Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:42 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Cricket

India Vs New Zealand, Test Cricket, KL Rahul

രാ​ഹു​ലും പി​ന്മാ​റി, പ​ക​രം സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്

Published:23 November 2021

ടി20 ​ടീ​മി​ന്‍റെ പു​തി​യ നാ​യ​ക​ന്‍ കൂ​ടി​യാ​യ അ​ദ്ദേ​ഹ​ത്തി​നു പ​ര​മ്പ​ര​യി​ല്‍ വി​ശ്ര​മം ന​ല്‍കി​യി​രി​ക്കു​ക​യാ​ണ്. ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ലി​ക്കും ആ​ദ്യ ടെ​സ്റ്റി​ല്‍ വി​ശ്ര​മ​മ​മാ​ണ്. ഇ​പ്പോ​ള്‍ രാ​ഹു​ലി​നെ​ക്കൂ​ടി ന​ഷ്ട​മാ​യ​തോ​ടെ ഇ​ന്ത്യ​ന്‍ ബാ​റ്റി​ങി​നെ ഇ​തു കൂ​ടു​ത​ല്‍ ദു​ര്‍ബ​ല​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

കാ​ണ്‍പൂ​ര്‍: ന്യൂ​സി​ലാ​ന്‍ഡി​നെ​തി​രേ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം ടെ​സ്റ്റി​നു മു​മ്പ് ഇ​ന്ത്യ​ക്കു അ​പ്ര​തീ​ക്ഷി​ത ഷോ​ക്ക്. പ​രു​ക്കു കാ​ര​ണം ഓ​പ്പ​ണ​റും സ്റ്റാ​ര്‍ ബാ​റ്റ​റു​മാ​യ കെ​എ​ല്‍ രാ​ഹു​ല്‍ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ നി​ന്നും പി​ന്‍മാ​റി. ഇ​ട​തു കാ​ല്‍ത്തു​ട​യി​ലെ പേ​ശി​ക്കേ​റ്റ പ​രി​ക്കു കാ​ര​ണ​മാ​ണ് രാ​ഹു​ല്‍ വി​ട്ടു​നി​ല്‍ക്കു​ന്ന​തെ​ന്നും പ​ക​ര​ക്കാ​ര​നാ​യി സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​നെ ഇ​ന്ത്യ​ന്‍ ടീ​മി​ലു​ള്‍പ്പെ​ടു​ത്തി​യ​താ​യും ബി​സി​സി​ഐ അ​റി​യി​ച്ചു. ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് വ​ലി​യ ആ​ഘാ​തം ത​ന്നെ​യാ​ണി​ത്. കാ​ര​ണം രോ​ഹി​ത് ശ​ര്‍മ നേ​ര​ത്തേ ത​ന്നെ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ ക​ളി​ക്കു​ന്നി​ല്ല. ടി20 ​ടീ​മി​ന്‍റെ പു​തി​യ നാ​യ​ക​ന്‍ കൂ​ടി​യാ​യ അ​ദ്ദേ​ഹ​ത്തി​നു പ​ര​മ്പ​ര​യി​ല്‍ വി​ശ്ര​മം ന​ല്‍കി​യി​രി​ക്കു​ക​യാ​ണ്. ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ലി​ക്കും ആ​ദ്യ ടെ​സ്റ്റി​ല്‍ വി​ശ്ര​മ​മ​മാ​ണ്. ഇ​പ്പോ​ള്‍ രാ​ഹു​ലി​നെ​ക്കൂ​ടി ന​ഷ്ട​മാ​യ​തോ​ടെ ഇ​ന്ത്യ​ന്‍ ബാ​റ്റി​ങി​നെ ഇ​തു കൂ​ടു​ത​ല്‍ ദു​ര്‍ബ​ല​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കോ​ഹ്‌​ലി​യു​ടെ അ​ഭാ​വ​ത്തി​ല്‍ അ​ജി​ങ്ക്യ ര​ഹാ​നെ​യാ​ണ് മ​ല്‍സ​ര​ത്തി​ല്‍ ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത്. രോ​ഹി​ത്തി​നു പി​ന്നാ​ലെ രാ​ഹു​ലി​നെ​ക്കൂ​ടി ന​ഷ്ട​മാ​യ​തോ​ടെ ര​ണ്ടു ടെ​സ്റ്റു​ക​ളി​ലും ഇ​ന്ത്യ​ക്കു പു​തി​യ ഓ​പ്പ​ണി​ങ് ജോ​ടി​യെ ഇ​റ​ക്കേ​ണ്ടി വ​രു​മെ​ന്ന് ഉ​റ​പ്പാ​യി​രി​ക്കു​ക​യാ​ണ്. 

മാ​യ​ങ്ക് അ​ഗ​ര്‍വാ​ളും ശു​ഭ്മാ​ന്‍ ഗി​ല്ലു​മാ​യി​രി​ക്കും ഇ​ന്ത്യ​ക്കു വേ​ണ്ടി ഈ ​ഓ​പ്പ​ണ്‍ ചെ​യ്യു​ക. ക​ഴി​ഞ്ഞ ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ല്‍ നാ​ലു ടെ​സ്റ്റു​ക​ളി​ലും ക​ളി​ച്ചി​ട്ടി​ല്ലാ​ത്ത താ​ര​ങ്ങ​ള്‍ കൂ​ടി​യാ​ണ് ര​ണ്ടു പേ​രും.  രോ​ഹി​ത് ശ​ര്‍മ​യും രാ​ഹു​ലു​മാ​യി​രു​ന്നു പ​ര​മ്പ​ര​യി​ലെ നാ​ലു ടെ​സ്റ്റു​ക​ളി​ലും ഓ​പ്പ​ണ​ര്‍മാ​രാ​യി ഇ​റ​ങ്ങി​യ​ത്. മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​നും ഈ ​ജോ​ടി​ക്കാ​യി​രു​ന്നു. ജൂ​ണി​ല്‍ ന​ട​ന്ന ഐ​സി​സി​യു​ടെ ലോ​ക ടെ​സ്റ്റ് ചാം​പ്യ​ന്‍ഷി​പ്പ് ഫൈ​ന​ലി​ലാ​ണ് ഗി​ല്‍ അ​വ​സാ​ന​മാ​യി ക​ളി​ച്ച​ത്. അ​ന്നു രോ​ഹി​ത്തും ഗി​ല്ലു​മാ​യി​രു​ന്നു ഓ​പ്പ​ണ​ര്‍മാ​ര്‍.  മാ​യ​ങ്കാ​വ​ട്ടെ ഡി​സം​ബ​ര്‍- ജ​നു​വ​രി മാ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ലാ​യി​രു​ന്നു അ​വ​സാ​ന​മാ​യി ഓ​പ്പ​ണ​റാ​യി ക​ളി​ച്ച​ത്. 

എ​ന്നാ​ല്‍ പ്ര​തീ​ക്ഷ​യ്ക്കൊ​ത്തു​യ​രാ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ അ​ദ്ദേ​ഹ​ത്തി​നു പ​ര​മ്പ​ര​യ്ക്കി​ടെ സ്ഥാ​നം ന​ഷ്ട​മാ​വു​ക​യും പ​ക​രം ഗി​ല്‍ ഓ​പ്പ​ണി​ങി​ലേ​ക്കു വ​രി​ക​യു​മാ​യി​രു​ന്നു. രോ​ഹി​ത്- ഗി​ല്‍ സ​ഖ്യ ഈ ​പ​ര​മ്പ​ര​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​തോ​ടെ ടെ​സ്റ്റി​ലെ സ്ഥി​രം കോ​മ്പി​നേ​ഷ​നാ​യി ഇ​വ​ര്‍ മാ​റി. എ​ന്നാ​ല്‍ ന്യൂ​സി​ലാ​ന്‍ഡി​നെ​തി​രാ​യ ലോ​ക ടെ​സ്റ്റ് ചാം​പ്യ​ന്‍ഷി​പ്പി​ന്‍റെ ഫൈ​ന​ലി​നി​ടെ​യേ​റ്റ പ​രി​ക്ക് ഗി​ല്ലി​നു ടീ​മി​ല്‍ സ്ഥാ​നം ന​ഷ്ട​പ്പെ​ടു​ത്തി. 

ഇ​തോ​ടെ രോ​ഹി​ത്തും മാ​യ​ങ്കും ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ല്‍ ഓ​പ്പ​ണ്‍ ചെ​യ്യാ​നി​രി​ക്കെ ഒ​ന്നാം ടെ​സ്റ്റി​നു മു​മ്പ് മാ​യ​ങ്കി​നും പ​രി​ക്കേ​റ്റു. തു​ട​ര്‍ന്നാ​ണ് ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ല്‍ രാ​ഹു​ലി​ന് ഓ​പ്പ​ണ​റാ​വാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. ത​നി​ക്കു ല​ഭി​ച്ച അ​വ​സ​രം ന​ന്നാ​യി മു​ത​ലെ​ടു​ത്ത അ​ദ്ദേ​ഹം തു​ട​ര്‍ന്നു​ള്ള ടെ​സ്റ്റു​ക​ളി​ല്‍ ടീ​മി​ല്‍ തു​ട​രു​ക​യു​മാ​യി​രു​ന്നു. ടി20 ​പ​ര​മ്പ​യി​ല്‍ രാ​ഹു​ല്‍ മി​ന്നി നേ​ര​ത്തേ ന്യൂ​സി​ലാ​ന്‍ഡി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​യി​ല്‍ ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​നം ന​ട​ത്താ​ന്‍ രാ​ഹു​ലി​നാ​യി​രു​ന്നു. ആ​ദ്യ ര​ണ്ടു മ​ല്‍സ​ര​ങ്ങ​ളി​ലും ജ​യി​ച്ച് പ​ര​മ്പ​ര പോ​ക്ക​റ്റി​ലാ​ക്കി​യ​തി​നാ​ല്‍ കൊ​ല്‍ക്ക​ത്ത​യി​ലെ ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സി​ല്‍ ന​ട​ന്ന മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ടി20​യി​ല്‍ അ​ദ്ദേ​ഹ​ത്തി​നു വി​ശ്ര​മം ന​ല്‍കു​ക​യാ​യി​രു​ന്നു. 

ടെ​സ്റ്റ് പ​ര​മ്പ​ര മു​ന്നി​ല്‍ ക​ണ്ടാ​യി​രു​ന്നു ഇ​ത്. പ​ക്ഷെ പ​രി​ക്ക് വി​ല്ല​നാ​യ​തോ​ടെ ടെ​സ്റ്റ് പ​ര​മ്പ​ര രാ​ഹു​ലി​ന് ന​ഷ്ട​മാ​യി​രി​ക്കു​ക​യാ​ണ്. ന്യൂ​സി​ലാ​ന്‍ഡി​നെ​തി​രേ മാ​യ​ങ്കും ഗി​ല്ലും ഓ​പ്പ​ണ​ര്‍മാ​രാ​യി ഇ​റ​ങ്ങു​മെ​ന്നു​റ​പ്പാ​യ​തോ​ടെ മ​ധ്യ​നി​ര​യി​ല്‍ കോ​ഹ്‌​ലി​യു​ടെ പൊ​സി​ഷ​നാ​യ നാ​ലാം ന​മ്പ​റി​ല്‍ ശ്രേ​യ​സ് അ​യ്യ​ര്‍, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് എ​ന്നി​വ​രി​ലൊ​രാ​ള്‍ ക​ളി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി​രി​ക്കു​ക​യാ​ണ്. ര​ണ്ടു പേ​രും ടെ​സ്റ്റി​ല്‍ ഇ​നി​യും അ​ര​ങ്ങേ​റി​യി​ട്ടി​ല്ലാ​ത്ത താ​ര​ങ്ങ​ളാ​ണ്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top