Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:05 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Crime

സഞ്ജിത്തിന്‍റെ കൊലപാതകം; പൊള്ളാച്ചിയിൽ കാർപൊളിച്ച നിലയിൽ

Published:24 November 2021

കൊലപാതകികള്‍ സഞ്ചരിച്ച വെളുത്ത മാരുതി കാറിന്‍റെ ഭാഗങ്ങളാണ് കണ്ടെടുത്തത്.കാര്‍ തമിഴ്നാട്ടിലേക്ക് കടത്തിയെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊള്ളാച്ചിയില്‍ ഒരു കാര്‍ പൊളിക്കുന്ന സ്ഥലത്തുനിന്നും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്

പാലക്കാട് : ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റെ കൊലപാതകത്തിനുപയോഗിച്ച കാര്‍ കണ്ടെത്തി. തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് പൊളിച്ച നിലയില്‍ കാറിന്‍റെ ഭാഗങ്ങളാണ് കണ്ടെത്തിയത്.കൊലപാതകികള്‍ സഞ്ചരിച്ച വെളുത്ത മാരുതി കാറിന്‍റെ ഭാഗങ്ങളാണ് കണ്ടെടുത്തത്.കാര്‍ തമിഴ്നാട്ടിലേക്ക് കടത്തിയെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊള്ളാച്ചിയില്‍ ഒരു കാര്‍ പൊളിക്കുന്ന സ്ഥലത്തുനിന്നും അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൂന്ന് ദിവസം മുന്‍പാണ് കാര്‍ പൊള്ളാച്ചിയിലെത്തിച്ചത്. കൊല്ലങ്കോട്- മുതലമട വഴിയാണ് പൊള്ളാച്ചിയിലെത്തിച്ചത്. വാഹനത്തിന്‍റെ നമ്പർ വ്യാജമാണ്. കൊല്ലങ്കോടിനടുത്താണ് നമ്പർ പ്ലേറ്റ് നിര്‍മ്മിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.

അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റെ കൊലപാതകത്തില്‍ ഒരാളെ കൂടി ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. തിരിച്ചറിയല്‍ പരേഡുള്ളതിനാല്‍ രണ്ടാമത്തെ പ്രതിയുടെ വിവരങ്ങളും ഇപ്പോള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.

കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. കേസില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള നാല് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് ഉണ്ടാവാനാണ് സാധ്യത. ഇക്കഴിഞ്ഞ 15ാം തിയതി തിങ്കളാഴ്ചയാണ് സഞ്ജിത്തിന്റെ കൊലപാതകം നടന്നത്. ഭാര്യയുമായി ബൈക്കില്‍ വരുമ്പോൾ തടഞ്ഞ് നിര്‍ത്തി വെട്ടിവീഴ്ത്തുകയായിരുന്നു.

സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി എസ്ഡിപിഐ പ്രവര്‍ത്തകരുടെ മൊഴിയെടുക്കുകയും ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.
 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top