Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:14 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Wellness

kidney failure

കിഡ്നി തകരാർ ഈ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം

Published:20 November 2021

കൂടെക്കൂടെ മൂത്രമൊഴിക്കുവാൻ തോന്നുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് കൂടെക്കൂടെ പ്രത്യേകിച്ച് രാത്രിയിൽ, മൂത്രമൊഴിക്കുവാൻ തോന്നുന്നുണ്ടെങ്കിൽ, വൃക്കയിലെ ശുദ്ധീകരണ സംവിധാനം കേടായതിന്‍റെയും വൃക്കരോഗത്തിന്‍റെ ലക്ഷണവുമായിരിക്കാം ഇത്. അല്ലെങ്കിൽ ഒരു മൂത്ര അണുബാധയുടെ ലക്ഷണവുമാകാം

ഇക്കാലത്ത് ആളുകൾ അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് വൃക്കരോഗം. എന്നാൽ ഇതിന്‍റെ ലക്ഷണങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയില്ല, അതിനാൽ തന്നെ, ഈ പ്രശ്നം ബാധിച്ചവരിൽ 10 ശതമാനം ആളുകൾക്ക് മാത്രമേ ഇത് ഉള്ളൂവെന്ന് തിരിച്ചറിയാൻ കഴിയൂ. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കുടുംബത്തിൽ ആർക്കെങ്കിലും മുൻപ് വൃക്ക തകരാറിലായതിന്‍റെ കുടുംബ ചരിത്രം തുടങ്ങിയ നിരവധി കാരണങ്ങളാൽ വൃക്കരോഗങ്ങൾ ഉണ്ടാകുന്നു
നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളും വിഷാംശമുള്ള ഘടകങ്ങളും ശരീരത്തില്‍ നിന്നും പുറന്തള്ളി, ശരീരത്തെ ശുദ്ധവും ആരോഗ്യപ്രദവും ആക്കിത്തീര്‍ക്കുന്ന വളരെ സുപ്രധാനങ്ങളായ അവയവങ്ങളാണ് വൃക്കകള്‍.വൃക്കകളുടെ പ്രവർത്തനം ഏതാണ്ട് 60 ശതമാനവും നഷ്ടപ്പെട്ടുകഴിയുമ്പോഴായിരിക്കും പ്രത്യക്ഷലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക.വൃക്കരോഗത്തിന്‍റെ 40 ശതമാനത്തോളം പാരമ്പര്യവും ജനിതകവുമായ ഘടകങ്ങൾ കൊണ്ടാണ് സംഭവിക്കുന്നത്.  

ലക്ഷണങ്ങൾ

ആരോഗ്യവാനായ ഒരാൾ രാത്രിയിൽ ഒരു തവണയും പകൽ മൂന്നു നാലുതവണയും മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാൽ രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം. ഇതിനു പുറമേ മൂത്രമൊഴിക്കുമ്പോൾ അമിതമായി പതയുകയോ നുരയുകയോ കുമിളകൾ ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം.ഇത് വൃക്കരോഗത്തിന്‍റെ ലക്ഷണമാണ്, കാരണം ഇത് മൂത്രത്തിലെ പ്രോട്ടീനിനെ ആണ് സൂചിപ്പിക്കുന്നത്.

സാധാരണമല്ലാത്ത വിധം മൂത്രം നേർത്ത് കട്ടികുറഞ്ഞ് പോകുക, കട്ടികൂടിയ മൂത്രം അൽപാൽപമായി പോകുക, മൂത്രത്തിന്‍റെ നിറം കട്ടൻ ചായയുടെ നിറം പോലെയാകുക, മൂത്രത്തിൽ രക്തം കാണുക, മൂത്രമൊഴിക്കാൻ പ്രയാസം നേരിടുക—മുതലായവയും വൃക്കരോഗങ്ങളെ സൂചിപ്പിക്കുന്നു.

അകാരണവും നീണ്ടു നിൽക്കുന്നതുമായ ക്ഷീണം സൂക്ഷിക്കണം. വൃക്കയുടെ തകരാറുമൂലം ചുവന്ന രക്താണുക്കളുടെ ഉൽപാദനവും വളർച്ചയും അവതാളത്തിലാവും. ഇതുമൂലം ശരീരപ്രവർത്തനത്തിനാവശ്യമായ ഓക്സിജൻ എത്തിക്കാൻ ചുവന്ന രക്താണുക്കൾക്കു കഴിയാതെ വരുന്നതുമൂലം തലച്ചോറും പേശികളും ക്ഷീണിക്കുന്നു. വിളർച്ചയുണ്ടാകുന്നു. കടുത്തക്ഷീണം അനുഭവപ്പെടുന്നു. ചിലർക്ക് തണുപ്പും അനുഭവപ്പെടും.

ഓക്സിജൻ കുറയുന്നതുമൂലവും ശ്വാസകോശത്തിൽ നീരുകെട്ടുന്നതു മൂലവും ശ്വാസംമുട്ടും അനുഭവപ്പെടും. തലച്ചോറിന്‍റെ ശരിയായ പ്രവർത്തനത്തിനു വേണ്ട ഓക്സിജൻ ലഭിക്കാത്തതു മൂലം തലയ്ക്ക് മന്ദതയും ഒന്നിലും ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയും അനുഭവപ്പെടും.

മുഖത്തും പാദങ്ങളിലും കൈകളിലുമൊക്കെ കാണുന്ന നീര് നിസാരമാക്കരുത്. തകരാറിലായിക്കഴിഞ്ഞ വൃക്കകൾ ശരീരത്തിൽ അധികമുള്ള വെള്ളം പുറന്തള്ളുന്നതിൽ പരാജയപ്പെടുന്നതിന്‍റെ ഫലമായാണിത്.

ശ്വാസത്തിന് അമോണിയയുടെ ഗന്ധം തോന്നുന്നത് വൃക്കരോഗത്തിന്‍റെ ലക്ഷണമാണ്. രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനാകാത്തവിധം വൃക്കയ്ക്ക് തകരാറു സംഭവിച്ചു കഴിഞ്ഞാൽ വിശപ്പും രുചിയും നഷ്ടപ്പെടാം. ഒപ്പം ഛർദിയും മനംപിരട്ടലും ഉണ്ടായെന്നും വരും.ശ്രദ്ധിക്കുക; ഇവയിൽ ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ വൈകാതെ ഉടനെ തന്നെ വൃക്ക രോഗവിദ​ഗ്ധനെ കണ്ട് പരിശോധന നടത്തുക.

വളരെയധികം ക്ഷീണം അനുഭവപ്പെടുക​, വൃക്കകളുടെ പ്രവർത്തനത്തിലെ അസാധാരണതകൾ രക്തത്തിലെ വിഷവസ്തുക്കളും മാലിന്യങ്ങളും വർദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം. ഇത് ആളുകളെ ക്ഷീണിതരാക്കുകയും ഊർജ്ജക്കുറവിന് കാരണമാകുകയും ചെയ്യുന്നു. മാത്രമല്ല, അവർക്ക് അവരുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയില്ല. ഇതോടൊപ്പം, വിളർച്ചയ്ക്കും ഇത് കാരണമാകാം, ഇത് അലസത അനുഭവപ്പെടാനുള്ള ഒരു പ്രധാന കാരണമാണ് എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്

കണ്ണിലെ വീക്കം, നിങ്ങളുടെ മൂത്രത്തിലൂടെ ധാരാളം പ്രോട്ടീൻ പുറത്തേക്ക് കളയുമ്പോൾ, നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റും വീക്കം കാണപ്പെടുന്നു.ആല്‍ബുമിന്‍ കൂടുതലാകുന്ന അവസ്ഥയില്‍ കിഡ്‌നിയുടെ അവസ്ഥ കൂടുതല്‍ മോശമാകും. രക്തത്തിലെ പ്രോട്ടീന്‍ മൂത്രത്തിലൂടെ പുറത്തു പോയികുറയുമ്പോള്‍ സോഡിയം കൂടുതലാകും. സോഡിയം കൂടുന്നത് കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിയ്ക്കും. കണ്ണിനു താഴെ നീര്,കാലുകളിലും മുഖത്തും നീര് തുടങ്ങിയവ കിഡ്‌നിയുടെ കൂടി പ്രശ്‌നമെന്നതിനാല്‍ വരുന്നതു കൂടിയാണ്.

വരണ്ടതും ചൊറിച്ചിലുള്ളതുമായ ചർമ്മം, വരണ്ടതും, ചൊറിച്ചിൽ അനുഭവപ്പെടുന്നതുമായ ചർമ്മം വൃക്ക സംബന്ധമായ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. വൃക്കയിലെ അനുചിതമായ ശുദ്ധീകരണം കാരണം, രക്തത്തിൽ പ്രധാനപ്പെട്ട പോഷകങ്ങൾ ഇല്ലാതാവുകയും, ഇത് ചർമ്മത്തെ വരണ്ടതും ചൊറിച്ചിലുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു.

വിശപ്പ് കുറവ്,നിങ്ങൾക്ക് വിശപ്പ് കുറയുകയും, നിങ്ങളുടെ പേശികൾക്ക് വേദന അനുഭവപ്പെടുകയും ചെയ്യുകയാണെങ്കിൽ ശ്രദ്ധിക്കണം. രക്തത്തിൽ വിഷവസ്തുക്കൾ വർദ്ധിക്കുകയും, കുറഞ്ഞ അളവിൽ കാൽസ്യം, അനിയന്ത്രിതമായ ഫോസ്ഫറസ് എന്നിവ ഉണ്ടാകുന്നതും മൂലമാണ് ഇത് സംഭവിക്കുന്നത്.

കൂടെക്കൂടെ മൂത്രമൊഴിക്കുവാൻ തോന്നുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് കൂടെക്കൂടെ പ്രത്യേകിച്ച് രാത്രിയിൽ, മൂത്രമൊഴിക്കുവാൻ തോന്നുന്നുണ്ടെങ്കിൽ, വൃക്കയിലെ ശുദ്ധീകരണ സംവിധാനം കേടായതിന്‍റെയും വൃക്കരോഗത്തിന്‍റെ ലക്ഷണവുമായിരിക്കാം ഇത്. അല്ലെങ്കിൽ ഒരു മൂത്ര അണുബാധയുടെ ലക്ഷണവുമാകാം.

ആരോഗ്യമുള്ള വൃക്കകൾ രക്തത്തിൽ നിന്നുള്ള മാലിന്യങ്ങൾ അരിച്ചെടുക്കുമ്പോൾ ശരീരത്തിൽ ചുവന്ന രക്താണുക്കളെ സൂക്ഷിക്കുന്നു. കേടായ വൃക്കയ്ക്ക് അവ ശരിയായി ശുദ്ധീകരിച്ച് എടുക്കുവാൻ കഴിയില്ല, കൂടാതെ രക്താണുക്കൾ മൂത്രത്തിലേക്ക് ഒഴുകാനും തുടങ്ങും. ഇത് മൂലം മൂത്രമൊഴിക്കുമ്പോൾ, മൂത്രത്തിൽ രക്തത്തിന്‍റെ അംശം  കണ്ടേക്കാം.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top