Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:40 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

World

tennis

ലൈംഗീക പീഡനാരോപണമുയർത്തിയ ടെന്നീസ് താരത്തിന്‍റെ തിരോധാനം; ആശങ്കയോടെ ബ്രിട്ടൻ

Published:21 November 2021

പെങ് ഷുവായി എവിടെയാണെന്നും അവരുടെ സുരക്ഷയെക്കുറിച്ചും വ്യക്തമാക്കാൻ ചൈന തയാറാകണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു.താരത്തെ കാണാതായത് ആശങ്കാജനകമാണെന്നും സംഭവത്തെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ബ്രിട്ടന്‍റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

ലണ്ടൻ: ചൈനയുടെ മുൻ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ ലൈംഗിക പീഡനാരോപണമുന്നയിച്ചതിനു ശേഷം  ടെന്നീസ് താരത്തെ കാണാതായത് ആശങ്കാവഹമെന്ന് ബ്രിട്ടൻ.ടെന്നിസ് താരം പെങ് ഷുവായിയാണ് ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. പെങ് ഷുവായി എവിടെയാണെന്നും അവരുടെ സുരക്ഷയെക്കുറിച്ചും വ്യക്തമാക്കാൻ ചൈന തയാറാകണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു.താരത്തെ കാണാതായത് ആശങ്കാജനകമാണെന്നും സംഭവത്തെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ബ്രിട്ടന്‍റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

ഭയം കൂടാതെ സംസാരിക്കാൻ എല്ലാവരേയും അനുവദിക്കണം.ലൈംഗിക പീഡനം ലോകത്തെവിടെ നടന്നാലും അന്വേഷിക്കപ്പെടണമെന്നും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ ആവശ്യപ്പെട്ടു.യുഎസും ഐക്യരാഷ്ട്ര സംഘടനയും വെള്ളിയാഴ്ച ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. ഗ്രാൻഡ് സ്‌ലാം ഡബിൾസ് രണ്ട് തവണ നേടിയ മുപ്പത്തിയഞ്ചുകാരി പെങ് ഈ മാസം ആദ്യമാണ് ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top