Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 11:51 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Pravasi

uae

യുഎഇയില്‍ അനധികൃത റിക്രൂട്ട്മെന്‍റ്; 84 ഓഫീസുകള്‍ പൂട്ടിച്ചു

Published:24 November 2021

അടച്ചുപൂട്ടിയ ഓഫീസുകളുടെ ഉടമകള്‍ ബിസിനസ് ആരംഭിക്കുകയാണെങ്കിൽ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2017-ല്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് ചെയ്യുന്ന സ്വകാര്യ ഓഫീസുകളുടെ ലൈസന്‍സ് പുതുക്കുന്നത് മൊഹ്രെ നിര്‍ത്തിയിരുന്നു.നിലവില്‍ ലൈസന്‍സുള്ള കേന്ദ്രങ്ങള്‍ വഴിയുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നത്

യുഎഇ: യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളെ അനധികൃതമായി റിക്രൂട്ട് ചെയ്തത് കണ്ടെത്തിയതിനെ തുടർന്ന് 84 ഓഫീസുകള്‍ പൂട്ടിച്ചു. രാജ്യത്തുടനീളമുള്ള ഗാര്‍ഹിക തൊഴിലാളികളെ ലൈസന്‍സ് കാലഹരണപ്പെട്ടിട്ടും റിക്രൂട്ട് ചെയ്തതിനാണ് 84 റിക്രൂട്ട്മെന്‍റ് ഓഫീസുകള്‍ പൂട്ടിച്ചത്.   ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം (മൊഹ്രെ) ആണ് ഓഫീസുകള്‍ അടച്ചുപൂട്ടിയത്. വീണ്ടും അടച്ചുപൂട്ടിയ ഓഫീസുകളുടെ ഉടമകള്‍ ബിസിനസ് ആരംഭിക്കുകയാണെങ്കിൽ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2017-ല്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് ചെയ്യുന്ന സ്വകാര്യ ഓഫീസുകളുടെ ലൈസന്‍സ് പുതുക്കുന്നത് മൊഹ്രെ നിര്‍ത്തിയിരുന്നു.നിലവില്‍ ലൈസന്‍സുള്ള കേന്ദ്രങ്ങള്‍ വഴിയുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നത്

നിലവില്‍, 62 തദ്ബീര്‍ കേന്ദ്രങ്ങള്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി വിസ വ്യവസ്ഥ, പരിശീലനം, ഓറിയന്‍റേഷന്‍ എന്നിവ ഉള്‍പ്പെടെ സമഗ്രമായ റിക്രൂട്ട്മെന്‍റ് സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്. പുതിയ കേന്ദ്രങ്ങളിലൂടെ, തെറ്റായ റിക്രൂട്ട്മെന്‍റ് രീതികളെ ചെറുക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നിയമന പ്രക്രിയയില്‍ ആവശ്യമായ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും മന്ത്രാലയം കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതാണ്. യുഎഇയുടെ നിയമങ്ങള്‍ക്കനുസൃതമായി ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ തദ്ബീര്‍ കേന്ദ്രങ്ങള്‍ ഉപയോഗിക്കണമെന്ന് കുടുംബങ്ങളോടും തൊഴിലുടമകളോടും മൊഹ്രെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top