Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 11:44 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Special

Guinness World Records, Viral Videos

മാസ്‌ക് ധരിച്ച്‌ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി യുവാവ്

Published:20 November 2021

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ മാസ്‌ക് ധരിച്ച്‌ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ യുവാവ്.

കൊവിഡ് കാലം എന്നത് നമ്മുടെ എല്ലാവരുടെയും അതിജീവനത്തിന്‍റെ കാലാമായിരുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാൻ നമ്മൾ പലതരത്തിലുള്ള കാര്യങ്ങളാണ് പരീക്ഷിച്ചത്. അത്തരത്തിൽ കൊവിഡ് കാലത്തെ ഒരു വൃത്യസ്തമായ കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. 

കൊവിഡ് മഹാമാരി വന്നതോടെ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് മാസ്ക്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ മാസ്‌ക് ധരിച്ച്‌ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു യുവാവ്. വെറും 6 സെക്കന്‍ഡുകൊണ്ട് ഏറ്റവും കൂടുതല്‍ മാസ്‌ക്കുകള്‍ ധരിച്ചാണ് യുവാവ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇറ്റലിയിൽ നിന്നുള്ള റോക്കോ മെർക്കുറിയോണ് 6 സെക്കന്‍ഡുകൊണ്ട് 10 സര്‍ജിക്കല്‍ മാസ്‌ക്കുകള്‍ ധരിച്ച്‌ ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. 

 

ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് റോക്കോവിന്‍റെ  വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒന്നിനു പുറകെ ഒന്നായി പത്ത് മാസ്‌ക്കുകളാണ് റോക്കോ ധരിക്കുന്നത്. 'പത്ത് സര്‍ജ്ജിക്കല്‍ മാസ്‌ക്കുകള്‍ ധരിക്കാന്‍ വേണ്ട ഏറ്റവും വേഗതയേറിയ സമയം' എന്നാണ് വീഡിയോ പങ്കുവെച്ച്‌ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top