Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 11:50 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Cricket

India Vs New Zealand, Test Cricket, India Test Cricket

പുതുമോടിയിൽ ടെസ്റ്റ്; ഇ​ന്ത്യ- ന്യൂ​സി​ല​ന്‍ഡ് ടെ​സ്റ്റ് പ​ര​മ്പ​ര നാ​ളെ മു​ത​ല്‍ ആ​ദ്യ​ടെ​സ്റ്റ് കാ​ണ്‍പൂ​രി​ല്‍

Published:24 November 2021

33 വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി ന്യൂ​സീ​ല​ന്‍ഡ് ഇ​ന്ത്യ​യി​ലൊ​രു ടെ​സ്റ്റ് പ​ര​മ്പ​ര നേ​ടി​യി​ട്ട്. 1988ലാ​ണ് കി​വീ​സ് അ​വ​സാ​ന​മാ​യി ഇ​ന്ത്യ​യി​ല്‍ ടെ​സ്റ്റ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ത്ത​വ​ണ ആ ​കാ​ത്തി​രി​പ്പി​ന് അ​വ​സാ​നം കു​റി​ക്കാ​ന്‍ സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​വു​മോ​യെ​ന്നാ​ണ് ക​ണ്ട​റി​യേ​ണ്ട​ത്.

കാ​ണ്‍പു​ര്‍: ഇ​ന്ത്യ​യും ന്യൂ​സി​ലാ​ന്‍ഡും ത​മ്മി​ലു​ള്ള ര​ണ്ടു ടെ​സ്റ്റു​ക​ളു​ടെ പ​ര​മ്പ​ര​യി​ലെ ആ​ദ്യ​ത്തെ മ​ല്‍സ​രം വ്യാ​ഴാ​ഴ്ച കാ​ണ്‍പൂ​രി​ല്‍ ആ​രം​ഭി​ക്കും. കാ​ണ്‍പൂ​രി​ലെ ഗ്രീ​ന്‍പാ​ര്‍ക്കി​ല്‍ രാ​വി​ലെ 9.30 മു​ത​ലാ​ണ് മ​ത്സ​രം. വി​രാ​ട് കോ​ഹ്ലി വി​ശ്ര​മ​ത്തി​ലാ​യ​തി​നാ​ല്‍ അ​ജി​ങ്ക്യ ര​ഹാ​നെ​യു​ടെ കീ​ഴി​ല്‍ ഇ​ന്ത്യ ഇ​റ​ങ്ങു​മ്പോ​ള്‍ കെ​യ്ന്‍ വി​ല്യം​സ​ണാ​ണ് കി​വീ​സ് നാ​യ​ക​ന്‍.മൂ​ന്ന് മ​ത്സ​ര ടി20 ​പ​ര​മ്പ​ര തൂ​ത്തു​വാ​രി​യ സ​ന്തോ​ഷ​ത്തി​ല്‍ ഇ​ന്ത്യ ഇ​റ​ങ്ങു​മ്പോ​ള്‍ അ​തി​ന് പ്ര​തി​കാ​രം തീ​ര്‍ക്കാ​നു​റ​ച്ചാ​വും ന്യൂ​സീ​ല​ന്‍ഡി​ന്‍റെ വ​ര​വ്. ശ​ക്ത​രാ​യ താ​ര​നി​ര​യാ​ണ് ന്യൂ​സീ​ല​ന്‍ഡി​ന്‍റേ​തെ​ങ്കി​ലും ഇ​ന്ത്യ​യി​ല്‍ പ​ര​മ്പ​ര നേ​ടു​ക​യെ​ന്ന​ത് എ​ളു​പ്പ​മ​ല്ലെ​ന്ന് ന്യൂ​സീ​ല​ന്‍ഡി​ന് ന​ന്നാ​യി അ​റി​യാം. 33 വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി ന്യൂ​സീ​ല​ന്‍ഡ് ഇ​ന്ത്യ​യി​ലൊ​രു ടെ​സ്റ്റ് പ​ര​മ്പ​ര നേ​ടി​യി​ട്ട്. 1988ലാ​ണ് കി​വീ​സ് അ​വ​സാ​ന​മാ​യി ഇ​ന്ത്യ​യി​ല്‍ ടെ​സ്റ്റ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ത്ത​വ​ണ ആ ​കാ​ത്തി​രി​പ്പി​ന് അ​വ​സാ​നം കു​റി​ക്കാ​ന്‍ സ​ന്ദ​ര്‍ശ​ക​ര്‍ക്കാ​വു​മോ​യെ​ന്നാ​ണ് ക​ണ്ട​റി​യേ​ണ്ട​ത്.

ഈ ​വ​ര്‍ഷം ജൂ​ണി​ല്‍ ഇം​ഗ്ല​ണ്ടി​ല്‍ ന​ട​ന്ന ഐ​സി​സി​യു​ടെ പ്ര​ഥ​മ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ലേ​റ്റ പ​രാ​ജ​യ​ത്തി​നു പ​ക​രം വീ​ട്ടാ​നാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ ഇ​ന്ത്യ​യ്ക്ക് ആ​ശ്വാ​സം ന​ല്‍കു​ന്ന​താ​ണ്. 61 ടെ​സ്റ്റി​ക​ളി​ലാ​ണ് ഇ​ന്ത്യ​യും കി​വീ​സും ഇ​തു​വ​രെ ഏ​റ്റു​മു​ട്ടി​യ​ത്. ഇ​തി​ല്‍ 21 എ​ണ്ണ​ത്തി​ല്‍ വി​ജ​യം ഇ​ന്ത്യ​ക്കൊ​പ്പ​മാ​യി​രു​ന്നു. 13 ടെ​സ്റ്റു​ക​ളി​ല്‍ ന്യൂ​സി​ലാ​ന്‍ഡും ജ​യം നേ​ടി. 26 ടെ​സ്റ്റു​ക​ള്‍ സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു.ബാ​റ്റ​ര്‍മാ​രെ പി​ന്തു​ണ​യ്ക്കു​ന്ന പി​ച്ചാ​ണ് കാ​ണ്‍പൂ​രി​ലേ​ത്. ഫാ​സ്റ്റ് ബൗ​ള​ര്‍മാ​രേ​ക്കാ​ള്‍ സ്പി​ന്ന​ര്‍മാ​ര്‍ക്കാ​ണ് ഈ ​പി​ച്ചി​ല്‍ നി​ന്നും നേ​ര​ത്തേ സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ള്ള​ത്. അ​തു​കൊ​ണ്ടു ത​ന്നെ സ്പി​ന്ന​ര്‍മാ​ര്‍ക്കു മു​ന്‍തൂ​ക്കം ന​ല്‍കി​യു​ള്ള ഇ​ല​വ​നെ ര​ണ്ടു ടീ​മു​ക​ളും തി​ര​ഞ്ഞെ​ടു​ക്കാ​നാ​ണ് സാ​ധ്യ​ത. മ​ത്സ​ര​ത്തി​ല്‍ കാ​ലാ​വ​സ്ഥ വി​ല്ല​നാ​വി​ല്ല.

ഇ​ന്ത്യ സാ​ധ്യ​താ ഇ​ല​വ​ന്‍: ശുഭ്മാൻ ഗിൽ, മാ​യ​ങ്ക് അ​ഗ​ര്‍വാ​ള്‍, ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര, ശ്രേ​യ​സ് അ​യ്യ​ര്‍/ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്, അ​ജി​ങ്ക്യ ര​ഹാ​നെ (ക്യാ​പ്റ്റ​ന്‍), വൃ​ധി​മാ​ന്‍ സാ​ഹ (വി​ക്ക​റ്റ് കീ​പ്പ​ര്‍), ആ​ര്‍ അ​ശ്വി​ന്‍, ര​വീ​ന്ദ്ര ജ​ഡേ​ജ, അ​ക്ഷ​ര്‍ പ​ട്ടേ​ല്‍/​ഉ​മേ​ഷ് യാ​ദ​വ്, മു​ഹ​മ്മ​ദ് സി​റാ​ജ്, ഇ​ഷാ​ന്ത് ശ​ര്‍മ-

നേ​ര്‍ക്കു​നേ​ര്‍ ക​ണ​ക്കി​ല്‍ ഇ​ന്ത്യ 

ഇ​രു ടീ​മും ത​മ്മി​ലു​ള്ള നേ​ര്‍ക്കു​നേ​ര്‍ ക​ണ​ക്കി​ല്‍ ഇ​ന്ത്യ​ക്ക് വ്യ​ക്ത​മാ​യ മു​ന്‍തൂ​ക്ക​മു​ണ്ട്. 60 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ലാ​ണ് ഇ​രു ടീ​മും ഏ​റ്റു​മു​ട്ടി​യ​ത്. ഇ​തി​ല്‍ 21 ത​വ​ണ​യും ജ​യം ഇ​ന്ത്യ​ക്കൊ​പ്പ​മാ​യി​രു​ന്നു. 13 ത​വ​ണ​യാ​ണ് ന്യൂ​സീ​ല​ന്‍ഡി​ന് ജ​യി​ക്കാ​നാ​യ​ത്. 26 മ​ത്സ​രം അ​വ​സാ​നി​ച്ച​ത് സ​മ​നി​ല​യി​ലാ​ണ്. പ്ര​ഥ​മ ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഈ ​പ​ര​മ്പ​ര​ക്ക് ന്യൂ​സീ​ല​ന്‍ഡാ​യി​രു​ന്നു വേ​ദി. ര​ണ്ട് മ​ത്സ​ര​ത്തി​ലും ഇ​ന്ത്യ നാ​ണം​കെ​ട്ടി​രു​ന്നു. ഇ​തി​ന് പ​ക​രം വീ​ട്ടാ​നു​ള്ള സു​വ​ര്‍ണ്ണാ​വ​സ​ര​മാ​ണ് ഇ​ന്ത്യ​ക്കി​പ്പോ​ള്‍ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ ന​ട​ന്ന ന്യൂ​സീ​ല​ന്‍ഡി​നെ​തി​രാ​യ അ​വ​സാ​ന ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ ജ​യം ഇ​ന്ത്യ ഇ​ന്ത്യ​ക്കാ​യി​രു​ന്നു. റ​ണ്‍വേ​ട്ട​ക്കാ​ര്‍ ഇ​വ​ര്‍ ടെ​സ്റ്റി​ലെ നേ​ര്‍ക്കു​നേ​ര്‍ പോ​രാ​ട്ട​ത്തി​ല്‍ നി​ല​വി​ലെ താ​ര​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ റ​ണ്‍സു​ള്ള​ത് ന്യൂ​സീ​ല​ന്‍ഡി​ന്‍റെ റോ​സ് ടെ​യ്ല​റു​ടെ പേ​രി​ലാ​ണ്. 2009 മു​ത​ല്‍ ന്യൂ​സീ​ല​ന്‍ഡി​ന്‍റെ ഭാ​ഗ​മാ​യ ടെ​യ്ല​ര്‍ 27 ഇ​ന്നി​ങ്സി​ല്‍ നി​ന്ന് 870 റ​ണ്‍സാ​ണ് നേ​ടി​യ​ത്. 

ഇ​തി​ല്‍ മൂ​ന്ന് സെ​ഞ്ച്വ​റി​യും ഒ​രു അ​ര്‍ധ സെ​ഞ്ച്വ​റി​യും ഉ​ള്‍പ്പെ​ടും. 151 റ​ണ്‍സാ​ണ് ഉ​യ​ര്‍ന്ന സ്‌​കോ​ര്‍. 19 ഇ​ന്നി​ങ്സി​ല്‍ നി​ന്ന് 830 റ​ണ്‍സു​മാ​യി ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ലി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. മൂ​ന്ന് വീ​തം സെ​ഞ്ച്വ​റി​യും അ​ര്‍ധ സെ​ഞ്ച്വ​റി​യും നേ​ടി​യ കോ​ലി​യു​ടെ ഉ​യ​ര്‍ന്ന സ്‌​കോ​ര്‍ 211 റ​ണ്‍സാ​ണ്. ന്യൂ​സീ​ല​ന്‍ഡ് ക്യാ​പ്റ്റ​ന്‍ കെ​യ്ന്‍ വി​ല്യം​സ​ന്‍ 22 ഇ​ന്നി​ങ്സി​ല്‍ നി​ന്ന് 829 റ​ണ്‍സും നേ​ടി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ ര​ണ്ട് സെ​ഞ്ച്വ​റി​യും അ​ഞ്ച് അ​ര്‍ധ സെ​ഞ്ച്വ​റി​യും ഉ​ള്‍പ്പെ​ടും. ചേ​തേ​ശ്വ​ര്‍ പു​ജാ​ര 772 റ​ണ്‍സും അ​ജി​ന്‍ക്യ ര​ഹാ​നെ 664 റ​ണ്‍സും നേ​ടി​യി​ട്ടു​ണ്ട്. 424 റ​ണ്‍സാ​ണ് രോ​ഹി​ത് ശ​ര്‍മ​യു​ടെ പേ​രി​ലു​ള്ള​ത്. വി​ക്ക​റ്റ് വേ​ട്ട​ക്കാ​രി​ല്‍ അ​ശ്വി​ന്‍ ത​ല​പ്പ​ത്ത് ഇ​ന്ത്യ​യു​ടെ ആ​ര്‍ അ​ശ്വി​നാ​ണ് നി​ല​വി​ലെ താ​ര​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റു​ള്ള​ത്. 

13 ഇ​ന്നി​ങ്സി​ല്‍ നി​ന്ന് 52 വി​ക്ക​റ്റു​ക​ളാ​ണ് സ്പി​ന്ന​ര്‍ വീ​ഴ്ത്തി​യി​ട്ടു​ള്ള​ത്.10 വി​ക്ക​റ്റ് നേ​ട്ടം മൂ​ന്ന് ത​വ​ണ അ​ദ്ദേ​ഹ​ത്തി​ന് ന്യൂ​സീ​ല​ന്‍ഡി​നെ​തി​രേ ല​ഭി​ച്ചി​ട്ടു​ണ്ട്. ന്യൂ​സീ​ല​ന്‍ഡ് നി​ര​യി​ല്‍ ടിം ​സൗ​ത്തി​യാ​ണ് മു​ന്നി​ല്‍. 44 വി​ക്ക​റ്റു​ക​ള്‍ അ​ദ്ദേ​ഹം വീ​ഴ്ത്തി​യി​ട്ടു​ണ്ട്. ര​ണ്ട് ത​വ​ണ അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​നം ന​ട​ത്തി​യി​ട്ടു​ള്ള സൗ​ത്തി​യു​ടെ മി​ക​ച്ച പ്ര​ക​ട​നം 64 റ​ണ്‍സ് വി​ട്ടു​കൊ​ടു​ത്ത് ഏ​ഴ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​താ​ണ്. ട്ര​ന്‍റ് ബോ​ള്‍ട്ട് 43 വി​ക്ക​റ്റു​ക​ളാ​ണ് നേ​ടി​യ​ത്. ഇ​തി​ല്‍ ഒ​രു അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​നം ഉ​ള്‍പ്പെ​ടും. ഇ​ഷാ​ന്ത് ശ​ര്‍മ 38 വി​ക്ക​റ്റും മു​ഹ​മ്മ​ദ് ഷ​മി 27 വി​ക്ക​റ്റും വീ​ഴ്ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യു​ടെ പി​ച്ചി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ സ്പി​ന്ന​ര്‍മാ​ര്‍ കൂ​ടു​ത​ല്‍ മി​ക​വ് കാ​ട്ടാ​നാ​ണ് സാ​ധ്യ​ത


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top