Subpage Banner
Subpage Banner
20
September 2018 - 2:14 am IST
Flash News
Archives

Decor

plywood-clock

ക്ലോക്കുകളിലെ പ്ലൈവുഡ് സാന്നിദ്ധ്യം

Published:27 July 2018

ചുവരുകളെ അതിമനോഹരമാക്കി മാറ്റുവാൻ പ്ലൈവുഡ് ക്ലോക്കുകൾക്ക് കഴിയും. സിംപിളായി ഭിത്തിയിൽ തൂക്കിയിടാവുന്ന രീതിയിലുള്ളതാണ് ഇത്തരം പ്ലൈവുഡ് ക്ലോക്കുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ചുരുങ്ങിയ ചെലവിൽ‌ ഇത്തരം ക്ലോക്കുകൾ നമ്മുക്കും വീടുകളിൽ നിർമിക്കാവുന്നതേയുള്ളു.

നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സമയം. സമയത്തിനു വേണ്ടിയാണ് എല്ലാവരും ഓടുന്നത്. 24 മണിക്കൂറിനുള്ളിൽ നൂറായിരം കാര്യങ്ങളാണ് നമ്മുക്ക് ചെയ്ത് തീർക്കുവാനുള്ളത്. എന്നാൽ സമയത്തിനു പിന്നാലെ പായുമ്പോഴും നമ്മൾ ഇടയ്ക്കിടെ നോക്കാറുള്ളത് ക്ലോക്കുകളെയാണ്. അതുകൊണ്ടു തന്നെ വീട്ടിൽ അത്യാവശ്യം വേണ്ട ഒന്നാണ് ക്ലോക്ക്.

 

സാധാരണ നമ്മൾ കണ്ടു തുടങ്ങിയ കാലം മുതൽക്ക് വട്ടത്തിലും ചതുരത്തിലുമൊക്കെയാണ് ക്ലോക്ക്.  എന്നാൽ കാലം മാറിയതോടെ  ക്ലോക്കുകളുടെ രൂപത്തിലും ഭാവത്തിലുമെല്ലാം മാറ്റങ്ങൾ ഉണ്ടായി തുടങ്ങി. ഭാരമുള്ള ക്ലോക്കുകൾ മാറി പ്ലൈവുഡിൽ തീർത്ത മനോഹരമായ ക്ലോക്കുകകളാണ് ഇപ്പോൾ വിപണികൾ കീഴടക്കിയിരിക്കുന്നത്.

 

ചുവരുകളെ അതിമനോഹരമാക്കി മാറ്റുവാൻ പ്ലൈവുഡ് ക്ലോക്കുകൾക്ക് കഴിയും. സിംപിളായി ഭിത്തിയിൽ തൂക്കിയിടാവുന്ന രീതിയിലുള്ളതാണ് ഇത്തരം പ്ലൈവുഡ് ക്ലോക്കുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ചുരുങ്ങിയ ചെലവിൽ‌ ഇത്തരം ക്ലോക്കുകൾ നമ്മുക്കും വീടുകളിൽ നിർമിക്കാവുന്നതേയുള്ളു.

പഴയ ക്ലോക്കിന്‍റെ ഭാഗങ്ങൾ കൊണ്ട് നമ്മുടെ ഭാവനയ്ക്കനുസരിച്ച് ക്ലോക്കുകൾ ഉണ്ടാക്കാം. കുറച്ചൊന്നു മിനക്കെടണമെന്നു മാത്രം. ഭംഗിയുള്ള പ്ലൈവുഡ് ക്ലോക്കുകൾ കൊണ്ട് ഇനി ചുവരുകൾ അലങ്കരിക്കാം. 

 


വാർത്തകൾ

Sign up for Newsletter



top