Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 11:55 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Analysis

Sunil Gavaskar, India Team, Young India Team, Cricket News

കൂടുതൽ പുതുമുഖങ്ങൾ വരട്ടെ

Published:21 November 2021

# സു​നി​ല്‍ ഗാ​വ​സ്‌​ക​ര്‍

പ​രു​ക്കേ​റ്റ മു​ഹ​മ്മ​ദ് സി​റാ​ജി​നു പ​ക​രം ഹ​ര്‍ഷ​ദ് പ​ട്ടേ​ല്‍ ടീ​മി​ലെ​ത്തി​യ​തോ​ടെ അ​ദ്ദേ​ഹ​ത്തി​നു മി​ക​ച്ച അ​വ​സ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ഐ​പി​എ​ല്ലി​ല്‍ തി​ള​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​ന് അ​ന്താ​രാ​ഷ്ട്ര ലെ​വ​ലി​ല്‍ ഒ​രു മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​യ​ത് അ​വ​സ​രം ല​ഭി​ച്ച​തു​കൊ​ണ്ടാ​ണ്. ഐ​പി​എ​ല്ലി​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റ് നേ​ടി​യ താ​ര​മാ​യും അ​ദ്ദേ​ഹം മാ​റി.

ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ച് ന്യൂ​സി​ല​ന്‍ഡി​നെ​തി​രാ​യ ടി-20 ​പ​ര​മ്പ​ര ഇ​ന്ത്യ നേ​ടി​യി​രി​ക്കു​ന്നു. മൂ​ന്നാ​മ​ത്തെ മ​ത്സ​രം ഇ​ന്നു ന​ട​ക്കു​മ്പോ​ള്‍ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ഇ​ല​വ​നെ മാ​റ്റി പ​രീ​ക്ഷി​ക്കു​മോ എ​ന്നു മാ​ത്ര​മാ​ണ് അ​റി​യേ​ണ്ട​ത്. പ​രു​ക്കേ​റ്റ മു​ഹ​മ്മ​ദ് സി​റാ​ജി​നു പ​ക​രം ഹ​ര്‍ഷ​ദ് പ​ട്ടേ​ല്‍ ടീ​മി​ലെ​ത്തി​യ​തോ​ടെ അ​ദ്ദേ​ഹ​ത്തി​നു മി​ക​ച്ച അ​വ​സ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ഐ​പി​എ​ല്ലി​ല്‍ തി​ള​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​ന് അ​ന്താ​രാ​ഷ്ട്ര ലെ​വ​ലി​ല്‍ ഒ​രു മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​യ​ത് അ​വ​സ​രം ല​ഭി​ച്ച​തു​കൊ​ണ്ടാ​ണ്. ഐ​പി​എ​ല്ലി​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റ് നേ​ടി​യ താ​ര​മാ​യും അ​ദ്ദേ​ഹം മാ​റി. നി​ഗൂ​ഢ​ത​യൊ​ളി​ഞ്ഞി​രി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ന്തു​ക​ള്‍ കി​വീ​സ് ബാ​റ്റ്‌​സ്മാ​ന്മാ​രെ ന​ന്നാ​യി വി​ഷ​മി​പ്പി​ച്ചു. ഹ​ര്‍ഷ​ദി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത എ​ന്തെ​ന്നു​വ​ച്ചാ​ല്‍ അ​ക്ഷ​നി​ലും സ്പീ​ഡി​ലും വ്യ​ത്യാ​സ​മു​ണ്ടെ​ന്നു തോ​ന്നി​പ്പി​ക്കാ​തെ വേ​ഗം കു​റ​ഞ്ഞ പ​ന്തു​ക​ള്‍ അ​ദ്ദേ​ഹ​ത്തി​നെ​റി​യാ​നാ​കു​ന്നു എ​ന്ന​താ​ണ്. ഇ​താ​ക​ട്ടെ, ബാ​റ്റ്‌​സ്മാ​ന്മാ​ര്‍ക്ക് തി​രി​ച്ച​റി​യാ​നാ​കാ​തെ​യും വ​ന്നു. അ​താ​ണ് ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ കി​വീ​സി​നെ ബു​ദ്ധി​മു​ട്ടി​ച്ച​തും വി​ക്ക​റ്റു​ക​ള്‍ ന​ല്‍കേ​ണ്ടി​വ​ന്ന​തും. ബൗ​ണ്‍സ​റു​ക​ള്‍ എ​റി​യു​ന്ന​തി​ലും ഹ​ര്‍ഷ​ദ് പ​ട്ടേ​ല്‍ കേ​മ​ന്‍ ത​ന്നെ. 

സി​റാ​ജി​ന്‍റെ പ​രു​ക്കി​നെ​ത്തു​ട​ര്‍ന്നാ​ണ് ഹ​ര്‍ഷ​ദ് ടീ​മി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍, പ​രു​ക്ക​കി​ല്ലാ​തെ​ത​ന്നെ ആ​വേ​ഷ് ഖാ​നെ പോ​ലെ​യു​ള്ള പു​തി​യ താ​ര​ങ്ങ​ളെ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​ന്‍ ദ്രാ​വി​ഡും രോ​ഹി​തും ശ്ര​മി​ക്ക​ണം. പ്ര​ത്യേ​കി​ച്ചും പ​ര​മ്പ​ര നേ​ടി​യ സ്ഥി​തി​ക്ക്. റി​ഷ​ഭി​നു പ​ക​രം ഇ​ഷാ​ന്‍ കി​ഷ​നും അ​വ​സ​രം ന​ല്‍കാ​വു​ന്ന​തേ​യു​ള്ളൂ. കോ​ഹ്‌​ലി​യും ബു​മ്ര​യും പോ​ലു​ള്ള സീ​നി​യ​ര്‍ താ​ര​ങ്ങ​ള്‍ വി​ശ്ര​മ​ത്തി​ലാ​യ​തി​നാ​ല്‍ നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ള്‍ക്ക് അ​വ​സ​രം ല​ഭി​ക്കും. ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ര​മ്പ​ര​യി​ല്‍ അ​വ​ര്‍ തി​രി​കെ​യെ​ത്തു​മ്പോ​ഴേ​ക്കും പു​തി​യ ഒ​രു കൂ​ട്ടം ക​ളി​ക്കാ​ര്‍ക്ക് അ​വ​സ​രം ന​ല്‍കി അ​വ​രു​ടെ ക​ഴി​വു വെ​ളി​പ്പെ​ടു​ത്താ​ന്‍ അ​വ​സ​ര​മു​ണ്ടാ​ക്ക​ണം. അ​ത് അ​ടു​ത്ത വ​ര്‍ഷം ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​നു മു​മ്പ് ഇ​ന്ത്യ​ക്ക് മു​ന്‍തൂ​ക്കം സ​മ്മാ​നി​ക്കും. ദ്രാ​വി​ഡ് അ​ത്ത​ര​ത്തി​ല്‍ ചെ​യ്യു​മെ​ന്ന് ന​മു​ക്ക് ഉ​റ​ച്ചു വി​ശ്വ​സി​ക്കാം. രോ​ഹി​ത് ശ​ര്‍മ ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സി​ല്‍ അ​ര​ങ്ങേ​റി​യ​പോ​ലെ ചി​ല പു​തു​മു​ഖ താ​ര​ങ്ങ​ള്‍ മൂ​ന്നാം ടി-20​യി​ല്‍ അ​ര​ങ്ങേ​റി​ല്ലെ​ന്ന് ആ​രു ക​ണ്ടു? 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top