Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
03
December 2021 - 12:58 pm IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

National

karnataka covid case

കർണാടക; വാക്സിനേഷൻ പൂർത്തിയാക്കിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കൊവിഡ്

Published:25 November 2021

00 വിദ്യാര്‍ഥികളില്‍ 300 പേരെയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതേ തുടർന്ന് രണ്ടു ഹോസ്റ്റലുകള്‍ പൂട്ടി. മുൻകരുതൽ നടപടിയെന്നോണം ആണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വൈറസ് ബാധയേറ്റ വിദ്യാര്‍ഥികളെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു. അവശേഷിക്കുന്ന നൂറു വിദ്യാര്‍ഥികളുടെ കൊവിഡ് പരിശോധന പൂർത്തിയാക്കുകയും മെഡിക്കൽ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു

ബംഗളൂരു: കര്‍ണാടകയിൽ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. ദര്‍വാഡ് എസ് ഡി എം മെഡിക്കല്‍ കോളജിലെ 66 വിദ്യാര്‍ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാ വിദ്യാർത്ഥികളും രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. കഴിഞ്ഞ ദിവസം കോളജില്‍ സംഘടിപ്പിച്ച പരിപാടിക്ക് ശേഷം  കൊവിഡ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് അനേകം വിദ്യാര്‍ഥികള്‍ക്ക് വൈറസ് ബാധ ഉണ്ടെന്ന് കണ്ടെത്തിയത്.

400 വിദ്യാര്‍ഥികളില്‍ 300 പേരെയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതേ തുടർന്ന് രണ്ടു ഹോസ്റ്റലുകള്‍ പൂട്ടി. മുൻകരുതൽ നടപടിയെന്നോണം ആണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വൈറസ് ബാധയേറ്റ വിദ്യാര്‍ഥികളെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു. അവശേഷിക്കുന്ന നൂറു വിദ്യാര്‍ഥികളുടെ കൊവിഡ് പരിശോധന പൂർത്തിയാക്കുകയും മെഡിക്കൽ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഹോസ്റ്റലില്‍ തന്നെ ഇവര്‍ക്ക് ചികിത്സാസൗകര്യം നല്‍കുമെന്ന് ദര്‍വാഡ് ഡെപ്യൂട്ടി കമ്മീഷണര്‍ നിതീഷ് പട്ടേല്‍ അറിയിച്ചിട്ടുണ്ട്.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top