Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 1:21 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

അന്തർവാഹിനി നിരയിലേക്ക് ഐഎൻഎസ് വേലയും ; അഭിമാന നിമിഷമെന്ന് കമാൻഡിങ് ഓഫിസർ ക്യാപ്റ്റൻ അനീഷ് മാത്യു

Published:25 November 2021

സമുദ്രസുരക്ഷയിൽ രാജ്യത്തിന്‍റെ കരുത്ത് പതിന്മടങ്ങു വർധിപ്പിക്കുന്നതാണ് വേലയുടെ വരവ്. കഴിഞ്ഞദിവസം ഡിസ്ട്രോയർ വിഭാഗത്തിൽപ്പെടുന്ന യുദ്ധക്കപ്പൽ ഐഎൻഎസ് വിശാഖപട്ടണവും മുംബൈയിൽ കമ്മിഷൻ ചെയ്തിരുന്നു. 

മുംബൈ: രാജ്യത്തിന്‍റെ നാലാം സ്കോർപ്പീൻ ക്ലാസ് അന്തർവാഹിനി ഐഎൻഎസ് വേല നാവികസേനയ്ക്കു സമർപ്പിച്ചു. ഇന്നു രാവിലെ മുംബൈ മസഗോൺ ഡോക്കിൽ നടന്ന ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിങ്ങാണ് അന്തർവാഹിനി കമ്മിഷൻ ചെയ്തത്. സമുദ്രസുരക്ഷയിൽ രാജ്യത്തിന്‍റെ കരുത്ത് പതിന്മടങ്ങു വർധിപ്പിക്കുന്നതാണ് വേലയുടെ വരവ്. കഴിഞ്ഞദിവസം ഡിസ്ട്രോയർ വിഭാഗത്തിൽപ്പെടുന്ന യുദ്ധക്കപ്പൽ ഐഎൻഎസ് വിശാഖപട്ടണവും മുംബൈയിൽ കമ്മിഷൻ ചെയ്തിരുന്നു. 

എല്ലാ തലങ്ങളിലുമുള്ള അന്തർവാഹിനി ദൗത്യങ്ങൾ നിറവേറ്റാൻ വേലയ്ക്കു കഴിയുമെന്നു കരംബീർ സിങ്. സങ്കീർണമായ സുരക്ഷാ സാഹചര്യങ്ങളിൽ നിരീക്ഷണത്തിനും സായുധ ആക്രമണത്തിനും ഒരുപോലെ ശേഷിയുള്ള മുങ്ങിക്കപ്പൽ രാജ്യത്തിന്‍റെ സമുദ്ര താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ നാവികസേനയുടെ കരുത്തിന് മുതൽക്കൂട്ടാണെന്നും അദ്ദേഹം.

നാവികസേനയുടെ പ്രോജക്റ്റ് 75നു കീഴിലാണു സ്കോർപ്പീൻ ക്ലാസ് മുങ്ങിക്കപ്പലുകളുടെ നിർമാണം. ഫ്രാൻസിന്‍റെ പിന്തുണയോടെയുള്ള പദ്ധതിയിൽ ആറു മുങ്ങിക്കപ്പലുകളാണ് നിർമിക്കുന്നത്. ഇതിൽ നാലാമത്തേതാണു വേല. കൽവാരി, ഖണ്ഡേരി, കരഞ്ജ് എന്നിവ നേരത്തേ കമ്മിഷൻ ചെയ്തിരുന്നു.

ഇത് അഭിമാന നിമിഷമെന്നാണ് ഐഎൻഎസ് വേലയുടെ കമാൻഡിങ് ഓഫിസർ ക്യാപ്റ്റൻ അനീഷ് മാത്യു ട്വിറ്ററിൽ കുറിച്ചത്. തദ്ദേശീയമായി നിർമിച്ച ബാറ്ററികളും കമ്യൂണിക്കേഷൻ സംവിധാനങ്ങളും ആത്മനിർഭർ ഭാരത് എന്ന ആശയത്തെ വഹിക്കുന്നുവെന്നും അനീഷ് മാത്യു പറഞ്ഞു.

1973 ഓഗസ്റ്റ് 31ന് കമ്മിഷൻ ചെയ്ത ഐഎൻഎസ് വേലയുടെ പേര് തന്നെയാണ് പുതിയ കപ്പലിനും നൽകിയത്. 37 വർഷം നാവികസേനയെ സേവിച്ച ആദ്യ ഐഎൻഎസ് വേല 2010 ജൂൺ 25ന് കമ്മിഷൻ ചെയ്തിരുന്നു.

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top