Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 11:52 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Kerala

anupama father

ദത്ത് വിവാദം; അനുപമയുടെ പിതാവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

Published:25 November 2021

അവിവാഹിതയായ മൂത്തമക‍ളുടെയും അനുപമയുടെയും ഭാവിയെ കരുതിയാണ് അനുപമയുടെ സമ്മതത്തോടെ കുഞ്ഞിനെ ദത്ത് നൽകിയതെന്നാണ് പിതാവിന്‍റെ മൊഴി. എന്നാൽ കുഞ്ഞിനെ തന്‍റെ സമ്മതമില്ലാതെയാണ് എടുത്തു മാറ്റിയതെന്ന് അനുപമ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പ്രധാന പ്രതിയായ ജയചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് അനുപമയുടെ പിതാവിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ ദിവസം വാദം പൂർത്തിയായ കേസ് ഇന്നത്തേക്ക് വിധി പറയാൻ മാറ്റുകയായിരുന്നു. 

അവിവാഹിതയായ മൂത്തമക‍ളുടെയും അനുപമയുടെയും ഭാവിയെ കരുതിയാണ് അനുപമയുടെ സമ്മതത്തോടെ കുഞ്ഞിനെ ദത്ത് നൽകിയതെന്നാണ് പിതാവിന്‍റെ മൊഴി. എന്നാൽ കുഞ്ഞിനെ തന്‍റെ സമ്മതമില്ലാതെയാണ് എടുത്തു മാറ്റിയതെന്ന് അനുപമ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സ്വാധീനമുള്ള വ്യക്തി എന്ന നിലക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിനെ അട്ടിമറിക്കാന്‍ കാരണമാകുമെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഉന്നയിക്കുന്ന വാദം.
 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top