Metro Vaartha Logo English | Malayalam | E-PAPER | ADVERTISE WITH US
12
August 2022 - 8:03 am IST

Download Our Mobile App

News Sports About Movies Business Viral Video Astro Lifestyle Columns Health Youth Woman

Cricket

IPL, BCCI, Mega Auction, Cricket News, IPL Auction

ഐപിഎൽ മെഗാ താര ലേലവും ഫ്രാഞ്ചൈസികളുടെ 'വരവ് ചിലവുകളും'

Published:28 November 2021

രണ്ട് വിദേശ താരങ്ങളേയൊ രണ്ട് ഇന്ത്യൻ താരങ്ങളേയൊ ടീമിലേക്ക് തെരഞ്ഞെടുക്കാവുന്നതാണ്.മൂന്ന് ഇന്ത്യൻ താരങ്ങളും ഒരു വിദേശ താരമെന്ന രീതിയിലും തെരഞ്ഞെടുക്കാം. അതത് ഫ്രാഞ്ചൈസിക‍ളുടെ ഇഷ്ടാനുസരണം ഒന്ന് മുതൽ നാല് കളിക്കാരെ വരെ ടീമിൽ നിലനിർത്താൻ കഴിയും.പുതുതായെത്തിയ ലഖ്നൗ, അഹമ്മദാബാദ് ഫ്രാഞ്ചൈസികള്‍ക്ക് ലേലത്തിന് മുൻപ് തന്നെ മറ്റ് ടീമുകള്‍ റിലീസ് ചെയ്ത താരങ്ങളില്‍ നിന്ന് മൂന്ന് കളിക്കാരെ സ്വന്തമാക്കാം.രണ്ട് ഇന്ത്യൻ താരങ്ങളെയോ ഒരു വിദേശ താരത്തെയോ ഇതിൽ ഉൾപെടുത്താം

ഐപിഎല്‍ പതിനഞ്ചാം സീസൺ രണ്ടു പുതിയ ടീമുകളെ കൂടി ഉൾപ്പെടുത്തിയതോടെ ആവേശ പൂത്തിരി തെളിയിച്ചിരിക്കുകയാണ്. ചെന്നൈ, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത, രാജസ്ഥാന്‍, പഞ്ചാബ്, ഹൈദരാബാദ്, ഡല്‍ഹി ടീമുകള്‍ക്കൊപ്പം ലഖ്നൗ, അഹമ്മദാബാദ് നഗരങ്ങളില്‍ നിന്നുള്ള ടീമുകള്‍ കൂടി 2022 സീസണില്‍ കളിക്കും. പരമാവധി നാല് പേരെ നിലവിലുള്ള ടീമുകൾക്ക് നിലനിർത്താൻ കഴിയും. ബിസിസിഐയെ നവംബർ 30ന് മുമ്പായി ഇക്കാര്യം അറിയിക്കേണ്ടതാണ്.

രണ്ട് വിദേശ താരങ്ങളേയൊ രണ്ട് ഇന്ത്യൻ താരങ്ങളേയൊ ടീമിലേക്ക് തെരഞ്ഞെടുക്കാവുന്നതാണ്. മൂന്ന് ഇന്ത്യൻ താരങ്ങളും ഒരു വിദേശ താരമെന്ന രീതിയിലും തെരഞ്ഞെടുക്കാം. അതത് ഫ്രാഞ്ചൈസിക‍ളുടെ ഇഷ്ടാനുസരണം ഒന്ന് മുതൽ നാല് കളിക്കാരെ വരെ ടീമിൽ നിലനിർത്താൻ കഴിയും. പുതുതായെത്തിയ ലഖ്നൗ, അഹമ്മദാബാദ് ഫ്രാഞ്ചൈസികള്‍ക്ക് ലേലത്തിന് മുൻപ് തന്നെ മറ്റ് ടീമുകള്‍ റിലീസ് ചെയ്ത താരങ്ങളില്‍ നിന്ന് മൂന്ന് കളിക്കാരെ സ്വന്തമാക്കാം. രണ്ട് ഇന്ത്യൻ താരങ്ങളെയോ ഒരു വിദേശ താരത്തെയോ ഇതിൽ ഉൾപെടുത്താം.   

നിലനിർത്തുന്ന താരങ്ങൾക്ക് ഫ്രാഞ്ചൈസികൾ നൽകുന്ന പ്രതിഫലം

നാല് താരങ്ങളെ നില നിർത്തുന്ന ടീമുകൾ 42 കോടി രൂപ കളിക്കാർക്കായി നീക്കി വയ്ക്കണം. 16 കോടി, 12 കോടി, 8 കോടി, 6 കോടി എന്നിങ്ങനെയാണ് ചെലവഴിക്കേണ്ടത്. മൂന്ന് താരങ്ങളെ നിലനിര്‍ത്തുന്ന ടീമുകള്‍ 33 കോടി രൂപ ചെലവഴിക്കാൻ മാറ്റി വയ്ക്കണം. (15 കോടി, 11 കോടി, 7 കോടി എന്ന രീതിയിൽ) രണ്ടു താരങ്ങളെ മാത്രമാണ് നിലനിര്‍ത്തുന്നതെങ്കിൽ ടീമുകള്‍ക്ക് 24 കോടി രൂപ ചെലവഴിക്കണം. (14 കോടി, 10 കോടി എന്നീ ക്രമത്തിൽ   ) ഇനി ഒരു താരത്തെയാണ് നിലനിര്‍ത്തുന്നതെങ്കില്‍, താരം ദേശീയ ടീമില്‍ കളിച്ചയാളാണെങ്കില്‍ 14 കോടിയും അല്ലെങ്കില്‍ നാലു കോടിയുമാണ് നല്‍കേണ്ടത്.

 ലേലത്തില്‍ ഇത്തവണ ഒരു ഫ്രാഞ്ചൈസിക്ക് ചെലവഴിക്കാവുന്ന തുക ബിസിസിഐ നിശ്ചിത ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 85 കോടിയിൽ നിന്ന് ഇത്തവണ 5 കോടി വര്‍ധിപ്പിച്ച് 90 കോടിയാക്കിയിട്ടുണ്ട്. നിലവില്‍ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പ്രതിഫലം ഈ തുകയില്‍ നിന്ന് കുറയ്ക്കും. അതത് ഫ്രാഞ്ചൈസികള്‍ക്ക് മെഗാ ലേലത്തില്‍  ബാക്കി പണം മാത്രമേ  ചെലവഴിക്കാന്‍ കഴിയൂ. ഒരു താരത്തെയും നിലനിര്‍ത്താത്ത ടീമിന് ലേലത്തില്‍ 90 കോടിയും ചെലവഴിക്കാവുന്ന്താണ്. ഇനി ഒരു താരത്തെ മാത്രം നിലനിര്‍ത്തുന്ന ടീമിന് ലേലത്തില്‍ 76 കോടി ചെലവഴിക്കാനായി ബാക്കിയുണ്ടാകും. രണ്ടു താരങ്ങളെ നിലനിര്‍ത്തുന്ന ടീമുകള്‍ക്ക് ലേലത്തില്‍  66 കോടിരൂപ ചെലവഴിക്കാവുന്നതാണ്. മൂന്ന് താരങ്ങളെ നിലനിര്‍ത്തുന്ന ടീമിന് ലേലത്തില്‍ ചെലവഴിക്കാൻ  57 കോടി ഉണ്ടാകും. നാലു താരങ്ങളെ നിലനിര്‍ത്തുന്ന ടീം മെഗാ ലേലത്തില്‍ 48 കോടി രൂപ മാത്രമായിരിക്കും ചെലവഴിക്കുക.


വാർത്തകൾ

വാർത്തകൾ

Sign up for Newsletter



Copyright ©
All rights reserved by Metrovaartha.com

Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2022 All rights reserved.

top