Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
27
January 2022 - 11:33 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Kerala

k radhakrishnan

അട്ടപ്പാടിക്ക് പ്രത്യേക മാസ്റ്റർ പ്ലാൻ; കെ രാധാകൃഷ്ണൻ

Published:27 November 2021

കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നിർബന്ധിതമായി കൊടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട് പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ശിശുമരണവുമായി ബന്ധപ്പെട്ട് പരിഹാരമാര്‍ഗ്ഗങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം, ഡിഎംഒ എന്നിവരോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്

പാലക്കാട്: അട്ടപ്പാടിക്കായി പ്രത്യേക ആക്ഷൻ പ്ലാന്‍ തയാറാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന  പദ്ധതികളുടെ പ്രയോജനം ആദിവാസികളിലേക്കെത്തണമെന്നും ആദിവാസികളെ സ്വയംപര്യാപ്തരാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നിർബന്ധിതമായി കൊടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട് പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ശിശുമരണവുമായി ബന്ധപ്പെട്ട് പരിഹാരമാര്‍ഗ്ഗങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം, ഡിഎംഒ എന്നിവരോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്ന് മാസത്തിലൊരിക്കല്‍ വിലയിരുത്തലുണ്ടാവും. അട്ടപ്പാടിക്കായി പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കും. മൈക്രോ ലെവല്‍ പ്ലാനിലൂടെ ഓരോ ഊരിലേയും പ്രശ്നം പരിശോധിക്കും. ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സംഘം കോട്ടത്തറ ആശുപത്രിയിലെ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com
top