Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:27 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Updates

ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് കോട്ടയത്തെ ആദ്യ ബ്രാഞ്ച് തുറന്നു

Published:26 November 2021

കോട്ടയത്ത് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിലൂടെ വൈവിധ്യമാര്‍ന്ന ഉപഭോക്തൃ വിഭാഗങ്ങളുടെ ബാങ്കിംഗ് ആവശ്യങ്ങള്‍ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും നവീകരണത്തിനും സാങ്കേതികവിദ്യയ്ക്കുമുള്ള നിരന്തര പരിശ്രമം ഡിജിറ്റല്‍ വിദഗ്ധരായ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള അവസരം നല്‍കുന്നുവെന്നും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവുമായ അനുഭവവും പകരാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും റീട്ടെയില്‍ ബാങ്കിങ് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ ആശിഷ് മിശ്ര വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കോട്ടയം: ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് (എസ്എഫ്ബി) കേരളത്തിലെ അഞ്ചാമത്തെ ബ്രാഞ്ച് കോട്ടയത്ത് ആരംഭിച്ചു. ഡോ.കെ.എന്‍. രാഘവന്‍,  റീട്ടെയില്‍ ബാങ്കിങ് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ ആശിഷ് മിശ്ര എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇതോടെ ബാങ്കിന്റെ ദക്ഷിണ മേഖലയിലെ ബ്രാഞ്ചിന്റെ എണ്ണം 316 ആയി. എസ്എഫ്ബി ബാങ്കിന് രാജ്യത്തുടനീളമായി 855 ഔട്ട്ലെറ്റുകളുണ്ട്.

കോട്ടയത്ത് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിലൂടെ വൈവിധ്യമാര്‍ന്ന ഉപഭോക്തൃ വിഭാഗങ്ങളുടെ ബാങ്കിംഗ് ആവശ്യങ്ങള്‍ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും നവീകരണത്തിനും സാങ്കേതികവിദ്യയ്ക്കുമുള്ള നിരന്തര പരിശ്രമം ഡിജിറ്റല്‍ വിദഗ്ധരായ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള അവസരം നല്‍കുന്നുവെന്നും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവുമായ അനുഭവവും പകരാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും റീട്ടെയില്‍ ബാങ്കിങ് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ ആശിഷ് മിശ്ര വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ കോട്ടയം ശാഖ സേവിംഗ്സ്, കറണ്ട് അക്കൗണ്ട് തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ സ്വീപ്പ് ഇന്‍ - സ്വീപ്പ് ഔട്ട് സൗകര്യത്തോടെ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡെപോസിറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ പലിശ നിരക്കുമുണ്ട്. സേവനങ്ങളുടെ ഭാഗമായി ബാങ്ക് യുപിഐ ഇടപാടുകളും സാധ്യമാക്കുന്നുണ്ട്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ മുതല്‍ ശമ്പളക്കാര്‍ വരെയുള്ള വിവിധ വിഭാഗങ്ങളിലുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ബാങ്ക് നിറവേറ്റുമെന്നും ബാങ്ക് പറയുന്നു. 2021 ജൂണ്‍ 30ന് ഫിന്‍കെയര്‍ എസ്എഫ്ബിയുടെ ആകെ വായ്പ പോര്‍ട്ട്ഫോളിയോ 6010 കോടിയായിരുന്നു. 5629 കോടിയുടെ നിക്ഷേപവുമുണ്ടായിരുന്നു. ബാങ്കിന്റെ അറ്റാദായം 17.30 കോടിയായിരുന്നു. മൂലധന പര്യാപ്തത അനുപാതം 33.01 ശതമാനമാണ്.

 

 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top