Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:10 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Pravasi

uae

യുഎഇയില്‍ അനുമതിയില്ലാത്ത പിരിവ് നടത്തിയാല്‍ മൂന്നു ലക്ഷം ദിര്‍ഹം പിഴ

Published:26 November 2021

യുഎഇയില്‍ യുഎഇ റെഡ് ക്രസന്‍റ് സൊസൈറ്റി പോലുള്ള അംഗീകൃത സംഘടനകള്‍ക്കും ജീവകാരുണ്യസമിതികള്‍ക്കും മാത്രമേ പണപ്പിരിവ് നടത്താന്‍ അനുമതിയുള്ളൂ.ലൈസന്‍സ് ഉള്ള റെഡ് ക്രസന്‍റ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഓരോ ആവശ്യങ്ങള്‍ക്കും പണപ്പിരിവ് നടത്തുന്നതിന് പ്രത്യേക അനുമതി എടുക്കണം

അബുദാബി: യുഎഇയില്‍ അനുമതിയില്ലാത്ത പിരിവ് നടത്തിയാല്‍ മൂന്നു ലക്ഷം ദിര്‍ഹം പിഴ. യുഎഇയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണെങ്കിലും അനുമതിയില്ലാതെ ധനസമാഹരണം (പിരിവ്) നടത്തുന്നത് നിയമലംഘനം. ഫെഡറല്‍ നിയമം അനുസരിച്ച് കുറ്റക്കാര്‍ക്ക് 3 ലക്ഷം ദിര്‍ഹം (60 ലക്ഷത്തിലേറെ രൂപ) വരെയാണ് പിഴ. 

യുഎഇയില്‍ യുഎഇ റെഡ് ക്രസന്‍റ് സൊസൈറ്റി പോലുള്ള അംഗീകൃത സംഘടനകള്‍ക്കും ജീവകാരുണ്യസമിതികള്‍ക്കും മാത്രമേ പണപ്പിരിവ് നടത്താന്‍ അനുമതിയുള്ളൂ.ലൈസന്‍സ് ഉള്ള റെഡ് ക്രസന്‍റ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഓരോ ആവശ്യങ്ങള്‍ക്കും പണപ്പിരിവ് നടത്തുന്നതിന് പ്രത്യേക അനുമതി എടുക്കണം. ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്‍റില്‍നിന്നാണ് പിരിവിന് അനുമതി തേടേണ്ടത്. 

സഹായം ആവശ്യമുള്ളവര്‍ സ്വന്തം നിലയ്‌ക്കോ മറ്റേതെങ്കിലും സംഘടനകള്‍ വഴിയോ വിവരങ്ങള്‍ യുഎഇയുടെ അംഗീകൃത ജീവകാരുണ്യ ഏജന്‍സിയെ അറിയിക്കണം. ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി/കോണ്‍സുലേറ്റ് മുഖേനയോ അംഗീകൃത ഇന്ത്യന്‍ സംഘടനകള്‍ മുഖേനയോ സഹായം തേടാം. 


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top