Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:35 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

ഡൽഹിയിൽ വരുമ്പോൾ എന്തിന് സോണിയയെ കാണണം; മറുചോദ്യവുമായി മമത

Published:25 November 2021

ഇത്തവണ ഞാൻ പ്രധാനമന്ത്രിയെ കാണാൻ വേണ്ടി മാത്രമാണു സമയം ചോദിച്ചത്. നേതാക്കളെല്ലാവരും പഞ്ചാബ് തെരഞ്ഞെടുപ്പിന്‍റെ തിരക്കിലാണ്. കർമമാണു മുഖ്യം. എല്ലായ്പ്പോഴും എന്തിനാണ് ഞങ്ങൾ സോണിയയെ കാണുന്നത്, ഭരണഘടനയിൽ അങ്ങനെ പറയുന്നില്ല- മമത പറഞ്ഞു.

ന്യൂഡൽഹി: തലസ്ഥാനത്തു വരുമ്പോഴെല്ലാം താനെന്തിന് സോണിയ ഗാന്ധിയെ കാണണമെന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കഴിഞ്ഞദിവസം ഡൽഹിയിൽ പ്രധാനമന്ത്രിയെ കാണാനെത്തിയ മമത, സോണിയയെ കാണാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് യും തൃണമൂൽ കോൺഗ്രസ് നേതാവിന്‍റെ മറുചോദ്യം.

ഇത്തവണ ഞാൻ പ്രധാനമന്ത്രിയെ കാണാൻ വേണ്ടി മാത്രമാണു സമയം ചോദിച്ചത്. നേതാക്കളെല്ലാവരും പഞ്ചാബ് തെരഞ്ഞെടുപ്പിന്‍റെ തിരക്കിലാണ്. കർമമാണു മുഖ്യം. എല്ലായ്പ്പോഴും എന്തിനാണ് ഞങ്ങൾ സോണിയയെ കാണുന്നത്, ഭരണഘടനയിൽ അങ്ങനെ പറയുന്നില്ല- മമത പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ ബിഎസ്എഫിന്‍റെ അധികാരപരിധി രാജ്യാതിർത്തിയിൽ നിന്ന് 50 കിലോമീറ്ററായി ഉയർത്തിയതിലുള്ള പ്രതിഷേധം മമത അറിയിച്ചു. ഇതു പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.  

മേയ് മാസത്തിലെ തെരഞ്ഞെടുപ്പു വിജയത്തിനുശേഷം ഡൽഹിയിലെത്തിയപ്പോഴൊക്കെ സോണിയയുൾപ്പെടെ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് മമത സമയം കണ്ടെത്തിയിരുന്നു. എന്നാൽ, ഇത്തവണ അതുണ്ടാകാത്തതിനാലായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പു വിജയത്തിനുശേഷം, നരേന്ദ്ര മോദിക്കെതിരേ 2024ൽ പ്രതിപക്ഷ നിരയെ നയിക്കാനുള്ള നേതാവായി പരക്കെ പരാമർശിക്കപ്പെടുന്ന നേതാവാണു മമത.

കോൺഗ്രസിന്‍റെ പിന്തുണയില്ലാത്ത പ്രതിപക്ഷ സഖ്യം പൂർണമാവില്ലെന്നിരിക്കെ ഇരുപാർട്ടികളുമായുള്ള ബന്ധത്തിൽ മമത സമീപകാലത്തായി ശ്രദ്ധചെലുത്തിയിരുന്നു. എന്നാൽ,  പ്രധാന കോണ്‍ഗ്രസ് നേതാക്കളുടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള പലായനം, ഗോവ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം തുടങ്ങിയ സമീപകാല സംഭവവികാസങ്ങള്‍ ഇരു പാര്‍ട്ടികളള്‍ക്കുമിടയില്‍ വിള്ളലുകൾ വീഴ്ത്തിയിട്ടുണ്ട്.

മേഘാലയയിൽ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മ ഉള്‍പ്പെടെ 17 എംഎല്‍എമാരില്‍ 12 പേര്‍ അടുത്തിടെ  തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.  സെപ്റ്റംബറില്‍ ഗോവ മുൻ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫെലീറോയും തൃണമൂലിൽ ചേർന്നു. നേരത്തേ,  അതിനു മുൻപ് അസമിലെ  സില്‍ച്ചറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയും രാഹുൽ ഗാന്ധിയുടെ വിശ്വസ്തയുമായ സുസ്മിത ദേവും ടിഎംസിയിലെത്തി.

കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ്, മുന്‍ ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വര്‍ എന്നിവർ തൃണമൂലിലേക്കു പോയതും കോൺഗ്രസിനെ ഞെട്ടിച്ചിരുന്നു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top