Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 10:59 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman
Flash News
Archives

Religious

ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി നാളെ

Published:26 November 2021

രാത്രി 9 ന് ഉദയനാപുരത്തപ്പന്റെ വരവ്. അഷ്ടമി വിളക്ക്‌, വലിയ കാണിക്ക, 11.30 ന് ഉപചാരം ചൊല്ലിപ്പിരിയൽ.

ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി നാളെ. പുലർച്ചെ 3.30ന് നട തുറന്ന് ഉഷഃപൂജയ്ക്കു ശേഷം 4.30 നാണ് അഷ്ടമിദർശനം. 12.30 വരെ തൊഴാൻ സൗകര്യമുണ്ട് .

കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പ്രാതൽ, ചടങ്ങുകൾ മാത്രമായി നടത്തും. അന്നദാനം ഉണ്ടാകില്ല . 

രാത്രി 9 ന് ഉദയനാപുരത്തപ്പന്റെ വരവ്. അഷ്ടമി വിളക്ക്‌, വലിയ കാണിക്ക, 11.30 ന് ഉപചാരം ചൊല്ലിപ്പിരിയൽ.

ഭക്തർ ക്ഷേത്രത്തിന്റെ കിഴക്ക്, വടക്ക് ഗോപുരം വഴി പ്രവേശിക്കണം. ദർശനത്തിനു ശേഷം തെക്ക്, പടിഞ്ഞാറ് ഗോപുരം വഴിയാണ് പുറത്തേക്കിറങ്ങേണ്ടത്.

നാലമ്പലത്തിനുള്ളിൽ ഒരേ സമയം 200 പേർക്കു മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ.

വ്യാഘ്രപാദമഹർഷിക്കു ശ്രീപരമേശ്വരൻ പാർവതീസമേതനായി ദർശനം കൊടുത്ത മുഹൂർത്തമാണ് അഷ്ടമിയായി ആഘോഷിക്കുന്നത് .


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top