്നെ മോഹന്‍ബഗാന്‍ ആദ്യഗോള്‍നേടി ലിസ്റ്റണ്‍ കൊളാസോയുടെ അസിസ്റ്റില്‍ ഹ്യൂഗോ ബൗമൗസിനായിരുന്നു ഗോള്‍

മഡ്ഗാവ്: ഐ.എസ്.എല്ലിലെ ആദ്യമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് എ.ടി.കെ ബഗാന്‍ പരാജയപ്പെടുത്തി.ബഗാനായി ഹ്യൂഗോ ബൗമോസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ റോയ് കൃഷ്ണയും ലിസ്റ്റണ്‍ കൊളാസോയും ഓരോ ഗോള്‍ വീതം നേടി. ബ്ലാസ്റ്റേഴ്സിനായി . മലയാളി താരം സഹല്‍ അബ്ദു സമദും ജോര്‍ജ് ഡയസും ആശ്വാസ ഗോളുകള്‍ നേടി. ആദ്യപകുതിയില്‍ ബഗാന്‍ 3-1ന് മുന്നിലായിരുന്നു,

മത്സരം തുടങ്ങി മൂന്നാം മിനിട്ടില്‍ തന്നെ മോഹന്‍ബഗാന്‍ ആദ്യഗോള്‍നേടി ലിസ്റ്റണ്‍ കൊളാസോയുടെ അസിസ്റ്റില്‍ ഹ്യൂഗോ ബൗമൗസിനായിരുന്നു ഗോള്‍. 24-ാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ തിരിച്ചടിച്ച് ഒപ്പത്തിനെത്തി. കെ.പി രാഹുലിന്റെ പാസില്‍ സഹല്‍ അബ്ദുസമദാണ് ഗോള്‍ നേടിയത്. 27-ാം മിനിട്ടില്‍ പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് റോയ് കൃഷ്ണയാണ് ബഗാന് വീണ്ടും ലീഡ് നല്‍കിയത്. റോയ് കൃഷ്ണയെ ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് ഫൗള്‍ ചെയ്തതിനാണ് പെനാല്‍ട്ടി ലഭിച്ചത്. 39-ാം മിനിട്ടില്‍ ബൗമൗസ് വീണ്ടും ലക്ഷ്യം കണ്ടു.

രണ്ടാം പകുതിയിലാണ് ബഗാന്റെ വിജയമുറപ്പിച്ച ഗോള്‍ പിറന്നത്. ഇത്തവണ ലിസ്റ്റണ്‍ കൊളാസോയ്ക്കായിരുന്നു ഗോള്‍. 69-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഒരു ഗോള്‍ തിരിച്ചടിച്ചു.
 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top