Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:31 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Comment

Kangana Ranaut, Viral, Comment

മറ്റൊരു ദിവസം, മറ്റൊരു എഫ്‌ഐആര്‍, എന്‍റെ മൂഡ് ഇതാണ്; കൈയില്‍ മദ്യ ഗ്ലാസ്സുമായി കങ്കണ

Published:25 November 2021

നടി ഇന്‍സ്റ്റാഗ്രാമിലിട്ട പോസ്റ്റാണ് വിവാദമായത്. ട്വിറ്ററിലൂടെയാണ് കങ്കണക്കെതിരെ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയതായി സിര്‍സ അറിയിച്ചത്.

സിഖ് വിഭാഗത്തിനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന്‍റെ പേരില്‍ കഴിഞ്ഞ ദിവസമാണ് നടി കങ്കണ റണൗത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തനിക്കെതിരെ തുടരെ വരുന്ന കേസുകളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ നടി.

2014 ലെ ഒരു ഫോട്ടോഷൂട്ടിലെ ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൈയില്‍ ഒരു ഗ്ലാസ് ഡ്രിങ്ക്‌ പിടിച്ച് നില്‍ക്കുന്ന ചിത്രമാണിത്.’മറ്റൊരു ദിവസം, മറ്റൊരു എഫ്‌ഐആര്‍, ഒരുപക്ഷെ അവര്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ വന്നാല്‍ വീട്ടിലെ എന്റെ മൂഡ്’, എന്നാണ് ഫോട്ടോയ്‌ക്കൊപ്പം നടി എഴുതിയിരിക്കുന്നത്.

നടി ഇന്‍സ്റ്റാഗ്രാമിലിട്ട പോസ്റ്റാണ് വിവാദമായത്. ‘ഖലിസ്ഥാനി ഭീകരര്‍ ഇപ്പോള്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടാകാം. എന്നാല്‍ ഒരു വനിതാ പ്രധാനമന്ത്രിയെ നമ്മള്‍ മറക്കാന്‍ പാടില്ല. ഒരു വനിതാ പ്രധാനമന്ത്രി മാത്രമാണ് അവരെ ചവിട്ടിയരച്ചത്. ജീവന്‍ തന്നെ അതിന് വിലയായി നല്‍കേണ്ടി വന്നെങ്കിലും രാജ്യത്തെ വിഭജിക്കാന്‍ അവര്‍അനുവദിച്ചില്ല. ഇപ്പോഴും ഇന്ദിരയുടെ പേരുകേട്ടാല്‍ അവര്‍ വിറയ്ക്കും. എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.

സിഖ് സമൂഹത്തെ മുഴുവന്‍ ഖാലിസ്ഥാനി ഭീകരവാദികളെന്ന് വിളിച്ചുവെന്ന് ആരോപിച്ച് അകാലി ദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സയാണ് പോലീസില്‍ പരാതി നല്‍കിയത്. കങ്കണയുടെ വിദ്വേഷ പരാമര്‍ശങ്ങളില്‍ നടിയെ ജയിലിലോ മാനസികാരോഗ്യ ആശുപത്രിയിലോ പ്രവേശിപ്പിക്കണം. കങ്കണയുടെ പ്രസ്താവന അവരുടെ വിലകുറഞ്ഞ മാനസികാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഖാലിസ്ഥാനി ഭീകരര്‍ കാരണമാണ് മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതെന്ന് പറയുന്നത് കര്‍ഷകരോടുള്ള അനാദരവാണ്.

അവള്‍ വെറുപ്പിന്‍റെ ഫാക്ടറിയാണ് എന്ന് സിര്‍സ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലെ കങ്കണയുടെ വിദ്വേഷകരമായ ഉള്ളടക്കത്തിന് സര്‍ക്കാരില്‍ നിന്ന് കര്‍ശനമായ നടപടി ആവശ്യപ്പെടുന്നതായും താരത്തിനേര്‍പ്പെടുത്തിയ സുരക്ഷയും പദ്മശ്രീയും ഉടന്‍ പിന്‍വലിക്കണമെന്നും സിര്‍സ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് കങ്കണക്കെതിരെ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയതായി സിര്‍സ അറിയിച്ചത്. സിഖ് വിഭാഗക്കാരെ മുഴുവന്‍ ഖാലിസ്ഥാനികളെന്ന തരത്തില്‍ ചിത്രീകരിക്കുന്ന തരത്തിലുള്ള പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top